ആമിറിന് ധൂം 3 ലെ മാസ് ലുക്ക് എങ്ങനെ കിട്ടി; രഹസ്യം പരസ്യമാക്കി പരിശീലകന്‍
ആമീർഖാൻ ഏറ്റവും ആകർഷകമായ രൂപ ഭംഗിയിൽ പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു ധൂ3.
കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏത് അറ്റംവരെ പോകാനും മടിയില്ലാത്ത താരമാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ആമീർഖാൻ. കഥാപാത്രത്തിന്റെ മികവിനു വേണ്ടി എന്തു റിസ്ക്കും താരം ഏറ്റെടുക്കും. ബോളിവുഡിൽ ഇത്തരത്തിൽ റിസ്ക്ക് എടുക്കുന്ന വിരലിൽ എണ്ണാവുന്ന താരങ്ങൾ മാത്രമേയുള്ളൂ. ആമീർഖാന്റെ ഓരോ കഥാപാത്രവും പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ ഇറങ്ങി ചെല്ലും. അതിനുള്ള ഒരു കാരണം അദ്ദേഹത്തിന്റെ ശരീഭംഗി ആണ്.

താരം ഏറ്റവും ആകർഷകമായ രൂപ ഭംഗിയിൽ പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു ധൂ3. കിടിലം ലുക്കിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹത്തെ ആരാധകർ മൂക്കത്ത് വിരൽ വച്ചിരുന്നു. എന്താണ് ഈ മാസ് ലുക്കിന്റെ രഹസ്യം? എന്നാൽ അത് എന്താണെന്നും വെളിപ്പെടുത്തുകയാണ് താരത്തിന്റെ ഫിറ്റ്‌നസ് ട്രെയിനര്‍ ആയിരുന്ന ശിവോഹം.

ധൂം 3 ലെ മാസ് ലുക്ക്
ധൂം 3 ചിത്രത്തിനായി തയ്യാറെടുക്കുന്ന സമയത്താണ് ആമീർ അടുത്തെത്തുന്നത്. ചിത്രത്തിന് ആവശ്യമായ ശരീര ഘടനയ്ക്ക് വേണ്ടിയാണ് താരം തന്നെ സമീപിച്ചതെന്നു ഫിറ്റ്‌നസ് ട്രെയിനര്‍ ശിവോഹം പറയുന്നു.

ആമീർ അവശ്യപ്പെട്ടത് മൂന്ന് കാര്യങ്ങൾ
പരിശീലനത്തിനെത്തിയ ആമീർഖാൻ ആവശ്യപ്പെട്ടത് മൂന്ന് കാര്യങ്ങൾ മാത്രമാണ്. കൈകുത്തി നിന്ന് പുള്‍ ഓഫ് ചെയ്യാന്‍ പഠിപ്പിക്കുക, കൈകുത്തി നടക്കാനുള്ള പരിശീലനം നല്‍കുക, ശരീരസൗന്ദര്യം നിലനിര്‍ത്താനുള്ള വിദ്യകള്‍ എന്നിവയാണ്. ഇവയൊക്കെ പഠിച്ചെടുക്കാൻ അദ്ദേഹം എന്തു ത്യാഗത്തിനും തയ്യാറായിരുന്നു.

ആമീർ ഞെട്ടിച്ചു
ആമീറിന്റെ പ്രകടനം തന്നെ ഞെട്ടിച്ചെന്നു ശിവോഹം പറയുന്നുണ്ട്. പരിശീലനം ആരംഭിച്ച് രണ്ടു മാസം കഴിഞ്ഞപ്പോൾ തന്നെ ഏറ്റവും പ്രയാസപ്പെട്ട ഹാന്‍ഡ്‌സ്റ്റാന്‍ഡ് പുഷ് അപ്പ് ഉള്‍പ്പെടെയുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ അദ്ദേഹം പഠിച്ചിരുന്നു.

പല അഭ്യാസങ്ങൾ കയ്യിൽ ഉണ്ടായിരുന്നു
മറ്റു ചിത്രങ്ങൾക്കു വേണ്ടി വിവിധ തരത്തിലുള്ള അഭ്യാസ മുറകൾ അദ്ദേഹം പഠിച്ചിട്ടുണ്ടായിരുന്നു. കൂടാതെ ജിംനാസ്റ്റിക്‌സിന്റെയും ട്രപ്പീസിന്റെയും പരിശീലനം അദ്ദേഹം വളരെ മുന്‍പ് തന്നെ ആരംഭിച്ചിരുന്നു. ഇതോടൊപ്പമാണ് ശരീര സൗന്ദര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി തന്റെ സഹായം തേടി എത്തിയത്.


Click it and Unblock the Notifications











