ഭാര്യയാവുന്നതോടെ കുറച്ചൊക്കെ സഹിക്കേണ്ടി വന്നേക്കും; നടിമാര്‍ തന്നെ പിന്തുടര്‍ന്നതാവുമെന്ന് ഹേമ മാലിനി
ബോളിവുഡ് സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായിരുന്നു ഹേമ മാലിനി. എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ താരറാണിയായി തിളങ്ങി നിന്നിരുന്ന നടി ഇപ്പോള്‍ ചെറിയ ഇടവേളകളിലാണ്. ഇടയ്ക്ക് നടന്‍ ധര്‍മേന്ദ്രയുമായി വിവാഹിതയായ നടി കുറേ കാലം കുടുംബിനിയായി മാത്രം ജീവിച്ചു. ഇപ്പോഴിതാ നടിമാര്‍ സിനിമ ഉപേക്ഷിച്ച് പോകുന്നതിനെ പറ്റി മനസ് തുറന്ന് സംസാരിക്കുകയാണ് ഹേമ.
താന്‍ അഭിനയിച്ചിരുന്ന കാലത്ത് നിന്നും ഇപ്പോഴത്തെ നടിമാരുടെ ജീവിതം നോക്കുമ്പോള്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ചാണ് അഭിമുഖത്തില്‍ ഹേമ പറഞ്ഞത്. ഹേമ വിവാഹത്തോടെ സിനിമ വിട്ട് പോകാതെ അഭിനയത്തില്‍ തുടരുകയാണ് ചെയ്തത്. അതിന് മുന്‍പും ശേഷവും പലരും വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ചിരുന്നു.
എന്നാല്‍ ആലിയ ഭട്ട്, ദീപിക പദുക്കോണ്‍ തുടങ്ങിയ നടിമാര്‍ വിവാഹശേഷവും സ്വന്തം കരിയറില്‍ വിജയിച്ച് നില്‍ക്കുകയാണ്. ഇതിനെ പറ്റിയുള്ള അഭിപ്രായമെന്താണെന്നാണ് നടിയോട് ചോദിച്ചത്. തന്റെ അനുഭവം കൂടി മുന്‍നിര്‍ത്തിയിട്ടാണ് നടി ഇതിനുള്ള മറുപടി നല്‍കിയിരിക്കുന്നത്.

1980 ല്‍ ധര്‍മന്ദ്രയുമായി വിവാഹം കഴിഞ്ഞെങ്കിലും താനൊരിക്കലും ജോലി നിര്‍ത്തിയിട്ടില്ലെന്നാണ് എഴുപത്തിനാല് വയസുകാരിയായ ഹേമ പറയുന്നത്. പിന്നീട് വന്ന നടിമാര്‍ എന്റെ പാത പിന്തുടര്‍ന്നിരിക്കാം അതാണിപ്പോള്‍ കണ്ട് വരുന്നതെന്നാണ് നടി തമാശരൂപേണ പറയുന്നത്. ഒരു ഭാര്യയെന്ന നിലയില്‍ ഭര്‍ത്താവിന് വേണ്ടിന് കുറച്ച് ത്യാഗങ്ങളൊക്കെ സഹിക്കേണ്ടതായി വന്നേക്കാം. പിന്നെ നമ്മളെ മനസിലാക്കുന്ന ഭര്‍ത്താവ് ഉള്ളതും സന്തോഷമുള്ള കാര്യമാണ്.
'ഇത്രയൊന്നും പ്രതികരിക്കേണ്ട ആവശ്യം എനിക്കില്ല. കാരണം ഞാന്‍ ഒരിക്കലു അഭിനയം നിര്‍ത്തിയിട്ടില്ല. ഞാന്‍ വിവാഹം കഴിച്ചു. അതിന് ശേഷം നിര്‍ത്താതെ ജോലികള്‍ തുടരുകയാണ്. ഞാനങ്ങനെ ചെയ്യുന്നത് കണ്ടപ്പോള്‍ പല ആളുകളും എന്നെ പിന്തുടര്‍ന്നിട്ടുണ്ടാവാം.

താന്‍ വിവാഹം കഴിച്ച സ്ത്രീ വളരെ കഴിവുള്ളവള്‍ ആണെന്നും ആളുകള്‍ അവളെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഓരോ ഭര്‍ത്താക്കന്മാരുമാണ് മനസിലാക്കേണ്ടത്. ഇനി ഭാര്യയെന്ന നിലയില്‍ സ്ത്രീകള്‍ക്കും അല്‍പ്പം ത്യാഗം സഹിക്കേണ്ടി വന്നേക്കാം',.
ഇങ്ങനെ സിനിമയില്‍ നില്‍ക്കുന്ന സ്ത്രീകളാണെങ്കില്‍ അവര്‍ക്ക് പെട്ടെന്ന് ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിച്ചെന്ന് വരില്ല. അവള്‍ക്കവിടെ ഒരു നിയന്ത്രണം ഉണ്ട്. ആ സമയത്ത് ജോലി ചെയ്യാനുള്ള പ്രായമാണെങ്കില്‍ അതിനാണ് പോകേണ്ടത്. നിര്‍മാതാക്കള്‍ വലിയൊരു തുക തന്ന് നമ്മളെ അഭിനയിക്കാന്‍ തയ്യാറാണെങ്കില്‍ പിന്നെയൊന്നും ചിന്തിക്കേണ്ടതില്ല. കുഞ്ഞ് എന്നതിനെക്കാളും ജോലിയ്ക്കും പ്രധാന്യം നല്‍കാവുന്നതാണെന്നും', ഹേമ മാലിനി പറയുന്നു.

നേരത്തെ വിവാഹിതനായ ധര്‍മേന്ദ്രയുമായി ഹേമ മാലിനിയുടെ രണ്ടാം വിവാഹമായിരുന്നു. രാജ ജാനി, സീത ഔര്‍ ഗീത, ഷോലെ, എന്നിങ്ങനെ നിരവധി സിനിമകളില്‍ ധര്‍മേന്ദ്രയും ഹേമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ ഇഷ്ടം പിന്നീട് വിവാഹം കഴിക്കുന്നതിലേക്ക് എത്തി. വിവാഹശേഷം നടിയ്ക്ക് ഇഷ ഡിയോള്‍, അഹാന ഡിയോള്‍ എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികള്‍ ജനിക്കുകയും ചെയ്തു.
വിവാഹം കഴിഞ്ഞെന്ന് കരുതി ഭാര്യ അഭിനയിക്കാന്‍ പോകുന്നതിനോട് ധര്‍മേന്ദ്ര എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. അവിടുന്നിങ്ങോട്ട് നിരവധി സിനിമകളിലാണ് ഹേമ അഭിനയിച്ചത്. ഇപ്പോഴും സജീവമാണെന്നുള്ളതാണ് ശ്രദ്ധേയം. 2020 ല്‍ പുറത്തിറങ്ങിയ ഷിംല മിര്‍ച്ചി എന്ന ചിത്രത്തിലാണ് ഹേമ അവസാനമായി അഭിനയിച്ചത്. ഇതിന് പുറമേ ടെലിവിഷന്‍ പരിപാടികൡും സജീവ സാന്നിധ്യമായിരുന്നു നടി.


Click it and Unblock the Notifications











