25 തവണ വാജ്‌പേയ് ആ സിനിമ കണ്ടു! നേരില്‍ കണ്ടപ്പോള്‍ സംസാരിക്കാന്‍ മടിച്ചുവെന്ന് ഹേമ മാലിനി!

By Nimisha

മികച്ച പാര്‍ലമെന്റേറിയനും ജനകീയ നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയ് നല്ലൊരു സിനിമാപ്രേമി കൂടിയായിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ താരങ്ങളും എത്തിയിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളും താരങ്ങള്‍ പങ്കുവെച്ചിരുന്നു. ബോളിവുഡിലെ എവര്‍ഗ്രീന്‍ താരറാണികളിലൊരാളായ ഹേമ മാലിനിയും അദ്ദേഹത്തെ അനുസ്മരിച്ചിരുന്നു. സിനിമയ്ക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചത്. താരത്തിന്റെ സിനിമകളുടെ കടുത്ത ആരാധകനായിരുന്നു അദ്ദേഹം.

വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഹേമ മാലിനി പാര്‍ലമെന്റിലേക്ക് എത്തിയത്.മധുര എംപി കൂടിയായ താരത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡിന്റെ ഡ്രീം ഗേള്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയതില്‍ ആരാധകരും സന്തുഷ്ടരായിരുന്നു. കഴിഞ്ഞ വര്‍ഷം നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം പ്രധാനമന്ത്രിയുടെ സിനിമാപ്രമത്തെക്കുറിച്ച് സംസാരിച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

വാജ്‌പേയിയുടെ സിനിമാപ്രേമം

വാജ്‌പേയിയുടെ സിനിമാപ്രേമം

സാഹിത്യവും കവിതയുമൊക്കെ അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. നല്ലൊരു സിനിമാപ്രേമി കൂടിയായിരുന്നു അദ്ദേഹം. ഹേമ മാലിനിയുടെ കടുത്ത ആരാധകന്‍ കൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും പ്രധാനമന്ത്രി പദത്തിലിരുന്നപ്പോഴുമൊന്നും അദ്ദേഹം സിനിമയോടുള്ള ഇഷ്ടം കൈവിട്ടിരുന്നില്ല. ഇതേക്കുറിച്ചാണ് താരം അന്ന് ആ അഭിമുഖത്തിനിടയില്‍ വാചാലയായത്. അന്നത്തെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നേരില്‍ കണ്ടപ്പോള്‍ സംസാരിച്ചില്ല

നേരില്‍ കണ്ടപ്പോള്‍ സംസാരിച്ചില്ല

അദ്ദേഹത്തെക്കുറിച്ച് പാര്‍ലമെന്റിലെ സംസാരത്തിനിടയില്‍ പരാമര്‍ശിച്ചിരുന്നെങ്കിലും നേരില്‍ കണ്ടിരുന്നില്ല. അദ്ദേഹം നല്ലരു സിനിമാപ്രേമിയാണെന്ന് ആ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മനസ്സിലാക്കിയത്. സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ കാണാനായി അവസരമൊരുക്കിയത്. ആദ്യ കൂടിക്കാഴ്ചയില്‍ അദ്ദേഹം തന്നോട് സംസാരിക്കാന്‍ വിമുഖത കാണിച്ചിരുന്നുവെന്നും താരം പറയുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സിനിമാപ്രേമം പരസ്യമായത്.

25 തവണയാണ് ആ ചിത്രം കണ്ടത്

25 തവണയാണ് ആ ചിത്രം കണ്ടത്

ഹേമ മാലിനിയുടെ കരിയറിലെ തന്നെ സുപ്രധാന ചിത്രങ്ങളിലൊന്നായ സീത ഔര്‍ ഗീത എന്ന സിനിമ 25 തവണയാണ് അദ്ദേഹം കണ്ടത്. രമേഷ് സിപ്പി സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ഇത്. ധര്‍മ്മേന്ദ്ര, സഞ്ജീവ് കുമാര്‍, മനോരമ, അഭി ഭട്ടാചാര്യ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. ഫിലിം ഫെയറില്‍ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം താരത്തിന് ലഭിച്ചിരുന്നു. ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

സംസാരിക്കാന്‍ മടിച്ചു

സംസാരിക്കാന്‍ മടിച്ചു

തന്നെ ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹം സംസാരിക്കാന്‍ മടിച്ചിരുന്നുവെന്നും അവിടെയുണ്ടായിരുന്നവരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവരാണ് അദ്ദേഹത്തിന്റെ ആരാധനയെക്കുറിച്ച് സൂചിപ്പിച്ചത്. കടുത്ത ആരാധകനായതിനാലാവാം പെട്ടെന്ന് കണ്ടപ്പോള്‍ അദ്ദേഹം സംസാരിക്കാതിരുന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്.

തമിഴിലൂടെ തുടക്കം

തമിഴിലൂടെ തുടക്കം

അഭിനേത്രി, നിര്‍മ്മാതാവ്, നര്‍ത്തകി, എഴുത്തുകാരി തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ മികവ് പ്രകടിപ്പിച്ച ഹേമ മാലിനി ഇപ്പോള്‍ രാ്ഷ്ട്രീയത്തില്‍ സജീവമാണ്. ഇത് സത്യം എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. സപ്‌നോ ക സൗഡഗര്‍ എന്ന സിനിമയിലൂടെ ബോളിവുഡില്‍ തുടക്കം കുറിച്ച താരം വളരെ പെട്ടെന്നാണ് ജനപ്രിതീ നേടിയത്. തുടക്കത്തില്‍ത്തന്നെ ഡ്രീം ഗേള്‍ വിശേഷണം താരത്തിന് ലഭിച്ചിരുന്നു.

തന്റേതായ സ്ഥാനവും അഭിനയമികവും

തന്റേതായ സ്ഥാനവും അഭിനയമികവും

ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമാക്കി അവതരിപ്പിച്ച താരം വളരെ പെട്ടെന്നാണ് മുന്‍നിര അഭിനേത്രികളിലൊരാളായി മാറിയത്. അഭിനയം മാത്രമല്ല നൃത്തത്തിലും മികവ് പ്രകടിപ്പിച്ചിരുന്നു ഈ താരം. 150 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെയാണ് ഇതുവരെയായി അവതരിപ്പിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X