For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് സിനിമയിൽ വന്നിട്ട് എന്ത് കാണിക്കാൻ, ആദ്യം ഇഷ്ടമായിരുന്നില്ല, കരൺ ജോഹർ പറയുന്നു

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. ഹിന്ദിയിലാണ് സജീവമെങ്കിലും താരത്തിന് തെന്നിന്ത്യൻ സിനിമാ ലോകത്തും കൈനിറയെ ആരാധകരുണ്ട്. അദ്ദേഹത്തിന്റെ ബോളിവുഡ് ചിത്രങ്ങൾക്കെല്ലാം മികച്ച കാഴ്ചക്കാരാണ് കേരളത്തിലുള്ളത്. കഴിഞ്ഞ കുറച്ചു നാളുകളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് താരം. എന്നിട്ടും ബോളിവുഡ് തെന്നിന്ത്യൻ സിനിമാ കോളങ്ങളിൽ എസ് ആർകെയും അദ്ദേഹത്തിന്റെ ചിത്രങ്ങളും ചർച്ചാ വിഷയമാണ്.

  കിടിലന്‍ ഫോട്ടോഷൂട്ടുമായി കുടുംബ വിളക്കിലെ ശീതള്‍, അമൃത നായരുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

  പുത്തൻ ലുക്കിൽ പ്രേക്ഷകരെ ഞെട്ടിച്ച് ലേഡി സൂപ്പർസ്റ്റാർ, മഞ്ജുവിന് ആരാധകരോട് ഒരു കാര്യം പറയാനുണ്ട്

  ഷാരൂഖാനോടൊപ്പം തന്നെ സിനിമ കോളങ്ങളിൽ ചർച്ചയാകുന്ന പേരാണ് നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറിന്റേത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. എസ് ആർകെയുടെ ആദ്യകാലത്തെ പല ഹിറ്റ് ചിത്രങ്ങൾക്ക് പിന്നിലും കരൺ ജോഹറായിരുന്നു. ബോളിവുഡിലെ വിവാദനായകൻ കൂടിയാണ് കരൺ. അദ്ദേഹത്തിന്റ പല പരാമർശങ്ങളും താരങ്ങളെ കുറിച്ചുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. ഇപ്പോഴിത അടുത്ത സുഹൃത്തായ ഷാരൂഖ് ഖാനെ കുറിച്ചുള്ള നടന്റെ വാക്കുകൾ ചർച്ചയാവുകയാണ്. ഷാരൂഖിനെ ഇഷ്ടമായിരുന്നില്ല എന്നാണ് കരൺ ജോഹർ പറയുന്നത്.

  സിനിമയിലെ 50 വർഷങ്ങളെ കുറിച്ച് ഒരിക്കൽ കൂടി ചിന്തിച്ച് മമ്മൂട്ടി, പുതിയ ചിത്രം വൈറലാകുന്നു

  സംഗീത റിയാലിറ്റി ഷോയായ ഇന്ത്യൻ ഐഡൽ 12 ന്റ വേദിയിൽ എത്തിയപ്പോഴാണ് ഷാരൂഖിനെ ആദ്യം ഇഷ്ടമായിരുന്നില്ല എന്ന് കരൺ ജോഹർ പറഞ്ഞത്. ഇയാൾ ബോളിവുഡിൽ വന്നിട്ട് എന്ത് ചെയ്യാനാണെന്ന് ചിന്തിച്ചുവെന്നും കരൺ ജോഹർ പറയുന്നു. ആദ്യത്തെ കൂ‍ടിക്കാഴ്ചയിലാണ് ഇങ്ങനെ തോന്നിയതെന്നും പിന്നീട് അടുത്ത സുഹൃത്തുക്കളാവുകയായിരുന്നെന്നും കരൺ പറഞ്ഞു. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...

  ആദ്യമായി ഷാരൂഖ് ഖാനെ കാണുന്നത്. ആനന്ദ് മഹേന്ദ്രയുടെ ഓഫീസിൽ വെച്ചാണ്. അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് ഇഷ്ടമായിരുന്നില്ല. ഇയാൾ ഇവിടെ എന്ത് ചെയ്യാനാണെന്ന് വിചാരിച്ചു. ആനന്ദ് മഹേന്ദ്രയുടെ രണ്ടാമത്തെ സീരിയലായ ഇന്ദ്രധനുസിൽ അഭിനയിക്കാൻ എത്തിയതായിരുന്നു ഞാൻ. അവിടെ എന്റെ തൊട്ട് അടുത്ത ഒരു ചായ ആസ്വദിച്ച് കുടിച്ച് കൊണ്ട് ഇരിക്കുന്ന എസ്ആർകെയെ ആണ് കണ്ടതെന്നും പഴയ ഓർമ പങ്കുവെച്ച് കൊണ്ട് കരൺ ജോഹർ പറഞ്ഞു.

  അന്ന് ആനന്ദ് മഹേന്ദ്ര തന്റെ സീരിയലിലേയ്ക്ക് ഷാരൂഖാനെ ക്ഷണിച്ചിരുന്നു. ഏകദേശം 4 മണിക്കൂറിലേറെ ഇരുവരും തമ്മിൽ സംസാരിച്ചിരുന്നു. എന്നാൽ ആനന്ദ് മഹേന്ദ്രയുടെ ക്ഷണം അന്ന് എസ് ആർകെ സ്വീകരിച്ചില്ല. സീരിയലിൽ അഭിനയിക്കാൻ കഴിയില്ലെന്നും ഒരു സിനിമ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഷാരൂഖ് ഒരിക്കലും ഒരു താരമാകില്ലെന്ന്താൻ വിചാരിച്ചതായി കരൺ പറയുന്നു. എന്നാൽ പിന്നീട് ബോളിവുഡിന്റെ കിംഗ് ഖാനായി ഷാരൂഖ് മാറുകയായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങൾ സിനിമാ കോളങ്ങളിലും മറ്റും ചർച്ചാ വിഷയമാണ്. ഇപ്പോൾ ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് എസ് ആർകെയും കരൺ ജോഹറും. ഇവരുടെ സൗഹൃദം സിനിമാ കോളങ്ങളിൽ ചർച്ചാ വിഷയമാണ്.

  Karan Johar on Being gay ഷാരൂഖും കരണ്‍ ജോഹറും സ്വവര്‍ഗപങ്കാളികള്‍? | FilmiBeat Malayalam

  കഴിഞ്ഞ രണ്ട് വർഷമായി ബോളിവുഡ് ചിത്രങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ് ഷാരൂഖ് ഖാൻ. 2018 ൽ പുറത്ത് ഇറങ്ങിയ സീറോ എന്ന ചിത്രത്തിന്റ പരാജയത്തിന് ശേഷമാണ് ഷാരൂഖ് ഖാൻ സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി നടന്റെ ചിത്രങ്ങളൊല്ലാം ബോക്സോഫീസിൽ വൻ പരാജയമായിരുന്നു. ഇതിനെ തുടർന്നാണ് സീറോയ്ക്ക് ശേഷം മാറി നിന്നത്. സീറോയും പരാജയമായാൽ സിനിമയിൽ നിന്ന് മാറി നിൽക്കുമെന്ന് താരം തുടക്കത്തിലെ പറഞ്ഞിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം എസ് ആർകെ വീണ്ടും മടങ്ങി എത്തുകയാണ്. പത്താൻ എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്.രഹസ്യാന്വേഷണ എജൻസി ഉദ്യോഗസ്ഥനായിട്ടാണ് നടൻ ചിത്രത്തിലെത്തുന്നത്.

  Read more about: karan johar shah rukh khan
  English summary
  Here's How Karan Johar Reacted When He Saw Shah Rukh Khan For The First Time In A Meeting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X