പിതാവിനെ അറിയിക്കാതെ നിർമ്മാതാവിനെ വിവാഹം കഴിച്ചു, ഒടുവിൽ സംഭവിച്ചത്, ദിവ്യാ ഭാരതിയുടെ അമ്മ

ഇന്ത്യൻ സിനിമയുടെ തീരാനഷ്ടമാണ് നടി ദിവ്യാ ഭാരതി. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു ദിവ്യ ഓർമകൾ മാത്രമാക്കി യാത്രയായത്. ഇന്നും ഏറെ സങ്കടത്തോടെയാണ് നടിയെ കുറിച്ച് ഓർക്കുന്നത്. 19 വർഷത്തെ ജീവിതം മാത്രമായിരുന്നു നടിയ്ക്ക് ആകെയുണ്ടായിരുന്നത്. ഒരു ചെറിയ സമയം മാത്രമാണ് സിനിമയിൽ ഉണ്ടായിരുന്നുവെങ്കിലും ബോളിവുഡ് തെന്നിന്ത്യൻ സിനിമാ ലോകത്തിന് മികച്ച ഒരുപിടിചിത്രം നൽകാൻ ദിവ്യാ ഭാരതിയ്ക്ക് കഴിഞ്ഞിരുന്നു.

അമല പോളിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു

1992 ലാണ് ദിവ്യാ ഭാരതി വിവാഹിതയാകുന്നത് ബോളിവുഡ് നിർമ്മാതാവ് സാജിദ് നദിയാവാലയെയാണ് നടി രഹസ്യമായി വിവാഹം കഴിക്കുന്നത്. വീട്ടുകാരെ പോലും അറിയിക്കാതെ വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം. കുടുംബത്തിന്റെ എതിർപ്പ് ഒഴിവാക്കാൻ വേണ്ടിയായിരുന്നു വിവാഹം രഹസ്യമാക്കി വെച്ചത്. അച്ഛനിൻ നിന്ന് വിവാഹം മറച്ചുവെച്ചതിനെ കുറിച്ച് ദിവ്യ ഭാരതിയുടെ അമ്മ. ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ ഒരു പഴയ അഭിമുഖമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയിൽ എത്തുന്നത്

1990 കളിലാണ് ദിവ്യ ഭാരതി സിനിമയിൽ എത്തുന്നത്. 16ാം വയസ്സിൽ സിനിമയിൽ എത്തിയ താരം തമിഴ്, തെലുങ്ക്., ഹിന്ദി, സിനിമകളിൽ തിളങ്ങി നിന്നിരുന്നു. 'നിലാ പെണ്ണേ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ദിവ്യ സിനിമയിൽ എത്തിയത്,. സിനിമ വിജയിച്ചില്ലെങ്കിലും ദിവ്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിശ്വാത്മയാണ് ദിവ്യയുടെ ആദ്യത്തെ ബോളിവുഡ് ചിത്രം.

തെന്നിന്ത്യയിലും  ബോളിവുഡിലും

ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും തിരക്കേറിയ താരമായി തിളങ്ങി നിന്നിരുന്ന സമയത്താണ് നിർമ്മാതാവ് സാജിദ് നദിദ്വാലയുമായി നടി പ്രണയത്തിലാവുന്നതും 18ാം വയസ്സിൽ വിവാഹം കഴിക്കുന്നതും. നിർമ്മാതാവുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുും ദിവ്യാ ഭാരതിയുടെ അമ്മ മീട്ടാ ഭാരതി പറയുന്നത് ഇങ്ങനെയാണ്.

പ്രണയ വിവാഹം

പതിനെട്ടാം വയസില്‍, 'ഷോലാ ഔര്‍ ശബ്ന'ത്തിന്റെ സെറ്റില്‍ വെച്ച്, അന്നത്തെ പല ഗോവിന്ദാ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായിരുന്ന സാജിദ് നദിയാദ്വാലയെ കാണുന്നത്.ചിത്രത്തിലെ നായകൻ ഗോവിന്ദയെ കാണാൻ അദ്ദേഹം വരുമായിരുന്നു. അദ്ദേഹമാണ് സാജിദിന് മകളെ പരിചയപ്പെടുത്തി കൊടുക്കുന്നത്. അദ്ദേഹം പോയതിന് ശേഷം ദിവ്യ തന്നോട് സാജിദിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചിരുന്നു. വളരെ നല്ല ആളാണെന്ന് അവളോട് പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തെ വിവഹം ചെയ്തോട്ടെ എന്ന് എന്നോട് ചോദിച്ചു.

Recommended Video

Bigg Boss Malayalam : Tea fight between bhagyalakshmi and dimphal
മകളുടെ  രഹസ്യ വിവാഹം

എന്നാൽ ദിവ്യയുടെ അച്ഛന് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മകളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു അദ്ദേഹത്തിന്. അതിനാൽ തന്നെ ഈ വിവാഹത്തെ എതിർത്തിരുന്നു. 18 വയസ് പൂർത്തിയായപ്പോൾ തന്നെ സാജിദിനെ വിവാഹം കഴിക്കുകയായിരുന്നു. തന്നോട് ഇക്കാര്യം പറഞ്ഞിരുന്നുവെങ്കിലും അച്ഛനെ അറിയിക്കാത്തത് കൊണ്ട് താൻ പോയിരുന്നില്ല. വിവാഹശേഷവും ദിവ്യ തങ്ങളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ മകൾ രഹസ്യമായി വിവാഹം കഴിച്ചത് അച്ഛന് അറിയില്ലായിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം ഒരു ദീപാവലി ദിനത്തിൽ സാജിദ് വീട് സന്ദർശിച്ചപ്പോഴാണ് അവരുടെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

More from Filmibeat

Read more about: bollywoood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X