ഹൃത്വിക് റോഷന്‍ ഞെട്ടിച്ചു! ആദ്യ ഭാര്യയുടെ ഇപ്പോഴത്തെ കാമുകന് ആശംസ അറിയിച്ചുള്ള നടന്റെ പോസ്റ്റ് കണ്ട് ആരാധകർ
ബോളിവുഡ് സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ താരമാണ് ഹൃത്വിക് റോഷന്‍. നടന്‍ എന്നതിലുപരി കിടിലന്‍ നര്‍ത്തകന്‍ കൂടിയായ ഹൃത്വിക് സൂപ്പര്‍താരമായി നിറഞ്ഞ് നില്‍ക്കുകയാണ്. അതിലുപരി ബന്ധങ്ങള്‍ക്ക് വലിയ സ്ഥാനവും വ്യക്തികള്‍ക്ക് ബഹുമാനവും നല്‍കുന്ന മനുഷ്യന്‍ കൂടിയാണ്. മുന്‍പ് പലപ്പോഴും ഹൃത്വിക് വാര്‍ത്തകളില്‍ നിറയുന്നത് മുന്‍ഭാര്യയെ കുറിച്ചുള്ള കഥകളിലൂടെയാണ്.
വേര്‍പിരിഞ്ഞ് പോയ ഭാര്യയുമായി ഇപ്പോഴും നല്ല സൗഹൃദമാണ് നടനുള്ളത്. മാത്രമല്ല ആദ്യഭാര്യയുടെ കാമുകനെ കൂടി നടന്‍ അംഗീകരിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. അത് വീണ്ടും വ്യക്തമാവുന്ന തരത്തിലൊരു പോസ്റ്റാണ് കഴിഞ്ഞ ദിവസം ഹൃത്വിക് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

വര്‍ഷങ്ങളോളം പ്രണയിച്ച് വിവാഹം കഴിച്ച് ദമ്പതിമാരായി കഴിഞ്ഞിരുന്ന ഹൃത്വിക് റോഷനും ഭാര്യ സുസന്നെ ഖാനും 2014 ലാണ് വേര്‍പിരിയുന്നത്. വേര്‍പിരിഞ്ഞതിന് ശേഷവും താരങ്ങള്‍ ഒരുമിച്ച് കൂടാറുണ്ടായിരുന്നു. ഇരുവരും മക്കളുടെ കാര്യങ്ങള്‍ക്ക് വളരെ പ്രധാന്യം കൊടുക്കുകയും അവര്‍ക്ക് വേണ്ടി ഒന്നിച്ചെത്തുകയും ചെയ്യുന്നതാണ് പതിവ്. ഇതില്‍ താരങ്ങളുടെ പങ്കാളികള്‍ കൂടി ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.
സുസന്നെയുമായി വേര്‍പിരിഞ്ഞതിന് ശേഷം ഗായിക സബ ആസാദുമായി പുതിയൊരു റിലേഷന്‍ഷിപ്പിലേക്ക് കടന്നിരിക്കുകയാണ് ഹൃത്വിക്. അതുപോലെ ഹൃത്വികുമായി ബന്ധം അവസാനിപ്പിച്ച സുസന്നെയും പുതിയ ബന്ധത്തിലേക്ക് പ്രവേശിച്ചു. നിലവില്‍ അര്‍സലന്‍ ഗോനി എന്നയാളുടെ കൂടെ ജീവിക്കുകയാണ് സുസന്നെ.
കഴിഞ്ഞ ദിവസം പങ്കാളിയുടെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ച് സുസന്നെ പങ്കുവെച്ച ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇതിന് പിന്നാലെ ഹൃത്വിക് റോഷനും എത്തിയെന്നതാണ് ശ്രദ്ധേയം. ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി അര്‍സ്ലന്റെ ചിത്രമാണ് ഹൃത്വികും പങ്കുവെച്ചത്. 'ഹാപ്പി ബെര്‍ത്ത് ഡേ ബ്രദര്‍ മാന്‍, നിങ്ങള്‍ക്ക് ഒരു സൂപ്പര്‍സോണിക് വര്‍ഷം ആശംസിക്കുകയാണെന്നാണ്', അര്‍സ്ലന് ആശംസ അറിയിച്ച് ഹൃത്വിക് എഴുതിയത്.

നടന്‍ പങ്കുവെച്ച പോസ്റ്റിന് വലിയ സ്വീകരണമാണ് ലഭിച്ചത്. നൂറുക്കണക്കിന് ആരാധകരാണ് രസകരമായ കമന്റുകളുമായി എത്തിയത്. 'കുട്ടികള്‍ ഉള്ളത് കൊണ്ടാണ് ഇവരിങ്ങനെ ആയത്. ഇങ്ങനെ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. ഇങ്ങനൊരു സൗഹൃദമുള്ളതിനാല്‍ ഹൃത്വിക്കിന് ജീവനാംശമൊന്നും കൊടുക്കേണ്ടതായി വന്നിട്ടുണ്ടാവില്ല,
ഹൃത്വിക് മാത്രമല്ല, സുസന്നെയും വളരെ കൂളാണ്. ഭര്‍ത്താവിന്റെ പങ്കാളിയായ സബയോട് വളരെ സൗഹൃദമാണ് സുസന്നെയ്ക്കും. അവര്‍ നാല് പേരും നല്ല സുഹൃത്തുക്കളാണ്. ഡിവോഴ്‌സിലും ഇത്രയധികം പക്വത കാണിക്കുന്ന ഇവര്‍ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. മുന്‍ഭാര്യയോടും ഭര്‍ത്താവിനോടും ഇത്രത്തോളം ബഹുമാനം കാണിക്കുന്നവരെ കാണുമ്പോള്‍ അഭിമാനം തോന്നുന്നു.
വിവാഹിതരോ വിവാഹബന്ധം പിരിഞ്ഞവരോ എന്നതിലല്ല, ബോളിവുഡിലെ ഏറ്റവും മികച്ച ബന്ധമുള്ള രണ്ട് പേര്‍ ഹൃത്വികും സുസന്നെയുമാണ്. അവരില്‍ ഒരാള്‍ മറ്റൊരാളെ സപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹജീവിതം അവസാനിപ്പിച്ചിട്ടും രണ്ടാളും സന്തുഷ്ടരാണ്. ശത്രുക്കളെ പോലെ പോരടിച്ച് ജീവിക്കുന്നതിനെക്കാാളും എത്ര സുന്ദരമാണ് ഈ വേര്‍പിരിയല്‍. ഇത് ബോളിവുഡിലെ മറ്റ് താരങ്ങള്‍ കൂടി കണ്ട് പഠിക്കണമെന്നാണ് കമന്റുകള്‍.


Click it and Unblock the Notifications











