twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്താണ് 'ഹൗ ഈസ് ദി ജോഷ്'!! ആ വാക്കിന്റെ പിറവി ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകൻ...

    2016 ൽ നടന്ന ഉറി മേഖലയിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിന് ഇന്ത്യ നൽകിയ മധുര പ്രതികാരമായിരുന്നു സർജിക്കൽ സ്ട്രൈക്ക്

    |

    Recommended Video

    എന്താണ് 'ഹൗ ഈസ് ദി ജോഷ്'? | filmibeat Malayalam

    സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വാക്കാണ് ഹൗ ഈസ് ദി ജോഷ്. വിക്കി കൗശവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ ഉറി ദി സർജിക്കൽ സ്ട്രൈക്കിലെ ഏറ്റവും പ്രശസ്തമായ ഡയലോഗാണിത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വാക്ക് സൂപ്പർ ഹിറ്റായിരിക്കുകയാണ്. ചിത്രം പുറത്തു വന്നതിനു തെട്ടു പിന്നാലെ ഹൗ ഈസ് ദി ജോഷിന്റെ അർഥം തേടി പ്രേക്ഷകർ പിന്നാലെ കൂടിയിരുന്നു.

    വെള്ളത്തിൽ അതീവ ഗ്ലാമറസായി ഗായിക അഭയ ഹിരൺമയി!! സാരിയിൽ നാടൻ സുന്ദരി... അഭയയുടെ ഗ്ലാമറസ് ചിത്രങ്ങൾ വൈറൽവെള്ളത്തിൽ അതീവ ഗ്ലാമറസായി ഗായിക അഭയ ഹിരൺമയി!! സാരിയിൽ നാടൻ സുന്ദരി... അഭയയുടെ ഗ്ലാമറസ് ചിത്രങ്ങൾ വൈറൽ

    ഇപ്പോഴിത പ്രേക്ഷകരുടെ സംശയത്തിനു മറുപടിയുമായി ഉറി ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധർ രംഗത്തെത്തിയിരിക്കുകയാണ്. 2016 ൽ നടന്ന ഉറി മേഖലയിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിന് ഇന്ത്യ നൽകിയ മധുര പ്രതികാരമായിരുന്നു സർജിക്കൽ സ്ട്രൈക്ക്. ഇതിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമായിരുന്നു ഉറി ദി സർജിക്കൽ സ്ട്രൈക്ക്. ഇത് ചിത്രമാക്കാൻ തീരുമാനിച്ചപ്പോൽ തന്റെ ബാല്യകാല ഓർമയിൽ നിന്നു വന്ന പദപ്രയേഗമായിരുന്നു ഹൗ ഈസ് ദി ജോഷ്. വാക്ക് ഉണ്ടായതിനെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തുകയാണ്.

    ബഡായി ബംഗ്ലാവ്  ഉടൻ തുറക്കുന്നു!! മുകേഷ്, രമേഷ് പിഷാരടി, ആര്യ, മനോജ്..? പഴയ അംഗങ്ങൾക്ക് പകരം പുതിയ താരങ്ങൾ, വീഡിയോ വൈറൽബഡായി ബംഗ്ലാവ് ഉടൻ തുറക്കുന്നു!! മുകേഷ്, രമേഷ് പിഷാരടി, ആര്യ, മനോജ്..? പഴയ അംഗങ്ങൾക്ക് പകരം പുതിയ താരങ്ങൾ, വീഡിയോ വൈറൽ

     റിട്ടയേർഡ്  ബ്രിഗേഡിയറുടെ ചോദ്യം

    റിട്ടയേർഡ് ബ്രിഗേഡിയറുടെ ചോദ്യം

    ഡിഫൻസ് വിഭാഗത്തിലെ സുഹൃത്തുക്കൾക്കൊപ്പം താൻ ആർമി ക്ലബ്ബുകളിൽ പോകാറുണ്ടായിരുന്നു. ഞങ്ങൾ ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കും പോയിരുന്ന ഒരു ക്ലബ് ദില്ലിയിൽ ഉണ്ടായിരുന്നു. അന്ന് ഒരു റിട്ടയേർഡ് ബ്രിഗേഡിയർ കുട്ടികൾക്കെല്ലാം ചോക്ലേറ്റ് വിതരണം ചെയ്യുമായിരുന്നു. 'ഹൗ ഈസ് ദി ജോഷ്' എന്ന് അദ്ദേഹം ചോദിക്കുമ്പോൾ 'ഹൈ സർ' എന്ന് ഞങ്ങൾ മറുപടി നൽകും. ഏറ്റവും ശബ്ദത്തിൽ പറയുന്ന കുട്ടിക്ക് ചോക്ലേറ്റ് കിട്ടും. അന്ന് ഏറ്റവും ഉച്ചത്തിൽ പറഞ്ഞിരുന്നത് ഞാനായിരുന്നു. അതുകൊണ്ട് എനിയ്ക്കായിരുന്നു ചോക്ലേറ്റ് കിട്ടിയതെന്നും ആദിത്യ പറഞ്ഞു.

     ആ വാക്ക്  ഉപയോഗിച്ചിരുന്നത് കുറച്ച് പേർ

    ആ വാക്ക് ഉപയോഗിച്ചിരുന്നത് കുറച്ച് പേർ

    വളരെ ചുരുക്കും ചില ആർമിക്കാർ മാത്രമേ ഈ വാക്ക് ഉപയോഗിച്ചിരുന്നുള്ളൂ. എന്നാൽ ഈ സിനിമ വന്നതോടു കൂടി ഹൗ ഈസ് ദി ജോഷ് എന്ന വാക്ക് മറ്റൊരു തലത്തിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സിനിമയുടെ ആദ്യ ഡ്രാഫ്റ്റിൽ തന്നെ ഹൗ ഈസ് ജോഷ് എന്ന വാക്ക് ഉൾപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലും മറ്റു ബോളിവുഡ് മാധ്യമങ്ങളിലുമൊക്കെ ഈ വാക്കിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴു മികച്ച വിജയം നേടി ചിത്രം തിയേറ്റുകളിൽ പ്രദർശനം തുടരുകയാണ്.

       വാക്ക് സൂചിപ്പിക്കുന്നത്

    വാക്ക് സൂചിപ്പിക്കുന്നത്

    ഹൗ ഈസ് ദി ജോഷ് ന് ലഭിച്ച പ്രതികരണത്തെ മാസ്മരികവും മനോഹരവും എന്നാണ് വിശേഷിപ്പിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന മികച്ച റിവ്യൂ സ്നേഹത്തിനും പ്രതീക്ഷകൾക്കും അപ്പുറമാണെന്നും സംവിധായകൻ പറഞ്ഞു. ആദ്യം റാത്ത് ബാക്കി എന്ന പ്രിൽ പാക് താരം ഫവാദ് ഖാനെ വെച്ച് ഒരു ചിത്രമെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് താരങ്ങളെ ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. അതോടെ ചിത്രം മുടങ്ങി പോകുകയായിരുന്നു.

      ഉറി ചിത്രം ഉണ്ടാകാനുളള  കാരണം

    ഉറി ചിത്രം ഉണ്ടാകാനുളള കാരണം

    പ്ലാൻ ചെയ്തിരുന്ന ചിത്രം മുടങ്ങി പോയ പശ്ചാത്തലത്തിൽ പലരും തന്നെ വിഷമിപ്പിച്ചിരുന്നു. അതേസമയം ജനങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിക്കുന്ന ഒരു ചിത്രം ചെയ്യാനായിരുന്നു തന്റെ നിയോഗമെന്നും സംവിധായകൻ പറഞ്ഞു ഉറി ആക്രമണ സമയത്ത് എന്ത് സംഭവിച്ചുവെന്ന് അറിയാൻ എനിയ്ക്ക് ആകാംക്ഷയുണ്ടായിരുന്നു. അതൊരു ഗംഭീര കഥയാണെന്നുളള ഒരു തോന്നൽ എനിയ്ക്ക് ഉണ്ടായി. ആ മാറ്റം പെട്ടെന്ന് സംഭവിച്ചുവെന്നും സംവിധായകൻ പറഞ്ഞു.

    English summary
    Here is how Uri’s popular ‘How’s the Josh’ line came to life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X