'പെൺമക്കളെ ചെറിയ പ്രായത്തിൽ‌ തന്നെ വിവാഹം കഴിപ്പിച്ച് അയക്കണമെന്നത് ഭർത്താവിന്റെ ആ​ഗ്രഹമായിരുന്നു'; ഹേമമാലിനി!

എണ്‍പതുകളില്‍ ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന താരമാണ് ബോളിവുഡിന്റെ ഡ്രീം ഗേൾ എന്ന വിശേഷണത്തിന് അർഹയായ ഹേമമാലിനി. എഴുപത്തിയഞ്ചിൽ എത്തി നിൽക്കുന്ന താരം ഉറങ്ങണമെന്ന ചിന്തയേക്കാള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്ന് എപ്പോഴും പറയാറുണ്ട്. അതുകൊണ്ട് തന്നെ ഹേമമാലിനി സമൂഹത്തില്‍ ഇപ്പോഴും സജീവമാണ്.

വയസൊക്കെ വെറും നമ്പർ മാത്രമായി മാറുന്നതായി ആരാധകർക്ക് തോന്നുന്നത് ഹേമമാലിനിയുടെ ചെറുപ്പവും സൗന്ദര്യവും ചുറുചുറുക്കും കാണുമ്പോഴാണ്. 1980ലാണ് ഹേമ ചലച്ചിത്രതാരവും നിർമാതാവുമായ ധർമേന്ദ്രയെ വിവാഹം കഴിക്കുന്നത്. ആ സമയത്ത് പ്രകാശ് കൗറുമായി നടൻ കുടുംബജീവിതം നയിക്കുന്നുണ്ടായിരുന്നു.

സണ്ണി ഡിയോൾ, ബോബി ഡിയോൾ, അജീത, വിജേത എന്നിങ്ങനെ നാല് മക്കളുണ്ട് പ്രകാശ് കൗറിൽ ധർമേന്ദ്രയ്ക്ക്. ഹേമമാലിനി-ധർമേന്ദ്ര ദമ്പതികൾക്ക് ഇഷ, അഹാന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. നടി ഇപ്പോൾ ധർമേന്ദ്രയുമായി വേർപിരിഞ്ഞാണ് കഴിയുന്നത്.

എല്ലാ സ്ത്രീകൾക്കും ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബമായി ജീവിക്കണമെന്നാണ് ആഗ്രഹം എന്നാൽ തന്റേത് എവിടെയോ വെച്ച് വഴി തെറ്റിപ്പോയെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.

Hema Malini

എന്നാൽ അതിൽ നിരാശയില്ലെന്നും മക്കളോടൊപ്പം സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. രണ്ട് വീടുകളിൽ താമസിക്കുന്നുണ്ടെങ്കിലും ധർമേന്ദ്ര എപ്പോഴും തങ്ങൾക്ക് ഒപ്പമുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. കാര്യങ്ങൾ ഇങ്ങനെ ഒക്കെയാണെങ്കിലും തന്റെ മക്കൾക്ക് നല്ലൊരു പിതാവാണ് എന്നും ധർമേന്ദ്രയെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഹേമമാലിനി പറഞ്ഞത്.

തന്റെ മക്കളുടെ വിവാ​ഹം വളരെ ചെറുപ്പത്തിൽ തന്നെ നടത്താൻ കാരണവും ഭർത്താവാണെന്നും ഹേമമാലിനി പറയുന്നു. 'എന്റെ രണ്ട് കുട്ടികളും വളരെ നന്നായിട്ടാണ് വളർന്നത്. ധർമേന്ദ്ര എപ്പോഴും കൂടെയുണ്ടായിരുന്നു. അതാണ് ഏറ്റവും നല്ല ഭാഗം. അദ്ദേഹം എപ്പോഴും ആശങ്കാകുലനായിരുന്നു.'

'മക്കളുടെ വിവാഹം പെട്ടന്ന് നടത്തണമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അപ്പോഴൊക്കെ ഞാൻ പറയും... സമയമാകുമ്പോൾ ശരിയായ വ്യക്തി വരും. ദൈവത്തിന്റെയും മറ്റും അനുഗ്രഹത്തോടെ എല്ലാം ഭം​ഗിയായി പിന്നീട് നടന്നുവെന്നും', ഹേമമാലിനി കൂട്ടിച്ചേർത്തു. 2012ലായിരുന്നു ഭരത് തഖ്താനിയുമായി ഇഷയുടെ വിവാഹം.

പിന്നീട് 2017ൽ ഇരുവർക്കും ആദ്യത്തെ കുഞ്ഞ് പിറന്നു. ഇഷയും സഹോദരിയും ഭരതനാട്യം അഭ്യസിച്ചിട്ടുണ്ട്. സിനിമയിൽ പക്ഷെ ശോഭിക്കാൻ ഇഷയ്ക്കായില്ല. അഹാന ഡിയോളിന്റെ വിവാ​ഹം 2014ആയിരുന്നു. വൈഭവ് വോഹ്റയെയാണ് താരം വിവാഹം ചെയ്തത്. ഹേമയുടെ രണ്ട് മക്കൾക്കും സന്തോഷകരമായ കുടുംബജീവിതമാണ് ലഭിച്ചത്.

Hema Malini

അതുപോലെ തന്നെ അടുത്തിടെ കരൺ ഡിയോളിന്റെ വിവാഹത്തിന് ഹേമമാലിനിയെ ധർമേന്ദ്രയുടെ ആദ്യ ഭാര്യയും മക്കളും ക്ഷണിച്ചിരുന്നില്ല. ധർമേന്ദ്ര-പ്രകാശ് കൗർ ദമ്പതികളുടെ മകൻ സണ്ണി ഡിയോളിന്റെ പുത്രനാണ് കരൺ ഡിയോൾ.

പിന്നീട് ഹേമ മാലിനിയെ മാറ്റി നിർത്തിയതിലുള്ള ക്ഷമാപണവുമായി ധർമേന്ദ്ര സോഷ്യൽമീഡിയയിൽ എത്തിയതും വാർത്തയായിരുന്നു. വിവാഹത്തിനു മുമ്പ് തന്നെ ബോളിവുഡിലെ ഹിറ്റ് താരങ്ങളായിരുന്നു ധർമേന്ദ്രയും ഹേമമാലിനിയും. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അവർ ഒരുമിച്ച് അഭിനയിച്ചു.

70കളിൽ നിരവധി ഹിറ്റ് സിനിമകളാണ് ഹേമമാലിനിയും ധർമേന്ദ്രയും ബോളിവുഡിന് സമ്മാനിച്ചത്. 'അദ്ദഹം വളരെ നിഷ്കളങ്കതയുള്ള വ്യക്തിയാണ്. കാര്യങ്ങളെ വളരെ വൈകാരികമായി കാണുന്ന വ്യക്തിയാണ്. ഞാൻ അൽപം കൂടി പ്രാക്ടിക്കലായാണ് കാര്യങ്ങളെ സമീപിക്കുന്നത്. ഈ നിമിഷവും കടന്നുപോകും എന്ന ചിന്തയിലാണ് ഞാൻ ജീവിക്കാറുള്ളത്.'

'ജോലി ചെയ്യുന്നതിൽ നിന്നും അദ്ദേഹം ഒരിക്കലും എന്നെ വിലക്കിയില്ല എന്നതായിരുന്നു ഈ ബന്ധത്തിലെ ഏറ്റവും പ്രധാനമായ ഘടകം', എന്നാണ് കുടുംബജീവിതത്തെ കുറിച്ച് സംസാരിച്ച് ഹേമമാലിനി ഒരിക്കൽ പറഞ്ഞത്.

Read more about: hema malini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X