നീയത്ര പൊങ്ങച്ചം കാണിക്കണ്ട! വിഗ്ഗ് വെച്ച് അഭിനയിക്കാന്‍ വന്നതിന് കേട്ടതിങ്ങനെയാണെന്ന് നടി ഹേമ മാലിനി

ബോളിവുഡിന് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഹേമ മാലിനി. ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നടിമാരില്‍ ഒരാളായ ഹേമ ഒരു കാലത്ത് സൂപ്പര്‍ നായികയായി തിളങ്ങി നിന്നിരുന്നു. നടന്‍ ധര്‍മേന്ദ്രയുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് ഹേമ മാലിനി സിനിമയില്‍ നിന്നുമൊരു അകലം പാലിച്ചത്. എങ്കിലും നടിയുടെ പേര് പറഞ്ഞാല്‍ മാത്രം മതി അവര്‍ എത്രത്തോളം ജനകീയയാണെന്ന് വ്യക്തമാവാന്‍.

നിലവില്‍ പൊതുപരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കാറുള്ള ഹേമ കഴിഞ്ഞ ദിവസം ഒരു ചടങ്ങിനെത്തിയിരുന്നു. അവിടെ തന്റെ സിനിമയെ കുറിച്ചുള്ള രസകരമായ ചില കാര്യങ്ങള്‍ കൂടി വെളിപ്പെടുത്തിയിരുന്നു. അത്തരത്തില്‍ തന്റെ പൊങ്ങച്ചത്തെ പറ്റിയും സിനിമയില്‍ വിഗ്ഗ് വെക്കുന്നതിനെ പറ്റിയും നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

 hemamalini

ബോളിവുഡ് ഗാനരചയിതാവായ ഗുല്‍സാര്‍ സാഹബിനെ കുറിച്ചുള്ള പുതിയ പുസ്തകം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഹജര്‍ റഹീന്‍ മുദ്കെ ദേഖ എന്നാണ് പുസ്തകത്തിന്റെ പേര്, എഴുത്തുകാരന്‍ യതീന്ദ്ര മിശ്രയാണ് ഇത് എഴുതിയിരിക്കുന്നത്. പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് നടി ഹേമമാലിനിയും പങ്കെടുത്തത്. ചടങ്ങില്‍ സംസാരിക്കവേ ഗുല്‍സാര്‍ സാഹബിന്റെ സിനിമകളില്‍ പ്രവര്‍ത്തിച്ച കാലത്തെ പറ്റിയാണ് നടി ഓര്‍മ്മിച്ചത്.

ഗുല്‍സാറിനൊപ്പം ഹേമമാലിനി നാല് സിനിമകളിലാണ് അഭിനയിച്ചത്. ഈ ചിത്രങ്ങളിലൂടെ ഹേമയുടെ അഭിനയം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ നടി കടപ്പെട്ടിരിക്കുന്ന കലാകാരന്‍ കൂടിയായിരുന്നു അദ്ദേഹം. 1975ല്‍ ഗുല്‍സാര്‍ സംവിധാനം ചെയ്ത ഖുശ്ബു എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ നടന്ന ചില കാര്യങ്ങളെ കുറിച്ചും നടി പരിപാടിയില്‍ സംസാരിച്ചിരുന്നു.

അക്കാലത്ത് നീണ്ട മുടി പിടിപ്പിച്ചും കൂടുതല്‍ മേക്കപ്പ് ചെയ്യുകയുമൊക്കെ ചെയ്തായിരുന്നു താന്‍ അഭിനയിച്ചിരുന്നത്. ഇനി മുടിക്ക് നീളം കുറവാണെങ്കില്‍ നീളം കൂട്ടുന്നതിനായി വിഗ്ഗും ധരിക്കാറുണ്ടായിരുന്നു. പക്ഷേ ഗുല്‍സാറിന്റെ സെറ്റില്‍ ചെന്നപ്പോള്‍ മുടിയുടെ നീളം കൂട്ടാന്‍ അദ്ദേഹം സമ്മതിച്ചില്ല. നിങ്ങള്‍ പൊങ്ങച്ചം കാണിക്കേണ്ട കാര്യമില്ലെന്നും എന്താണ് ഉള്ളത് അതുവെച്ച് മാത്രം നിന്നാല്‍ മതിയെന്നും പറഞ്ഞതായി ഹേമമാലിനി ഓര്‍മ്മിക്കുന്നു.

hemamalini

മാത്രമല്ല ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ഷൂട്ട് ചെയ്യുമ്പോള്‍ വളരെ ഉച്ചത്തില്‍ സംസാരിക്കുന്ന ശീലവും എനിക്കുണ്ടായിരുന്നു. ഇതില്‍ ഗുല്‍സാര്‍ സാഹിബ് വളരെ അസ്വസ്ഥനായിരുന്നു. 'നിങ്ങള്‍ക്ക് ധൃതിയുണ്ടോ? നിങ്ങള്‍ എവിടേക്കാണ് ഈ പോകുന്നതെന്നാണ്', അദ്ദേഹം എന്നോട് ചോദിച്ചത്. അടുത്ത ഷൂട്ടിന് പോകണമെന്ന് ഞാന്‍ പറഞ്ഞു. ഇതുകേട്ട ഗുല്‍സാര്‍ സാഹിബ് 'ആദ്യം നിങ്ങള്‍ കുറച്ച് സാവധാനത്തിലും വ്യക്തമായും സംസാരിക്കുക', അതിന് ശേഷം അടുത്ത ഷൂട്ടിങ്ങിന് പോകാമെന്നായിരുന്നു', സാര്‍ പറഞ്ഞത്. .

അതേ സമയം ഗുല്‍സാര്‍ സാഹിബും ചടങ്ങില്‍ സംസാരിച്ചു. 'ഓരോ വ്യക്തിയും പഠിച്ചു കൊണ്ടിരിക്കണം. ഞാന്‍ പഠിക്കാന്‍ തയ്യാറാണ്, വളര്‍ന്നാല്‍ പഠനം നിര്‍ത്തും. ഇതല്ലാതെ ഒരു വ്യക്തിക്കും ജീവിതത്തില്‍ ഒറ്റയ്ക്ക് ഒന്നും നേടാനാവില്ല. ഞാന്‍ ഏറ്റവും കൂടുതല്‍ പഠിച്ച ആളല്ല, എന്നേക്കാള്‍ കൂടുതല്‍ പഠിച്ചവര്‍ ധാരാളം ഉണ്ട്, അതിനാല്‍ ഞാന്‍ അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു', എന്നുമാണ് ഗുല്‍സാര്‍ സംസാരിച്ചത്.

മാന്ത്രിക വാക്കുകള്‍ കൊണ്ട് കഴിഞ്ഞ ആറ് പതിറ്റാണ്ടായി ബോളിവുഡിനെ ആകര്‍ഷിച്ച സാഹിത്യകാരനാണ് ഗുല്‍സാര്‍ സാഹിബ്. 90 വയസ്സ് തികഞ്ഞ താരം ഇപ്പോഴും സിനിമാ ഇന്‍ഡസ്ട്രിയിലും സാഹിത്യ ലോകത്തും സജീവമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X