35കാരനായ യുവാവിനെ പ്രണയിച്ച് ഹേമമാലിനി! ഷിംല മിര്‍ച്ചിയുടെ ട്രെയിലര്‍
ബോളിവുഡില്‍ മുന്‍നിര നായികയായി ഒരുകാലത്ത് തിളങ്ങിനിന്ന താരമാണ് ഹേമ മാലിനി. ഒരിടവേളയ്ക്ക് ശേഷം നടി തിരിച്ചെത്തുന്ന ചിത്രമാണ് ഷിംല മിര്‍ച്ചി. ഹേമ മാലിനി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. രാജ്കുമാര്‍ റാവു നായകനാവുന്ന ചിത്രത്തില്‍ രകുല്‍ പ്രീത് സിങും മുഖ്യ വേഷത്തില്‍ എത്തുന്നു.

35കാരനെ പ്രണയിക്കുന്ന കഥാപാത്രമായി ചിത്രത്തില്‍ ഹേമമാലിനി എത്തുന്നു. മകളുടെ കാമുകനെ പ്രണയിക്കുന്ന അമ്മയുടെ കഥയാണ് സിനിമയില്‍ പറയുന്നത്. ചിത്രത്തില്‍ രകുല്‍പ്രീതിന്റെ അമ്മയായിട്ടാണ് ഹേമമാലിനി എത്തുന്നത്.
രമേഷ് സിപ്പി സിനിമ സംവിധാനം ചെയ്തിരിക്കുന്നു. 2015ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. എന്നാല്‍ സിനിമയ്ക്ക് വിതരണക്കാര്‍ ഇല്ലാത്തതിനാല്‍ പുറത്തിറങ്ങിയിരുന്നില്ല. ഇപ്പോള്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ജനുവരി 3നാണ് ഷിംല മിര്‍ച്ചി റിലീസിനെത്തുന്നത്. ബോളിവുഡ് ചിത്രത്തിന് പിന്നാലെ തമിഴിലും ഹേമ മാലിനി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തല അജിത്ത് നായകനാവുന്ന പുതിയ ചിത്രം വലിമൈയിലാണ് നടി എത്തുക. വലിമൈയില്‍ അജിത്തിന്റെ അമ്മയായിട്ടാണ് ഹേമമാലിനി അഭിനയിക്കുന്നത്.


Click it and Unblock the Notifications











