twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡിന്റെ സ്വന്തം ബോബി, ഋഷി കപൂർ ഇന്ത്യൻ സിനിമയുടെ റൊമാന്റിക് ഹീറോ ആയത് ഇങ്ങനെ

    |

    യുവത്വത്തിന്റെ ആഘോഷത്തിന് തിരികൊളുത്തിയ നടനാണ് ഋഷി കപൂർ. നടനും സംവിധായകനുമായ രാജ് കുമാറിന്റെ രണ്ടാമത്തെ മകനായി 1952 സെപ്റ്റംബർ 4 ന് മുംബൈയിൽ ജനിച്ചു. അച്ഛന്റെ സിനിമയിലൂടെ ബാലതാരമായി എത്തിയ ഋഷി കപൂർ ആദ്യ ചിത്രത്തൽ നാഷണൽ അവാർഡ് സ്വന്തമാക്കിയിരുന്നു. അച്ഛൻ രാജ് കപൂർ തന്നെയാണ് ഋഷി കപൂറിനെ നായകനായും സിനിമയിൽ കൊണ്ടു വന്നത്. 1973 ൽ രാജ് കപൂർ സംവിധാനം ചെയ്ത ബോബിയിലൂടെ താരം ബോളിവുഡിന്റെ സ്ഥിരം മുഖമായി മാറുകയായിരുന്നു.

    ബോളിവുഡിന്റെ റൊമാന്റിക് ഹീറോയായിരുന്നു ഋഷി കപൂർ. ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റുകളുമായിരുന്നു. ബോളിവുഡിൽ 92 ൽ പരം സിനിമ കളിൽ താരം അഭിനയിച്ചിരുന്നു. അതിൽ 36 എണ്ണവും ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. ബാക്കി ചിത്രങ്ങളെല്ലാ മികച്ച വിജയം നേടിയിരുന്നു.,

     ഹിറ്റുകൾ

    1955 ൽ കരിയർ ആരംഭിച്ച താരം 2019 വരെ സജീവമായിരുന്ന. ഇതിനിടെ നിരവധി ഹിറ്റുകളും പുരസ്കാരങ്ങളും ഋഷി കപൂറിനെ തേടിയെത്തുകയും ചെയ്തു.ബോബി, ലൈലാ മജ്നു, സർഗം, കർസ്, പ്രേം രോഗ്, നാഗിന, ഹണി മൂൺ, ഹീന, ബോൽ രാധാ ബോൽ, യേ വാദാ രഹാ തു തുടങ്ങിയവയായിരുന്നു ഋഷി കപൂറിന്റെ സൂപ്പർ ഹിറ്റുകൾ. ഇദ്ദേഹത്തിന്റെ സിനിമകൾ പോലെ തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങളും 80 കളിൽ പ്രേക്ഷകർക്കിടയിൽ ഹരമായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രധാരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറ്റൊരു ട്രെന്റിന് തുടക്കമിട്ടിരുന്നു.

      സംവിധാനവും

    അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. 1999 ൽ അബ് ലോട്ട് ചലോൻ എന്ന ചിത്രമായിരുന്നു അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം. രജേഷ് ഖന്ന, അക്ഷയ് ഖന്ന, ഐശ്വര്യ റായ്, സുസ്മിത സെൻ എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കാൾ. ഋഷി കപൂറും സഹോദരന്മാരും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത് . ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി ചിത്രം കൂടിയായിരുന്നു ഇത്

      വിവാഹം

    പതിനഞ്ചോളം സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച നായിക നീതു സിങിനെയാണ് ഋഷി കപൂർ വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 1980 കളിലാണ് ഇരുവരും വിവാഹിതരാകുന്നത്.രൺബീർ കപൂർ, റിദ്ദിമ കപൂറ്‍ എന്നിവരാണ് മക്കൾ. നടന്മാരായ രൺധീർ കപൂർ, രാജീവ് കപൂർ എന്നിവരാണ് സഹോദരങ്ങൾ. നടിമാരായ കരീന കരൂറിന്റെ കരീഷ്മ കപൂറിന്റെ അച്ഛനാണ് രൺധീർ കപൂർ,

    Recommended Video

    Veteran Bollywood actor Rishi Kapoor passes away aged 67 | FilmiBeat Malayalam
    സിനിമയിലെ മടങ്ങി വരവ്


    ഒരു ഇടവളയ്ക്ക് ശേഷം 2000 ൽ അദ്ദേഹം വണ്ടും സിനിമയിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. 80ലകളിൽ നായകനായി തിളങ്ങിയ താരം 2000 ൽ സഹനടന്റെ വേഷം അണിയുകയായിരുന്നു.ഹം തും, ഫനാ, നമസ്തേ ലണ്ടന്‍, ലവ് ആജ് കല്‍, സ്റ്റുഡൻസ് ഓഫ് ദ് ഇയർ, കപൂർ ആൻഡ് സൺസ് എന്നീ ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും പ്രേക്ഷകരുടെ ഇടയിൽ എത്തി. മലയാളി സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്ത ബോഡിയിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്. 2018ൽ അദ്ദേഹത്തിന് കാൻസർ ആണെന്ന് സ്ഥിരീകിരിച്ചു.ന്യൂയോർക്കിൽ ഒരുവർഷം നീണ്ടുനിന്ന ചികിത്സയ്ക്കു ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയായിരുന്നു.

    Read more about: rishi kapoor
    English summary
    Here's How Actor Rishi Kapoor Make His Bollywood Entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X