ആ ശൂന്യത എന്നെ വല്ലാതെ തളര്‍ത്തുന്നു! അദ്ദേഹമായിരുന്നു എല്ലാം! ഉള്ളുലയ്ക്കുന്ന വാക്കുകളുമായി ഹേമ മാലിനി

ധര്‍മേന്ദ്രയുടെ വിയോഗം പ്രിയപ്പെട്ടവരെയെല്ലാം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ശാരീരിക അവശതകളെത്തുടര്‍ന്ന് 12 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. അദ്ദേഹത്തെ പരിചരിച്ചവര്‍ക്കും, വിവരങ്ങള്‍ തിരക്കി കൂടെ നിന്നവരോടുമെല്ലാം നന്ദി പറഞ്ഞ് അന്ന് ഹേമ മാലിനി എത്തിയിരുന്നു. അദ്ദേഹം പെട്ടെന്ന് തന്നെ ആരോഗ്യവാനായി തിരിച്ചെത്താന്‍ പ്രാര്‍ത്ഥിക്കണമെന്നും അന്ന് അവര്‍ കുറിച്ചിരുന്നു. ആശുപത്രി വാസത്തിന് ശേഷം ആരോഗ്യവാനായി തിരികെ എത്തിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെടുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വേര്‍പാട് ഇപ്പോഴും വിശ്വാസിക്കാനാവുന്നില്ലെന്ന് ഹേമ മാലിനി പറയുന്നു. സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെയാണ് അവര്‍ ഭര്‍ത്താവിനെക്കുറിച്ച് വാചാലയായത്.

ധരം ജി എന്ന സംബോധനയോടെയായിരുന്നു പോസ്റ്റ്. ധര്‍മേന്ദ്രയുടെ പഴയ കാല ചിത്രവും, കുടുംബസമേതമായുള്ള ഫോട്ടോയുമെല്ലാം കുറിപ്പിനൊപ്പം ചേര്‍ത്തിരുന്നു. എനിക്ക് എല്ലാമായിരുന്നു അദ്ദേഹം. സ്‌നേഹനിധിയായ ഭര്‍ത്താവും അച്ഛനുമായിരുന്നു. എന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്നു. എല്ലാ കാര്യത്തിനും എനിക്ക് ആശ്രയിക്കാന്‍ പറ്റിയൊരാള്‍. അദ്ദേഹമായിരുന്നു എന്റെ ലോകം. നല്ല സമയത്തും, മോശം സമയത്തും ഒരുപോലെയായിരുന്നു അദ്ദേഹം. കുടുംബത്തിലും സൗഹൃദവലയങ്ങളിലുമെല്ലാം സ്‌നേഹത്തോടെ പെരുമാറിയിരുന്ന ആള്‍. എല്ലാവരോടും സ്‌നേഹമായിരുന്നു. സിനിമാരംഗത്തെ നേട്ടങ്ങളും, പ്രശസ്തിയുമൊക്കെ എന്നെന്നും നിലനില്‍ക്കും.

Hema Malini emotional post
Photo Credit: filmibeat

എന്റെ നഷ്ടം പറഞ്ഞറിയിക്കാനാവുന്നതിനും അപ്പുറമാണ്. ജീവിതകാലം മുഴുവനും ആ ശൂന്യത എന്നെ അലട്ടും. വര്‍ഷങ്ങളോളം ഞങ്ങള്‍ ഒന്നിച്ച് ജീവിച്ചു. ആ മനോഹരനിമിഷങ്ങളിലെ ഓര്‍മ്മകളാണ് ഇപ്പോള്‍ എനിക്ക് കൂട്ടായുള്ളത് എന്നായിരുന്നു കുറിപ്പ്. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി ഹേമയെ ആശ്വസിപ്പിച്ചെത്തിയത്. അദ്ദേഹം എന്നും ആന്റിക്കൊപ്പം തന്നെയുണ്ടാവുമെന്നായിരുന്നു ഫറ ഖാന്റെ കമന്റ്. ഈ അവസ്ഥ അതിജീവിക്കാന്‍ ദൈവം ശക്തി തരട്ടെയെന്നായിരുന്നു ആരാധകരും പറഞ്ഞത്.

19ാം വയസിലായിരുന്നു ധര്‍മേന്ദ്ര പ്രകാശ് കൗറിനെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ നാല് മക്കളുണ്ട് അദ്ദേഹത്തിന്. മകന് 15 വയസുള്ളപ്പോഴായിരുന്നു ധര്‍മേന്ദ്രയുടെ ജീവിതത്തിലേക്ക് ഹേമ മാലിനി എത്തുന്നത്. 22 കാരിയായ ഹേമയെന്ന പുതുമുഖം അദ്ദേഹത്തിന്റെ മനസ് കീഴടക്കുകയായിരുന്നു. ഒന്നിച്ച് അഭിനയിച്ച സമയത്ത് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഈ ബന്ധം ശാശ്വതമല്ല, അദ്ദേഹം വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്. അവരുടെ കുടുംബ ജീവിതത്തിലേക്ക് കരടായി ചെന്ന് കയറരുതെന്ന് പ്രിയപ്പെട്ടവരെല്ലാം ഹേമയെ ഉപദേശിച്ചിരുന്നു. ഹേമയുടെ പിതാവ് അടക്കമുള്ളവര്‍ ധര്‍മേന്ദ്രയോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇടയ്ക്ക് മറ്റൊരു സിനിമാതാരവുമായി ഹേമയുടെ വിവാഹം നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതിലൊന്നും ഇരുവരും തളര്‍ന്നില്ല. ആദ്യഭാര്യയില്‍ നിന്നും വിവാഹമോചനം നേടാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് അത് നടന്നില്ല. അതോടെയായിരുന്നു അദ്ദേഹം ഹേമയെ വിവാഹം ചെയ്തത്. ബന്ധം വേര്‍പെടുത്താതെ വീണ്ടും വിവാഹിതനായത് വന്‍വിവാദമായി മാറിയിരുന്നു. വിവാഹ ശേഷം ആദ്യഭാര്യയേയും മക്കളേയും ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു ഹേമ മാലിനി. ഹേമ മാലിനിയുടെ മക്കളെ സഹോദരങ്ങളായിട്ടായിരുന്നു ധര്‍മേന്ദ്രയുടെ മക്കള്‍ പരിഗണിച്ചത്. അഹാനയുടെയും ഇഷാനയുടെയും വിവാഹത്തിന് ഇവരെല്ലാം പങ്കെടുത്തിരുന്നു. പുറംലോകത്ത് പല തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നുവെങ്കിലും സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ധര്‍മേന്ദ്ര. ആദ്യ കാഴ്ചയില്‍ തന്നെ മനസ് കീഴടക്കിയ ഹേമ അവസാനനിമിഷം വരെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

More from Filmibeat

Read more about: hema malini dharmendra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X