For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന് 2 വർഷം സിനിമയില്ലാതായി; ആ കാലത്ത് ഐശ്വര്യ റായി തന്നോട് പ്രതികരിച്ചത് ഇങ്ങനെയാണെന്ന് അഭിഷേക് ബച്ചൻ

  |

  ഇന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറയുന്ന താരദമ്പതിമാരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഏറ്റവുമൊടുവില്‍ ഐശ്വര്യയുടെ ജന്മദിനവും മകള്‍ ആരാധ്യയുടെ ജന്മദിനവും ആഘോഷിച്ചതിനെ പറ്റിയുള്ള റിപ്പോര്‍ട്ടുകളായിരുന്നു വൈറലായത്. ഇപ്പോഴിതാ താരദമ്പതിമാരുടെ ഐക്യത്തെ കുറിച്ചും വിട്ടു വീഴ്ചകളെ പറ്റിയുമൊക്കെയുള്ള രസകരമായ ചില വിവരങ്ങളാണ് ശ്രദ്ധേയമാവുന്നത്. ഭര്‍ത്തായ അഭിഷേക് ബച്ചന് രണ്ട് വര്‍ഷത്തോളം സിനിമ പോലും ഇല്ലാതിരുന്ന കാലത്ത് ഐശ്വര്യ പ്രതികരിച്ചത് എങ്ങനെയാണെന്നാണ് ഒരു വാര്‍ത്തയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

  അനുരാഗ് കശ്യപിന്റെ മന്‍മര്‍സിയാന്‍ എന്ന സിനിമയില്‍ ഒപ്പിട്ടതിന് ശേഷം അഭിഷേക് ബച്ചന്‍ രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേള സിനിമയില്‍ എടുത്തിരുന്നു. ആ സമയത്ത് ഐശ്വര്യ റായി തികഞ്ഞ ഭാര്യയും നല്ല സുഹൃത്തുമായി അഭിഷേകിന്റെ കൂടെ തന്നെ നിന്നിരുന്നു. മാതാപിതാക്കളായ അമിതാഭ് ബച്ചനും ജയ ബച്ചനും തനിക്ക് സിനിമാ ഇല്ലാത്തതില്‍ അല്‍പ്പം ആശങ്കാകുലര്‍ ആയിരുന്നെങ്കിലും ആ ഇടവേളയില്‍ താന്‍ സുഖമായി തന്െന കഴിഞ്ഞിരുന്നു എന്നാണ് അഭിഷേക് പറയുന്നത്. ഫിലിം കാംപാനിയന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ ജീവിതത്തിലെ ചില പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് പോയതിനെ കുറിച്ച് നടന്‍ പങ്കുവെച്ചത്.

  'എനിക്ക് ഇനി നടനാവാന്‍ ആഗ്രഹമില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. സ്ഥിരമായി ഞാന്‍ ചെയ്ത് വന്നിരുന്ന തരത്തിലുള്ള സിനിമകള്‍ മാറ്റണമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. എനിക്ക് ശരിയായൊരു സിനിമ കിട്ടാന്‍ ഏകദേശം രണ്ട് വര്‍ഷത്തോളം സമയമെടുത്തു. അതെനിക്ക് പറ്റിയ സിനിമയാണെന്ന് ഞാന്‍ മനസിലാക്കുകയും ചെയ്തിരുന്നു. കുടുംബത്തിലെ അവസ്ഥ എന്തായിരുന്നു എന്ന ചോദ്യത്തിന് അവരോട് ഞാന്‍ കാര്യങ്ങള്‍ തുറന്ന് സംസാരിച്ചു. അവരെല്ലാം എന്നെ പിന്തുണയ്ക്കുകയാണ് ചെയ്തത്. അവര്‍ക്കും അത് ശരിയായി തന്നെ തോന്നിയിരുന്നു.

  പക്ഷേ ഒരു വര്‍ഷം കഴിഞ്ഞപ്പോഴെക്കും ഈ ചെക്കന്‍ ഇതെന്താണ് കാണിക്കുന്നതെന്ന് അവര്‍ ചിന്തിച്ച് തുടങ്ങി. അതാണ് മാതാപിതാക്കളുടെ സ്വഭാവികമായിട്ടുള്ള പ്രതികരണം. എന്നാല്‍ എന്റെ ഭാര്യയ്ക്ക് അതിലൊരു പ്രശ്‌നവും ഇല്ലായിരുന്നു. കാരണം ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലൂം ഒരേ അഭിപ്രായം തന്നെയായിരിക്കും അവള്‍ക്കും ഉണ്ടാവുക. രണ്ട് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിലൂടെ ഒരു സിഖുക്കാരന്റെ വേഷത്തിലാണ് താരം അഭിനയിച്ചത്. തപ്‌സി പന്നു, വിക്കി കൗശല്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  അമാലിനെ ആദ്യമായി കണ്ടത് സ്‌കൂളിൽ വെച്ച്; തന്റെ എല്ലാ കാര്യവും അറിയാവുന്നത് അവള്‍ക്കാണെന്ന് ദുൽഖർ

  2016 ല്‍ ഹൗസ്ഫുള്‍ എന്ന ചിത്രത്തിലായിരുന്നു അഭിഷേക് ബച്ചന്‍ അവസാനമായി അഭിനയിച്ചത്. ശേഷം രണ്ട് വര്‍ഷത്തേ ഇടവേളയ്ക്ക് ശേഷം 2018 ലാണ് മന്‍മര്‍സിയാന്‍ റിലീസ് ചെയ്യുന്നത്. രണ്ട് വര്‍ഷം സിനിമയില്‍ അഭിനയിക്കാതെ വെറുതേ ഇരുന്നതാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച കാര്യമെന്നാണ് താരം പറയുന്നത്. കാരണം ഈ കാലയളവ് കൊണ്ട് തന്റെ തലയക്കുള്ളില്‍ ഒന്ന് വൃത്തിയാക്കാന്‍ സാധിച്ചതായിട്ടും താരം തമാശരൂപേണ പറയുന്നു.

  ശാലിനിയെ കാണാനുള്ള തിരക്കിൽ വീടിൻ്റെ മതിൽ ഇടിഞ്ഞ് വീണു; മമ്മൂട്ടിയേക്കാളും ആളുകള്‍ വന്നത് ശാലിനിയെ കാണാൻ

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  മകള്‍ ജനിച്ചതോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന ഐശ്വര്യ റായിയെ കുറിച്ചുള്ള ചോദ്യത്തിനും അഭിഷേക് ബച്ചന്‍ മറുപടി പറഞ്ഞിരുന്നു. 'സിനിമയിലേക്ക് അവള്‍ തിരിച്ച് വന്നപ്പോള്‍ ഒരു അരക്ഷിതാവസ്ഥ തോന്നിയിരുന്നു. തനിക്കിത് ഇനിയും ചെയ്യാന്‍ സാധിക്കുമോ എന്നും താന്‍ നിര്‍ത്തിയിടത്തേക്ക് തന്നെ തിരികേ പോവേണ്ടി വരുമോന്നും അവള്‍ ചിന്തിച്ചു. വീണ്ടും താന്‍ ആ മല കയറേണ്ടി വരുമോ എന്നായിരുന്നു ഐശ്വര്യയുടെ ചിന്തയെന്നും അഭിഷേക് പറയുന്നു.

  നടി ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു; പ്രിയപ്പെട്ടയാളുടെ വേര്‍പാടിന് പിന്നാലെ പിതാവിനെയും നഷ്ടപ്പെട്ട് നടി

  English summary
  Here's How Aishwarya Rai Reacted When Abhishek Don't Have Work For Almost 2 Years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X