ധര്‍മേന്ദ്രയെ തൃപ്തിപ്പെടുത്താന്‍ അക്കാര്യം ഞാന്‍ ചെയ്തിട്ടില്ല; പഠിച്ചത് മക്കള്‍ക്ക് വേണ്ടി: ഹേമ മാലിനി
ബോളിവുഡിലെ ഒരു കാലത്തെ ഐക്കോണിക് താരമായിരുന്നു ഹേമാ മാലിനി. ബോളിവുഡിനെ പിടിച്ചുകുലുക്കിയ വിവാഹവുമായിരുന്നു ധര്‍മേന്ദ്രയുടെതും ഹേമ മാലിനിയുടേതും. 1980 മെയ് രണ്ടിനാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ അത് ഒരിക്കലും ഒരു യാഥാസ്ഥിതിക വിവാഹമായിരുന്നില്ല.
ധര്‍മേന്ദ്ര തന്റെ ആദ്യത്തെ ഭാര്യയായ പ്രകാശ് കൗറുമായുള്ള വിവാഹം നിലനില്‍ക്കെ തന്നെയാണ് ഹേമ മാലിനിയുമായുള്ള വിവാഹം നടന്നത്. അതിന് ശേഷം ഹേമയ്ക്കും ധര്‍മേന്ദ്രയ്ക്കും രണ്ട് മക്കള്‍ പിറന്നു. ഇഷ ഡിയോളും അഹാന ഡിയോളും. ഇപ്പോഴിതാ ധര്‍മേന്ദ്രയും ഹേമ മാലിനിയും നല്‍കിയ ഒരു പഴയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. വിവാഹത്തില്‍ ഒരിക്കലും ഭര്‍ത്താവായ ധര്‍മേന്ദ്രയെ ഇംപ്രസ് ചെയ്യിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പറയുകയാണ് ഹേമ.

ദ കപില്‍ ശര്‍മ ഷോയില്‍ വന്ന് മുമ്പ് ഹേമ മാലിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരിക്കലും ഭര്‍ത്താവ് ധര്‍മേന്ദ്രയ്ക്ക് മുമ്പില്‍ തനിക്ക് എല്ലാം ചെയ്ത് കൊടുക്കുന്ന ഒരു സാധാരണ ഭാര്യയായി അഭിനയിക്കേണ്ടി വന്നിട്ടില്ലെന്ന് പറയുകയാണ് ഹേമ മാലിനി. ധര്‍മേന്ദ്രയെ ഇംപ്രസ് ചെയ്യാനായി താന്‍ പാചകം ഒന്നും ഒരിക്കലും ചെയ്തിട്ടില്ല. രണ്ട് പേരും പ്രൊഫഷണലി വളരെ തിരക്കുള്ള ആളുകളായിരുന്നു എന്നും ഹേമ മാലിനി പറഞ്ഞിരുന്നു.
'ഞാന്‍ ഒരിക്കലും ധര്‍മേന്ദ്രയെ സന്തോഷിപ്പിക്കാനായി ഭക്ഷണം പാചകം ചെയ്തിട്ടില്ല. ഞങ്ങള്‍ രണ്ട് പേരും വര്‍ക്കുമായി തിരക്കിലാണ്,' എന്നാണ് ഹേമ മാലിനി പറഞ്ഞത്. മാത്രമല്ല താന്‍ ഭക്ഷണം പാകം ചെയ്യാനും മറ്റും പഠിച്ചത് മക്കളായ ഇഷയും അഹാനയും ജനിച്ച് അവര്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയ ശേഷമാണ് പാകം ചെയ്യാന്‍ പഠിച്ചതെന്നും ഹേമ മാലിനി പറയുന്നു.
മക്കളുടെ സ്‌കൂളില്‍ അവരുടെ സുഹൃത്തുക്കള്‍ക്ക് അവരുടെ അമ്മമാരായിരുന്നു ഭക്ഷണം ഉണ്ടാക്കി നല്‍കിയിരുന്നത്. ഇഷയ്ക്ക് ആ സമയത്ത് ഒന്നും തന്നെ അതുപോലെ ചെന്ന് പറയാനോ കൊണ്ടു ചെല്ലാനോ ഉണ്ടായിരുന്നില്ല. ഈ സമയത്താണ് തന്റെ മക്കള്‍ക്ക് വേണ്ടി താന്‍ കുക്കിംഗ് പഠിച്ചതെന്ന് ഹേമ പറഞ്ഞു.
തന്നെ കുക്കിംഗ് പഠിപ്പിച്ചില്ലല്ലോ എന്ന കാര്യത്താല്‍ ആ സമയത്ത് തനിക്ക് വല്ലാതെ തോന്നിയെന്നും എന്നിട്ട് അമ്മയെ വിളിച്ച് ഇക്കാര്യം ചോദിച്ചതായും ഹേമ മാലിനി പറഞ്ഞു. ഒടുവില്‍ തന്റെ അമ്മയുടെ നിര്‍ദേശത്തില്‍ ഹേമ ഓരോരോ ഭക്ഷണം പാകം ചെയ്ത് പഠിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് പുറത്തൊക്കെ വെക്കേഷന് പോകുന്ന സമയത്ത് കുടുംബത്തിനായി താന്‍ വളരെ സ്വാദുള്ള ഭക്ഷണം പാകം ചെയ്ത് നല്‍കുമായിരുന്നു എന്നും ഹേമ മാലിനി പറയുന്നു.
ഭര്‍ത്താവ് പഞ്ചാബി ആയതിനാല്‍ അത്തരം ഭക്ഷണം കഴിക്കാന്‍ ഇഷ്ടമാണോ എന്നും ഷോ ഹോസ്റ്റ് ചെയ്തിരുന്ന കപില്‍ ചോദിച്ചു. എന്നാല്‍ തന്നെ കാണാന്‍ വരുമ്പോഴൊക്കെ ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളായ ഇഡ്‌ലിയും സാമ്പാറും ദോശയുമൊക്കെയായിരുന്നു അദ്ദേഹത്തിന് കഴിക്കാന്‍ ഇഷ്ടമെന്നും ഹേമ പറയുന്നു.

44 വര്‍ഷത്തോളമായി ഹേമയും ധര്‍മേന്ദ്രയും ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചിട്ട്. അടുത്തിടെ നടന്ന ഇരുവരുടെയും വിവാഹ വാര്‍ഷിക ചടങ്ങ് വലിയ ഗംഭീരമായാണ് നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തിരുന്നു.
ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യ പ്രകാശ് കൗര്‍ ഭര്‍തൃവീട്ടുകാര്‍ക്കൊപ്പമായിരുന്നു താമസം. അപ്പോഴും ഹേമ മാലിനി ഈ വീട്ടിലേക്ക് പോയിട്ടില്ല. അതുപോലെ തന്നെ ഹേമ മാലിനി താമസിക്കുന്ന വീട്ടിലേക്ക് പ്രകാശ് കൗറും ഇന്നുവരെ വന്നിട്ടില്ല. അതു മാത്രമല്ല, തന്റെ ഇരു ഭാര്യമാരിലുമുള്ള മക്കള്‍ക്ക് പരസ്പരം വലിയ ബന്ധമൊന്നും ഉണ്ടാക്കാനും ധര്‍മേന്ദ്ര ശ്രമിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications