കൊറോണ വൈറസ് ബോളിവുഡിന് ഉണ്ടാക്കിയത് വലിയ വരുമാന നഷ്ടം
ലോകമെമ്പാടുമായുളള കോവിഡ് 19 വ്യാപനം സിനിമാ ഇന്‍ഡസ്ട്രിയെയും കാര്യമായി ബാധിച്ചിരുന്നു. നിരവധി സിനിമകളുടെ റിലീസും ഷൂട്ടിംഗുമാണ് കോവിഡ് കാരണം മാറ്റിവെച്ചിരുന്നത്. ഇന്ത്യയിലെ വലിയ ഇന്‍ഡസ്ട്രിയായ ബോളിവുഡിന് വന്‍ വരുമാന നഷ്മാണ് കൊറോണ കാലത്ത് ഉണ്ടായത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ മിക്ക സിനിമകളുടെയും റിലീസ് മുടങ്ങിയത് വലിയ നഷ്ടം ഉണ്ടാക്കിയിരുന്നു. അക്ഷയ് കുമാറിന്റെ സൂര്യവംശി, രണ്‍വീര്‍ സിങ്ങിന്റെ 83 തുടങ്ങിയ സിനിമകള്‍ സിനിമാ പ്രേമികളും ആരാധകരും ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്.

എന്നാല്‍ രണ്ട് സിനിമകളുടെയും റിലീസ് മുടങ്ങിയത് ആരാധകരെ നിരാശരാക്കിയിരുന്നു. രണ്ട് ചിത്രങ്ങളും റിലീസിങ്ങിനൊരുങ്ങവേയായിരുന്നു രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ബോക്‌സോഫീസില്‍ നിന്നും വലിയ കളക്ഷന്‍ നേടാന്‍ സാധ്യതയുളള സിനിമകളായിരുന്നു രണ്ടും. 83യുടെയും സൂര്യവംശിയുടെയും റിലീസ് മുടങ്ങിയത് വലിയ നഷ്ടമായെന്ന് ഇന്ത്യന്‍ എക്‌സപ്രസിലെ ശുഭ്ര ഗുപ്ത അഭിപ്രായപ്പെട്ടിരുന്നു.
സമ്മര്‍ സീസണില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമകള്‍ക്കാണ് കൊറോണ കാലത്ത് വലിയ തിരിച്ചടിയുണ്ടായത്. വൈറസ് വ്യാപനം കാരണം ഇന്ത്യയുടെ ചലച്ചിത്ര വ്യവസായത്തിന് 330 മില്യണ്‍ ഡോളറിലധികമാണ് നഷ്ടമുണ്ടായതെന്ന് ഫിലിം ട്രേഡ് അനലിസ്റ്റും ടെലിവിഷന്‍ അവതാരകനുമായ കോമല്‍ നഹ്തയും പറഞ്ഞു. ഗവേഷണ ഡാറ്റാ വെബ്സൈറ്റായ സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ച് 2018 ല്‍ 1,800 ല്‍ അധികം സിനിമകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു.
ആ വര്‍ഷം മറ്റേതൊരു രാജ്യത്തിന്റെ ചലച്ചിത്ര മേഖലയേക്കാളും കൂടുതലായിരുന്നു അത്. ഹിന്ദി ഭാഷയിലുള്ള ബോളിവുഡ് ചിത്രങ്ങള്‍ വ്യവസായത്തില്‍ മേധാവിത്വം പുലര്‍ത്തുന്നുണ്ടെങ്കിലും പ്രാദേശിക ഹബ് ടോളിവുഡ് (തെലുങ്ക് ഭാഷ), മറാത്തി, ഭോജ്പുരി, ബംഗാളി എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച ചിത്രങ്ങളുമുണ്ട്.
കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഒര്‍മാക്‌സ് മീഡിയ പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍, ഇന്ത്യയിലെ ബോക്‌സ് ഓഫീസ് വരുമാനം 2019 ല്‍ 1.4 ബില്യണ്‍ ഡോളറിലെത്തിയെന്ന് കണക്കാക്കപ്പെടുന്നു. അതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ സിനിമകളില്‍ നിന്നാണ്; ഹോളിവുഡ് പ്രതിനിധീകരിക്കുന്നത് ആ തുകയുടെ 15% മാത്രമാണ്. പല ഇന്ത്യന്‍ സിനിമകളുടെയും വിജയം നിര്‍ണയിക്കാറുളളത് ഓവര്‍സീസ് കളക്ഷന്റെയും കൂടി അടിസ്ഥാനത്തിലാണ്. അതിനാല്‍ തന്നെ ബോളിവുഡ് ചിത്രങ്ങള്‍ക്ക് കളക്ഷനില്‍ നേട്ടമുണ്ടാവണമെങ്കില്‍ വിദേശ രാജ്യങ്ങളിലെ തിയ്യേറ്ററുകളും വേണം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തിയ്യേറ്ററുകളെല്ലാം തുറക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. മാത്രമല്ല. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളെല്ലാം അടുത്ത വര്‍ഷത്തേക്ക് റിലീസ് നീട്ടാനാണ് സാധ്യത.


Click it and Unblock the Notifications