ഗര്‍ഭിണിയായി കാണാന്‍ ആഗ്രഹം, സല്‍മാന്‍ഖാന് ഉഗ്രന്‍ മറുപടിയുമായി ദീപിക പദുകോണ്‍

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ദീപികപദുകോണും സല്‍മാന്‍ ഖാനും. ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും പേരുകള്‍ വാര്‍ത്ത പ്രധാന്യം നേടാറുണ്ട്. ഇപ്പോഴിത ബോളിവുഡ് കോളങ്ങളില്‍ ഇടംപിടിക്കുന്നത് താരങ്ങളുമായി ബന്ധപ്പെട്ട സംഭവമാണ്.

Deepika- salman

സഹതാരങ്ങളെ പബ്ലിക്കായി നിര്‍ത്തി അപമാനിക്കുന്ന ഒരു സ്വഭാവം സല്‍മാന്‍ ഖാനുണ്ട്. അത്തരത്തില്‍ സല്‍മാന്റെ മോശം ചോദ്യത്തിന്ഒരിക്കല്‍ ദീപിക ഇരയാവുകയായിരുന്നു. എന്നാല്‍ നടി ഈ സാഹചര്യത്തെ ബുദ്ധിപൂര്‍വം നേരിടുകയായിരുന്നു. ഒപ്പം അതെ നാണയത്തില്‍ തന്നെ സല്‍മാന് മറുപടി കൊടുക്കുകയും ചെയ്തു. കാര്ംയ മനസിലാക്കി സല്ലു അതോടെ ആ വിഷയം വിട്ടു.

സിനിമ പ്രെമോഷന്റെ ഭാഗമായി ദീപിക ബിഗ് ബോസ് ഹൗസിലെത്തിയപ്പോഴാണ് ഈ സംഭവം നടക്കുന്നത്. രണ്‍വീറുമായുളള വിവാഹം കഴിഞ്ഞതിന്‌റെ തൊട്ട് പിന്നാലെയായിരുന്നു നടി ഷോയില്‍ അതിഥിയായി എത്തിയത്. 'ദീപികയുടെ ആരാധകര്‍ ഗര്‍ഭിണിയാവുന്നത് കാണാന്‍ കാത്തിരിക്കുകയാണ്' എന്നായിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് സല്‍മാന്‍ പറഞ്ഞത്. ചോദ്യത്തിന്റെ അതേ സ്റ്റൈലില്‍ 'ആദ്യം പോയി വിവാഹം കഴിക്കൂ' എന്ന് ദീപിക ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. കുഞ്ഞുണ്ടാവാന്‍ വിവാഹം കഴിക്കണമെന്നില്ലെന്ന് പറഞ്ഞ് കൊണ്ട് ആ ടോപ്പിക്ക് നടന്‍ അവിടെ നിര്‍ത്തുകയായികയായിരുന്നു.

പിന്നീട് ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകന്‍ ഒരു പൊതുപരിപാടിയ്ക്കിടെ ഇതേ ചോദ്യം ആരാഞ്ഞിരുന്നു. കടുത്ത ഭാഷയിലായിരുന്നു നടി അന്ന് പ്രതികരിച്ചത്.

'തന്നെക്കാണാന്‍ ഗര്‍ഭിണിയെപ്പോലെയുണ്ടോ? കുടുംബത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ നിങ്ങളോട് ആദ്യം വന്ന് ചോദിച്ചുകൊള്ളാം. എന്നിട്ട് നിങ്ങളുടെ സമ്മതം ലഭിച്ചശേഷം പ്ലാന്‍ ചെയ്യാം. ഇനി ഞാന്‍ ഗര്‍ഭിണിയാവുകയാണെങ്കില്‍ നിങ്ങള്‍ക്കത് ഒന്‍പതു മാസത്തിനുള്ളില്‍ അറിയുകയും ചെയ്യാം', താരം പറഞ്ഞു.

'സല്‍മാന്‍ ഖാന്‍ അവതാരകനായ ഹിന്ദി ബിഗ് ബോസില്‍ അതിഥിയായെത്തുമോ' എന്നും അന്ന് മാധ്യപ്രവർത്തകർ ചോദ്യം ചോദിച്ചിരുന്നു. അതേക്കുറിച്ച് സംസാരം വേണ്ടെന്നും ദീപിക പറഞ്ഞ് നിർത്തി.

സല്‍മാനൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം ദീപിക നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയുടെ ആരാധികയാണ് താനെന്നും മികച്ച തിരക്കഥകളാണ് അദ്ദേഹത്തെപ്പോലൊരു നടനെ ആളുകള്‍ക്ക് പ്രിയങ്കരനാക്കുന്നതെന്നും ദീപിക അഭിപ്രായപ്പെട്ടു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X