ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല! അവസാനമായി ധര്‍മേന്ദ്ര പറഞ്ഞത് വെളിപ്പെടുത്തി ഹേമ മാലിനി

ബോളിവുഡിലെ എവര്‍ഗ്രീന്‍ കപ്പിള്‍സ് വിശേഷണം ഹേമമാലിനിക്കും ധര്‍മേന്ദ്രയ്ക്കും സ്വന്തമാണ്. പ്രിയതമനെ നഷ്ടമായപ്പോഴും അദ്ദേഹത്തിനെക്കുറിച്ചുള്ള നല്ല ഓര്‍മ്മകളെല്ലാം പങ്കുവെക്കാറുണ്ട് ഹേമ മാലിനി. മരിക്കുന്നതിന് മുന്‍പായി അദ്ദേഹം പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അടുത്തിടെ അവര്‍ വെളിപ്പെടുത്തിയിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ പ്രശ്‌നങ്ങളാണെന്ന തരത്തിലുള്ള ചര്‍ച്ചകളൊക്കെ നടക്കുന്നതായി അറിഞ്ഞിരുന്നു. അതിലൊന്നും കാര്യമില്ല. ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ പബ്ലിസിറ്റിയില്‍ വലിയ താല്‍പര്യമില്ലാത്തവരാണ് ഞങ്ങള്‍ എന്നുമായിരുന്നു ഹേമ മാലിനി പറഞ്ഞത്. കുടുംബത്തിനൊപ്പം ഒന്നിച്ച് നില്‍ക്കേണ്ടതിനെക്കുറിച്ച് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

പറ്റുമ്പോഴെല്ലാം മക്കളോടൊപ്പമിരിക്കണം. പറ്റാവുന്നത്ര സമയം ഒന്നിച്ച് ചെലവഴിക്കണം. കുടുംബത്തിനൊപ്പമായിരിക്കണം. ഇന്നത്തെ കാലത്തും പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. പല കുടുംബങ്ങളിലും നടക്കാതെ പോവുന്ന കാര്യമാണ്. അതുകൊണ്ടാണ് കുട്ടികളും വഴിപിരിഞ്ഞ് പോവുന്നത്. താന്‍ മൂല്യം നല്‍കിയിരുന്ന കാര്യത്തെക്കുറിച്ച് തന്നെയായിരുന്നു അവസാനം വരെ അദ്ദേഹം സംസാരിച്ചത്. എപ്പോഴും കുടുംബത്തിന് പ്രാധാന്യം നല്‍കുക. തിരക്കുകളിലാണെങ്കിലും ഇക്കാര്യം മനസിലുണ്ടാവണം എന്നും പറഞ്ഞിരുന്നു. 1980 ലായിരുന്നു ധര്‍മേന്ദ്രയും ഹേമ മാലിനിയും വിവാഹിതരാവുന്നത്. ഇഷ ഡിയോളും, അഹാന ഡിയോളുമാണ് ഇവരുടെ മക്കള്‍.

Hema Malini latest chat
Photo Credit: Hema Malini / Facebook

ഹേമയെ ജീവിതസഖിയാക്കുന്നതിന് മുന്‍പ് പ്രകാശ് കൗറിനെ വിവാഹം ചെയ്തിരുന്നു അദ്ദേഹം. ആ ബന്ധത്തില്‍ നാല് കുട്ടികളുണ്ട്. അവരുടെ മക്കളായ സണ്ണി ഡിയോളും, ബോബി ഡിയോളുമായി വളരെ അടുപ്പമുണ്ട് തനിക്ക് എന്നായിരുന്നു ഹേമ മാലിനി പറഞ്ഞത്. ഞങ്ങളെപ്പോഴും ഒന്നിക്കുന്നവരാണ്. പക്ഷേ, അത് പരസ്യമാക്കാറില്ലെന്ന് മാത്രം. ഹേമ മാലിനിയേയും കുടുംബത്തേയും പ്രകാശ് കൗറും മക്കളും അവഗണിക്കുകയാണെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എഴുത്തുകാരിയായ ശോഭ ഡേ ആയിരുന്നു ഇതേക്കുറിച്ച് പരസ്യമായി പറഞ്ഞത്. ധര്‍മേന്ദ്രയുടെ വിയോഗ സമയത്ത് രണ്ട് പ്രാര്‍ത്ഥന യോഗങ്ങള്‍ വെച്ചതിന് കാരണം ഇവരുടെ വിയോജിപ്പുകളാണെന്നായിരുന്നു അവര്‍ പറഞ്ഞത്.

പ്രകാശ് കൗറും മക്കളും മുംബൈയിലായിരുന്നു പ്രാര്‍ത്ഥന യോഗം സംഘടിപ്പിച്ചത്. അന്ന് ഹേമ മാലിനിയോ, മക്കളോ അതില്‍ പങ്കെടുത്തിരുന്നില്ല. മുംബൈയിലും, മധുരയിലുമായാണ് ഹേമ മാലിനി പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തിയത്. കുടുംബങ്ങള്‍ തമ്മിലുള്ള കാര്യങ്ങളാണ് അതെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തില്‍ ഹേമ മാലിനി പ്രതികരിച്ചത്. അവരുടെ കുടുംബക്കാര്‍ക്കും, സുഹൃത്തുക്കള്‍ക്കുമൊക്കെ വേണ്ടിയാണ് അവര്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. ഞങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളിച്ചാണ് വീട്ടില്‍ പ്രാര്‍ത്ഥന നടത്തിയത്.

മധുര എന്റെ മണ്ഡലമാണ്. അവിടെയുള്ളവര്‍ക്ക് ഞങ്ങളെ അത്രയും കാര്യമാണ്. അവര്‍ക്ക് വേണ്ടിയാണ് അവിടെ പ്രാര്‍ത്ഥനാ യോഗം വെച്ചത്. തികച്ചും വ്യത്യസ്തമായതാണ് രണ്ട് കുടുംബങ്ങളും. യോജിപ്പോടെയാണ് പോവുന്നത്. കുടുംബത്തിന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് ആരും ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും ഹേമ മാലിനി പറഞ്ഞിരുന്നു.

Read more about: hema malini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X