ബ്ലൗസ് ഇറുക്കമുള്ളതായിരിക്കണം, ബച്ചനൊപ്പം റൊമാന്റിക് ഭാര്യയായി അഭിനയിക്കാന്‍ ഹേമമാലിനി ആവശ്യപ്പെട്ടതിങ്ങനെ
ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നടനായ അമിതാഭ് ബച്ചന്‍ ഇന്നും സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഒട്ടുമിക്ക സൂപ്പര്‍നായികമാരുടെയും നായകനായി അഭിനയിച്ചിട്ടുള്ള ബച്ചന്‍ ഇപ്പോഴത്തെ യുവനടിമാരുടെ കൂടെയും അഭിനയിക്കുകയാണ്. അന്ന് ബച്ചനൊപ്പം ഒരേ കാലഘട്ടത്തിലുണ്ടായിരുന്ന പല നടന്മാര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ് ബച്ചന് ലഭിച്ചിരിക്കുന്നത്.
അമിതാഭ് ബച്ചന്റെ എക്കാലത്തെയും ഹിറ്റ് കോംബോ ആയിരുന്നു നടി ഹേമമാലിനി. ഷോലെ, അടക്കം നിരവധി സിനിമകളിലാണ് താരങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്. ഈ സിനിമകളിലെല്ലാം ഗംഭീര പ്രകടനം കാഴ്ച വെക്കാനും അതിലൂടെ ആരാധകരെ ആവേശഭരിതരാക്കാനും താരങ്ങള്‍ക്ക് സാധിച്ചു. എന്നാല്‍ ഇതേ കൂട്ടുകെട്ടിലെത്തിയ ബാഗ്ബാന്‍ എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ കഥ വര്‍ഷങ്ങള്‍ക്കിപ്പുറം പ്രചരിക്കുകയാണിപ്പോള്‍.

2003 ല്‍ രവി ചോപ്ര സംവിധാനം ചെയ്ത സിനിമയായിരുന്നു ബാഗ്ബാന്‍. പ്രായമായ ദമ്പതിമാരുടെയും അവരുടെ മക്കളെ കുറിച്ചുമുള്ള കഥയാണ് സിനിമ പറഞ്ഞത്. സല്‍മാന്‍ ഖാനും മഹിമ ചൗധരിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ റിലീസിനെത്തിയ ആദ്യ ആഴ്ച ബോക്‌സോഫീസില്‍ പരാജയമായെന്നും പിന്നീടാണ് സിനിമ ഹിറ്റായി വന്നതെന്നും പിങ്കവില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അന്തരിച്ച സംവിധായകന്‍ രവി ചോപ്രയുടെ ഭാര്യ രേണുക ചോപ്രയാണ് വെളിപ്പെടുത്തിയത്.
അതുപോലെ സിനിമയില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുമ്പോള്‍ മുറുക്കമുള്ള ബ്ലൗസ് വേണമെന്ന് നടി ഹേമമാലിനി ആഗ്രഹിച്ചതിനെ കുറിച്ചും രേണുക സംസാരിച്ചു. ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഹേമ തന്റെ ബ്ലൗസ് പതിവിലും കൂടുതല്‍ ഇറുകിയതായി തയ്യിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ പ്രധാനപ്പെട്ടൊരു രംഗത്തില്‍ ഭര്‍ത്താവായ അമിതാഭ് ബച്ചന്റെ കഥാപാത്രം ഹേമയുടെ ബ്ലൗസ് പിന്നില്‍ നിന്നും ഇട്ട് കൊടുക്കുന്നൊരു രംഗത്തെ കുറിച്ചാണ് നടി പറഞ്ഞത്.
രേണുകയുടെ വാക്കുകളിങ്ങനെയാണ്... 'സിനിമയിലെ ഒരു രംഗത്തില്‍ ഹേമമാലിനി കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ അമിതാഭ് ബച്ചന്‍ പിന്നില്‍ നിന്നും വരും. അഴിഞ്ഞ് കിടക്കുന്ന ഭാര്യയുടെ ബ്ലൗസ് റെഡിയാക്കി കൊടുക്കുകയാണ് അമിതാഭിന്റെ കഥാപാത്രം. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അങ്ങനൊരു സാഹചര്യം ദമ്പതിമാര്‍ക്കിടയില്‍ ഉണ്ടാവുന്നത്. അതിലെ ഹേമയുടെ കഥാപാത്രം വളരെ റൊമാന്റിക് ആയത് കൊണ്ട് ആ സ്പര്‍ശത്തിലൂടെ ഇമോഷണലായ ചില വികാരങ്ങള്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. വളരെയധികം അര്‍ഥമുള്ളൊരു സീനായിരിക്കും അതെന്നാണ് ഹേമ ചിന്തിച്ചത്.

ആ സീനില്‍ ആവശ്യമായ വികാരങ്ങള്‍ പ്രകടിപ്പിക്കണമെങ്കില്‍ ബ്ലൗസ് വൃത്തിയോടെ ആയിരിക്കണം. കുറച്ചൂടി മുറുക്കത്തില്‍ തുന്നുകയാണെങ്കില്‍ പെര്‍ഫെക്ഷന്‍ കിട്ടുമെന്ന നടിയുടെ ദീര്‍ഘവീഷണമായിരുന്നു അതിന് പിന്നില്‍. അങ്ങനെയാണ് ആ രംഗം ചിത്രീകരിച്ചതെന്നാണ് സംവിധായകന്റെ ഭാര്യ വെളിപ്പെടുത്തുന്നത്.
അതേ സമയം ഹേമമാലിനിയായിരുന്നില്ല ആദ്യം ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത്. ഹേമയ്ക്ക് മുന്‍പ് നടി തബുവിനെയാണ് ആ റോളിലേക്ക് തീരുമാനിച്ചിരുന്നത്. തിരക്കഥ ഇഷ്ടപ്പെട്ടെങ്കിലും, 36 വയസ്സുള്ളപ്പോള്‍ നാല് കുട്ടികളുടെ അമ്മയായി അഭിനയിക്കാന്‍ തബു മടിച്ചു. ഇതിനെ തുടര്‍ന്നാണ് ഹേമമാലിനിയിലേക്ക് കഥാപാത്രമെത്തുന്നത്.
അതേ സമയം റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ ബാഗ്ബാന് മികച്ച പ്രതികരണമല്ല ലഭിച്ചതെന്നും രേണുക വെളിപ്പെടുത്തി. സിനിമയ്ക്ക് വിതരണക്കാരനെ കണ്ടെത്തുക എന്നതായിരുന്നു തുടക്കത്തിലുണ്ടായ പ്രതിസന്ധി. പലരും സിനിമയുടെ കഥ വളരെ പഴക്കമുള്ളതാണെന്ന് പറഞ്ഞ് ഒഴിവാക്കി. പിന്നീട് സിനിമ തിയറ്ററുകളില്‍ മോശമില്ലാത്ത അഭിപ്രായം നേടിയതോടെയാണ് സൂപ്പര്‍ഹിറ്റിലേക്ക് മാറുന്നത്.


Click it and Unblock the Notifications











