ഭര്‍ത്താവിനെ ആദ്യ ഭാര്യയില്‍ നിന്നും അകറ്റിയിട്ടില്ല! വെളിപ്പെടുത്തലുമായി നടി ഹേമമാലിനി
ബോളിവുഡിലെ പ്രമുഖ താരദമ്പതിമാരായിരുന്നു ഹേമമാലിനിയും ധര്‍മേന്ദ്രയും. നേരത്തെ വിവാഹിതനായിരുന്ന ധര്‍മേന്ദ്രയുടെ രണ്ടാം വിവാഹമായിരുന്നു ഹേമമാലിനിയുമായി. ഞാന്‍ ധര്‍മേന്ദ്രയെ വിവാഹം കഴിച്ചെങ്കിലും അദ്ദേഹത്തെ ഭാര്യയില്‍ നിന്നും കുട്ടികളില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പറയുകയാണ് ഹേമമാലിനി ഇപ്പോള്‍. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ് തുറന്നത്.

ധര്‍മേന്ദ്രയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ അദ്ദേഹമാണ് എന്റെ പുരുഷനെന്ന് മനസ് പറഞ്ഞു. ബാക്കിയുള്ള ജീവിതം അദ്ദേഹത്തോടൊപ്പം വേണെന്ന് ആഗ്രഹിച്ചു. ഞങ്ങള്‍ വിവാഹിതരായി. എന്നാല്‍ ഒരിക്കലും എന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയ്ക്കും കുട്ടികളെയും ബാധിക്കാത്ത തരത്തില്‍ കൊണ്ട് പോകാന്‍ ശ്രമിച്ചിട്ടുണ്ട്. ഞങ്ങളുടെ ബന്ധം അവരെ വേദനിപ്പിക്കാത്ത തരത്തിലായിരുന്നു. ഞാന്‍ ഒരിക്കലും അദ്ദേഹത്തെ കുടുംബത്തില്‍ നിന്നും അകറ്റിയിട്ടില്ല.
1954 ലായിരുന്നു ധര്‍മേന്ദ്രയും പ്രകാശ് കൗറും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഈ ബന്ധത്തില്‍ നാല് മക്കളാണുള്ളത്. അതില്‍ സണ്ണി ഡിയോള്‍, ബേബി ഡിയോള്‍ എന്നിവര്‍ അറിയപ്പെടുന്ന സിനിമാ താരങ്ങളാണ്. ഹേമമാലിനിയ്ക്കും ധര്‍മേന്ദ്രയ്ക്കും രണ്ട് പെണ്‍മക്കളാണുള്ളതാണ്. ഇഷ ഡിയോള്‍ മാതാപിതാക്കളെ പോലെ സിനിമയിലേക്ക് തന്നെ എത്തിയിരുന്നു.


Click it and Unblock the Notifications