For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആറ് വർഷം നീണ്ട പ്രണയം!! ദീപികയുടെ കഴുത്തിൽ താലിചാർത്തി രൺവീർ.. വിവാഹ ചിത്രങ്ങൾ കാണാം

  |

  ആകാംക്ഷയ്ക്കും കാത്തിരിപ്പിനൊടുവിൽ ബോളിവുഡ് താരങ്ങളായ ദീപികയും രൺവീർ സിങ്ങും ഒന്നായി. ആറു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ബോളിവുഡിലെ ബെസ്റ്റ് താര ജോഡികൾ താരദമ്പതിമാരായത്. ഇറ്റലിയിലെ ലോക് കോമോ റിസോർട്ടിലെ തടകത്തിന്റെ തീരത്തുവെച്ചായിരുന്നു ദീപികയുടെ കഴുത്തിൽ രൺവീർ താലി ചാർത്തിയത്.

  സണ്ണിയ്ക്കൊപ്പം രംഗീലയിൽ സുരാജും സലീം കുമാറും!! കൂടെ മലയാളത്തിലെ ഹാസ്യ താരങ്ങളും, കാണൂ

  നവംബർ 14, 15 തീയതികളിലായിട്ടാണ് താര വിവാഹം നടക്കുന്നത്. ആദ്യം കൊങ്കിണി ആചാര പ്രകാരമുള്ള വിവാഹമാണ് നടന്നത്. ഇനി രൺവീറിന്റെ മതാചാരപ്രകാരമുളള സിന്ധി രീതിയിലുളള വിവാഹച്ചടങ്ങുകൾ നടക്കും. പ്രേക്ഷകർ ഏറെ ആഗ്രഹിച്ച ഒരു താര വിവാഹമായിരുന്നു രൺവീറിന്റേയും ദീപികയുടേയും . വിവാഹം കഴിഞ്ഞപ്പോൾ ഓരേയൊരു പരിഭവം മാത്രമാണ് ആരാധകർ പങ്കുവെയ്ക്കുന്നത്.

  സമ്മാനമായി പണം വേണ്ട!! അത് ചെക്കായി ദ ലിവ് ലൗ ലാഫിനു നൽകു... അതിഥികളോട് ദീപികയും രൺവീറും

   മാധ്യമങ്ങൾക്ക് പ്രവേശനമില്ല

  മാധ്യമങ്ങൾക്ക് പ്രവേശനമില്ല

  കനത്ത കാവലിലാണ് ദീപിക രൺവീർ വിവാഹം നടന്നത്. മാധ്യമങ്ങൾക്ക് പോലും വിവാഹ വേദിയിലേയ്ക്ക് പ്രവേശമുണ്ടായിരുന്നില്ല. കൈകളിൽ ബാൻഡ് തൊട്ടിയ അതിഥികൾക്ക് മാത്രമായിരുന്നു വിവാഹത്തിന് പ്രവേശനമുണ്ടായിരുന്നത്. കൂടാതെ ഫോണിലൂടെ ലഭിച്ച ക്യൂ കാർഡ് സ്കാൻ ചെയ്ത് മാത്രമാണ് അതിഥികളെ വേദിയിലേയ്ക്ക് പ്രവേശിപ്പിച്ചത്.

   ആഡംബരമായ വിവാഹഘോഷം

  ആഡംബരമായ വിവാഹഘോഷം

  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. മെഹന്തിയും സംഗീത് ചടങ്ങുകളുമൊക്കെ വളരെ പ്രൗഡിയിൽ തന്നെയാണ് നടന്നിരുന്നത്. സ്വിറ്റ്സർലാഡിൽ നിന്നുള്ള കേക്ക്, സ്വപ്നസദൃശ്യമാ‌യ പുഷ്പാലങ്കാരം , പ്രണയസുന്ദരമായ സംഗീതനിശ എന്നിവ ആ സുന്ദരമായ നിമിഷത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.

   അതിമനോഹര വിവാഹ വസ്ത്രം

  അതിമനോഹര വിവാഹ വസ്ത്രം

  വിവാഹത്തിനാവശ്യമായ വധു വരന്മാരെ എല്ലാ വസത്രങ്ങളും ഡിസൈൻ ചെയ്തത് ബോളിവുഡിലെ പ്രശസ്ത ഡിസൈനറായ സബ്യസാചിയായിരുന്നു. നന്തി പൂജയ്ക്കു ദീപിക ധരിച്ചിരുന്ന വസ്ത്രം ഫാഷൻ ലോകത്തും ബോളിവുഡ് കോളങ്ങളിലും ചർച്ച വിഷയമായിരുന്നു. വിവഹത്തിനും സബ്യസാചി രൂപ കൽപ്പന ചെയ്ത മനോഹരമായ വസ്ത്രം തന്നെയാണ് ദീപികയും രൺവീറും ധരിച്ചിരുന്നത്.

   ഇറ്റലിയുടെ പ്രധാന ആകർഷണം

  ഇറ്റലിയുടെ പ്രധാന ആകർഷണം

  ഇറ്റലിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ലേക്ക് കോമോ. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് കോമോ. ഉരുളന്‍ കല്ലുകള്‍ പാകിയ തെരുവുകള്‍, ഭംഗിയുള്ള അന്തരീക്ഷം, ഇറ്റാലിയനേറ്റ് ആര്‍കിടെക്ച്ചര്‍, മലനിരകള്‍ എന്നിവ കൊണ്ടൊക്കെ പേരുകേട്ട ഇടമാണ് ലേക്ക് കോമോ. ഇവിടുത്തെ തന്നെ ഏറ്റവും മനോഹരമായ ഒരു വില്ലയാണ് വില്ല ഡെല്‍ ബാല്‍ബിയാനോ. ദീപിക-രൺവീറിനെ കൂടാതെ മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹാത്തിന് സാക്ഷ്യം വഹിച്ചതും ഇതേ വേദി തന്നെയായിരുന്നു.

  വൻ സൽക്കാരം

  വൻ സൽക്കാരം

  വിവാഹ ശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വൻ സൽക്കാരമാണ് താരദമ്പതിമാർ ഒരുക്കിയിട്ടുള്ളത്. ബെംഗളൂരുവിലും മുംബൈയിലുമാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. വിവാഹത്തിനു ശേഷം നവംബർ 21 ബെംഗളൂരുവിലെ ഗ്രാന്‍ഡ് ഹയാത്തിലും പിന്നീട് ഡിസംബർ 1 ന് മുംബൈയിലെ ലീല പാലസിലുമാണ് പാർട്ടി ഒരുക്കിയിരിക്കുന്നത്. വിവാഹത്തിനായി താരങ്ങൾ ഇറ്റലിയിലേയ്ക്ക് പുറപ്പെടുന്നതിനു മുൻപ് ഫറഖാനും സഞ്ജയ് ലീല ബൻസാലിയേയും നേരിട്ടെത്തി വിവാഹ സൽക്കാരത്തിന് ക്ഷണിച്ചിരുന്നു

  English summary
  Here Are The First EXCLUSIVE Photos From The Deepika Veer Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X