മകളുടെ ഭര്‍ത്താവായി അഭിഷേക് ബച്ചന്‍ വരണമെന്ന് ആഗ്രഹിച്ച് ഹേമമാലിനി! സഹോദരനെ പോലെന്ന് പറഞ്ഞ് തള്ളി ഇഷ

ബോളിവുഡിന്റെ സ്വപ്ന സുന്ദരിയാണ് ഹേമമാലിനി. നടി ധര്‍മേന്ദ്രയുമായി വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴും സനതോഷത്തോടെ കഴിയുകയാണ് താരങ്ങള്‍. എന്നാല്‍ ഹേമമാലിനിയുടെ മകളും നടിയുമായ ഇഷ ഡിയോളിന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളആണ് ഇപ്പോള്‍ ഏറ്റവും വലിയ വാര്‍ത്തയായി മാറിയിരിക്കുന്നത്.

അടുത്തിടെയാണ് ഭര്‍ത്താവ് ഭരത് തഖ്താനിയുമായി ഇഷ വിവാഹമോചിതയാവാന്‍ പോവുകയാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഇരുവരും തമ്മില്‍ ഏറെ നാളായി ഒരുമിച്ചല്ല ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടുകളണ്ട്. ഭാരത് തഖ്താനി ഇഷ ഡിയോളിനെ ചതിച്ചതിനെ തുടര്‍ന്നാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

esha

അതേ സമയം ഹേമമാലിനി നടന്‍ അഭിഷേക് ബച്ചനെ മരുമകനാക്കണമെന്ന് ആഗ്രഹിച്ചതിനെ പറ്റിയൊരു കഥയിപ്പോള്‍ പ്രചരിക്കുകയാണ്. ഒരു കാലത്ത് ഹേമമാലിനി തന്റെ മകള്‍ ഇഷ ഡിയോളിനെ ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നതായിട്ടാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയപ്പെടുന്നത്. ഇക്കാര്യം നടി അമിതാഭ് ബച്ചനുമായി സംസാരിക്കുകയും ചെയ്തിരുന്നതായിട്ടാണ് സൂചന.

എന്നാല്‍ ഇഷ ഡിയോളിന് അഭിഷേക് ബച്ചനെ ഇഷ്ടമായിരുന്നില്ല. മാത്രമല്ല അഭിഷേകിനെ താനൊരു ജ്യേഷ്ഠനെപ്പോലെയാണ് കരുതുന്നതെന്ന് പറഞ്ഞ് ആ ബന്ധത്തെ ഇഷ തള്ളി കളയുകയായിരുന്നു. ധൂം (2004), എല്‍ഒസി കാര്‍ഗില്‍ (2003), ദസ് (2005), യുവ (2004) എന്നിങ്ങനെ നിരവധി സിനിമകളില്‍ ഇഷ ഡിയോളും അഭിഷേക് ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

esha

അങ്ങനൊരു സൗഹൃദം ഉണ്ടായിരുന്നെങ്കിലും, അഭിഷേകിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇഷ അമ്മയോട് വ്യക്തമാക്കിയതോടെയാണ് ആ വിവാഹാലോചനയില്‍ നിന്നും ഹേമമാലിനി പിന്മാറുന്നത്. മാത്രമല്ല പിന്നീട് പ്രണയത്തിലായിരുന്ന ഇഷ 2012 ലാണ് കാമുകനായ ഭരതിനെ വിവാഹം കഴിക്കുന്നത്.

ബിസിനസുകാരനായ ഭരത് തഖ്താനിയും ഇഷയും ഏറെ കാലം അടുപ്പത്തിലായിരുന്നു. ശേഷം 2012 ല്‍ ഇരുവരും വിവാഹിതരായി. ഏഴും അഞ്ചും വയസുള്ള രണ്ട് മക്കളും താരങ്ങള്‍ക്കുണ്ട്. ഇക്കഴിഞ്ഞ ആഴ്ചയാണ് തങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നുള്ള വിവരം ഇഷ പുറംലോകത്തെ അറിയിക്കുന്നത്. ഭരതിനൊപ്പം ഇനിയൊരു ജീവിതമില്ലെന്ന് നടി ഉറപ്പിച്ചെങ്കിലും അതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല.

ഡിവോഴ്‌സിന് ഒരുങ്ങുകയാണെന്ന് താരങ്ങള്‍ പറയുന്നതിന് മുന്‍പ് വരെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഏറെ കാലമായി താരദമ്പതിമാര്‍ വളരെ അകല്‍ച്ചയിലായിരുന്നു. ഭര്‍ത്താവിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഇഷ അറിഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും അഭ്യൂഹമുണ്ട്.

എന്തായാലും താരപുത്രിയുടെ വിവാമോചന വാര്‍ത്തകള്‍ക്കിടയിലൂടെ ഇത്തരത്തിലുള്ള അനേകം കഥകളാണ് പ്രചരിക്കുന്നത്. അന്നേ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇന്ന് ഐശ്വര്യ റായിയെ പോലെ ബച്ചന്‍ കുടുംബത്തിന്റെ മരുമകളായി വാഴാമായിരുന്നില്ലേ എന്നൊക്കെയാണ് ആരാധകര്‍ നടിയോട് ചോദിക്കുന്നതും.

More from Filmibeat

Read more about: hemamalini esha deol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X