അതില്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ ജീവിതവുമായി ബന്ധമുളളതല്ല! വിവാദ പരസ്യത്തിന് വിശദീകരണവുമായി ഹേമമാലിനി
കെന്റ് കമ്പനിയുടെ പരസ്യത്തിന് ലഭിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ഹേമമാലിനി. കഴിഞ്ഞ ദിവസം കെന്റിന്റെ പുതിയ ഉല്‍പ്പന്നമായ ആട്ടാ ആന്‍ഡ് ബ്രെഡ് മേക്കറിന്റെ ഒരു പരസ്യം പുറത്തുവന്നിരുന്നു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ വിവാദമായി മാറിയിരുന്നു. കോവിഡ് സമയത്തെ സാഹചര്യത്തെ മുന്‍നിര്‍ത്തിയായിരുന്നു പരസ്യത്തില്‍ ക്യാപ്ഷന്‍ നല്‍കിയിരുന്നത്.

നിങ്ങളുടെ വീട്ടുജോലിക്കാരിയെ കൈകൊണ്ട് ആട്ട കുഴയ്ക്കാന്‍ അനുവദിക്കുകയാണോ? എന്നാണ് കെന്റിന്റെ പരസ്യത്തില്‍ ചോദിക്കുന്നത്. അവരുടെ കൈകളില്‍ ഒരുപക്ഷേ വൈറസ് ഉണ്ടായേക്കാം.
ഈ സമയത്ത് കെന്റ് ആട്ട ആന്‍ഡ് ബ്രെഡ് മേക്കര്‍ തിരഞ്ഞെടുക്കുക. ഓട്ടോമേഷന്‍ ഇത്തവണ ശുചിത്വം പാലിക്കട്ടെ. ആരോഗ്യത്തിലും ശുദ്ധിയിലും വിട്ടുവീഴ്ച ചെയ്യരുത്. ഇതായിരുന്നു പരസ്യത്തില്‍ എഴുതി കാണിച്ചിരുന്നത്. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഏറ്റെടുക്കുകയും കമ്പനിക്കും ഹേമമാലിനിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉണ്ടാവുകയും ചെയ്തു.
കെന്‌റിന്റെ പുതിയ പരസ്യത്തില്‍ ഹേമമാലിനിയും മകള്‍ ഇഷാ ഡിയോളും ഉണ്ടായിരുന്നു. പരസ്യ വാചകം വിവാദമായതോടെ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഹേമമാലിനി. ദീര്‍ഘ കാലമായി കെന്‌റ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് നടി.
"കെന്റ്‌റോ സിസ്റ്റംസ് അടുത്തിടെ കെന്റ് ആറ്റയുടെ പരസ്യത്തില്‍ പ്രകടിപ്പിച്ച കാര്യങ്ങള്‍ എന്റെ മൂല്യങ്ങളുമായി പ്രതിധ്വനിക്കുന്നില്ല, അനുചിതമാണ്, തെറ്റിന് ചെയര്‍മാന്‍ ഇതിനകം ഒരു പൊതു ക്ഷമാപണം നടത്തിയിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഞാന്‍ ബഹുമാനിക്കുകയും നിലകൊള്ളുകയും ചെയ്യുന്നുവെന്ന് രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹേമമാലിനി ട്വിറ്ററില്‍ കുറിച്ചു.


Click it and Unblock the Notifications











