ഹേമമാലിനി ഇല്ലാതെ ഫാം ഹൗസിൽ പാട്ട് കേട്ട് ചുറ്റി നടന്ന് ധർമേന്ദ്ര, ഒരു സന്തോഷം പങ്കുവച്ച് നടൻ
ഇന്ത്യൻ സിനിമ ലോകം അത്ര വേഗം മറക്കാത്ത പ്രണയകഥയാണ് നടി ഹേമമമാലിനിയുടേയും നടൻ ധർമേന്ദ്രയുടേയും. 27 ൽ പരം ചിത്രങ്ങളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ട ഇവർ പിന്നീട് ജീവിതലും ഒന്നാകുകയായിരുന്നു. സിനിമ പോലെ അത്ര നിസ്സാരമായിരുന്നില്ല ഇരുവരുടേയും കുടിച്ചേരൽ. വിവാഹിതനായ ധർമേന്ദ്രയുടെ ജീവിതത്തിലേയ്ക്കാണ് ഹേമ മാലിനി എത്തിയത്. ഇവരുടെ പ്രണയകഥ ഇന്നും ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകുന്നുണ്ട്
തമിഴ്നാടിലെ തിരുച്ചിറപ്പള്ളി അമ്മൻകുടി അയ്യങ്കാർ കുടുംബത്തിൽ ജനിച്ച ഹേമമാലിനി തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച നടി വളരെ പെട്ടെന്ന് തന്നെ ബോളിവുഡിന്റെ ഡ്രീം ഗേളായി മാറുകയായിരുന്നു, ഒക്ടോബർ 16 നായിരുന്നു ഹേമ മാലിനിയുടെ 72ാം പിറന്നാൾ. ഭർത്താവ് ധർമേന്ദ്രയും മക്കളായ ഇഷ ഡിയോളും അഹ്ന ഡിയോളും ചേർന്ന് ആഘോഷമാക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ധർമേന്ദ്രയുടെ ട്വീറ്റാണ്. പുതിയ വിശേഷമാണ് ട്വിറ്ററിലൂടെ നടൻ പങ്കുവെയ്ക്കുന്നത്.

മുംബൈ ലോണവാലയിലെ ഫാം ഹൗസിൽ നിന്നുള്ള വീഡിയോണ് ധർമേന്ദ്ര ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ലത മങ്കേഷ്കറുടെ ഗാനം ആസ്വദിച്ചു കൊണ്ട് വീട്ടിനുള്ളിൽ നടക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയ്ക്കൊപ്പം നടൻ പങ്കുവെച്ച കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. 'നി ബാലിയേ റുത് ഹേ ബഹർ കി' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ധർമേന്ദ്ര വീട്ടിനുള്ളിൽ നടക്കുന്നത്. മഴയായതുകൊണ്ട് വീടിനകത്ത് അരമണിക്കൂർ നടത്തം, ലതാജി യുടെ ഗാനം കേൾക്കുമ്പോൾ പഴയ കോളേജ് ദിവസങ്ങൾ ഓർക്കും പുതിയ സിനിമക്കായി തയ്യാറെടുക്കുന്നുണ്ടെന്നും നിങ്ങളുടെ പ്രാർത്ഥന ആവശ്യമാണെന്നും താരം കുറിക്കുന്നു.

ഇൻസ്റ്റഗ്രാമിലൂടെ ഫാം ഹൗസ് വീഡിയോയും ധർമേന്ദ്ര പങ്കുവെച്ചിട്ടുണ്ട്. ഫാം ഹൗസിലൂടെ വണ്ടിയോടിച്ച് വരുന്ന നടന്റെ വീഡിയോയാണിത്. പശുവിനേയും അരയന്നങ്ങളേയും വീഡിയേയിൽ കാണാം. മ ഴക്കാല പശ്ചാത്തലത്തിലാണ് ഇതും. ആഴ്ചകൾക്ക് മുൻപ് പുറത്തു വന്ന വീഡിയോ ഇപ്പോഴും സിനിമ കോളങ്ങളിൽ ചർച്ചയാകുന്നുണ്ട്. തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷം അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. കൂടാതെ ഇദ്ദേഹത്തിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് പേക്ഷകർ.

ധർമേന്ദ്രയുടെ വീഡിയോയിലൂടെ താരങ്ങളുടെ വീട് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരിക്കുകയാണ്. കരകൗശല വസ്തുക്കൾ കൊണ്ട് അലങ്കരിച്ച മനോഹരമായ വീടാണ് ഇവരിടേത്. വിശാലമായ ഗ്ലാസ് വാതിലുകളാണ് വീട്ടിലുള്ളത്. മേൽക്കൂരയിലും ഫർണിച്ചറിലുമൊക്കെ വുഡൻ ടച്ച് നൽകിയിട്ടുണ്ട്. കൂടാതെ വിശാലമായ ലിവിങ് ഡൈനിങ്ങ് ഹാൾ വീഡിയോയിൽ കാണാം ,
Recommended Video

1970 ൽ തും ഹസീൻ മെയിൻ ജവാൻ എന്ന ചിത്രത്തിൽ വെച്ചാണ് ഹേമമാലിനിയും ധർമേന്ദ്രയും പ്രണയത്തിലാകുന്നത് . പര്‍കാശ്കൗറായിരുന്നു ധർമേന്ദ്രയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ 4 മക്കളുമുണ്ട്. സണ്ണി, ബോബി എന്നിങ്ങനെ രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍ക്കുട്ടികളുമായിരുന്നു. എന്നാൽ ഹേമ മാലിനിയെ കണ്ടപ്പോൾ താരത്തിന് പ്പണയം തോന്നുകയായിരുന്നു. വിവാഹിതനായിരുന്നത് കൊണ്ട് തന്ന നടിക്ക് ധർമേന്ദ്രയോട് ആദ്യം താൽപര്യമില്ലായിരുന്നു. എന്നാൽ പിന്നീട് പ്രണയത്തിലാവുകയായിരുന്നു. അന്നത്തെ പ്രണയം ഇന്നും താരങ്ങളുടെ ഇടയിലുണ്ട്. രാഷ്ട്രീയ കാര്യങ്ങളിൽ ഒഴിച്ച് പൊതുപരിപാടികളിലും ബോളിവുഡ് ആഘോഷങ്ങൾക്കും ഇരുവരും ഒന്നിച്ചാണ് എത്തുന്നത്.


Click it and Unblock the Notifications











