ഭര്‍ത്താവിനും മുന്‍ഭര്‍ത്താവിനുമൊപ്പം കരീന വന്നിട്ടുണ്ട്; കാമുകനെ ഭര്‍ത്താവാക്കി, അബദ്ധം വിളിച്ച് വരുത്തി കരൺ
ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ നയിക്കുന്ന ചാറ്റ് ഷോ യാണ് കോഫി വിത് കരണ്‍. ആറ് സീസണുകളും പൂര്‍ത്തിയാക്കി ഷോ ഏഴാമതും ആരംഭിച്ചിരിക്കുകയാണ്. ഏഴ് തവണയും സജീവമായി പങ്കെടുത്ത അതിഥികളില്‍ ഒരാള്‍ നടി കരീന കപൂറാണ്. ബെബോ എന്ന് വിളിക്കുന്ന കരീനയും കരണും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.
കോഫി വിത് കരണിന്റെ അവസാന എപ്പിസോഡില്‍ ആമിര്‍ ഖാനും കരീന കപൂറും ഒരുമിച്ചാണ് എത്തിയത്. ഇരുവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാല്‍ സിംഗ് ഛദ്ധ എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പ്രൊമോഷന് വേണ്ടിയാണ് താരങ്ങള്‍ ഒരുമിച്ചെത്തിയത്. ഇതിനിടെ കരീനയുടെ മുന്‍ഭര്‍ത്താവ് എന്ന പറഞ്ഞ് വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുകയാണ് കരണ്‍ ജോഹര്‍.

കരീന അഭിനയ ജീവിതം തുടങ്ങിയതിന് പിന്നാലെയാണ് നടന്‍ ഷാഹിദ് കപൂറുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും സീരിയസ് റിലേഷനിലാണെന്നും വിവാഹം കഴിച്ചേക്കുമെന്ന് വരെ എല്ലാവരും കരുതിയിരുന്നു. പക്ഷേ ഈ ബന്ധം അതുവരെ എത്തുന്നതിന് മുന്‍പേ പിരിഞ്ഞ് പോയി. മുന്‍പൊരിക്കല്‍ കരീന, ഷാഹിദ് കപൂറിനൊപ്പം കരണിന്റെ ഷോ യില്‍ പങ്കെടുത്തു. അന്ന് തങ്ങളുടെ റിലേഷന്‍ഷിപ്പിനെ കുറിച്ചുള്ള വിശദീകരണം ഇരുവരും നല്‍കിയതുമാണ്.

ഇപ്പോള്‍ വീണ്ടും കോഫി വിത് കരണില്‍ എത്തിയപ്പോഴാണ് മുന്‍ കാമുകനെ കുറിച്ച് അവതാരകന്‍ ഓര്‍മ്മിപ്പിച്ചത്. ഷാഹിദ് കപൂറിനെ കരീനയുടെ മുന്‍കാമുകന്‍ എന്ന് പറയാതെ മുന്‍ഭര്‍ത്താവെന്നാണ് കരണ്‍ വിശേഷിപ്പിച്ചത്. അപ്രതീക്ഷിതമായിട്ടുള്ള കരണിന്റെ പരാമര്‍ശനം കരീനയെ ഞെട്ടിച്ചു. അധികം വൈകാതെ കരണിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ഇതോടെ സംഭവം മറ്റൊരു തലത്തിലേക്ക് കൂടി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.

'ബെബോ, നിങ്ങള്‍ ഈ ഷോ യില്‍ ഒരുപാട് തവണ വന്നിട്ടുണ്ട്. നിങ്ങളുടെ ജീവിതത്തിലെ പല വ്യത്യസ്ത കാലഘട്ടത്തിലും പങ്കെടുത്തിട്ടുണ്ട്. ഒരിക്കല്‍ അവര്‍ മുന്‍ ഭര്‍ത്താവിന്റെ കൂടെയും ഭര്‍ത്താവ് സെയിഫിന്റെ കൂടെയും വന്നു..' ഇത്രയും പറഞ്ഞതിന് പിന്നാലെയാണ് മുന്‍ഭര്‍ത്താവല്ല, ക്ഷമിക്കണമെന്ന് പറഞ്ഞ് കരണ്‍ തന്റെ വാക്കുകള്‍ തിരുത്തിയത്. 'അവള്‍ മുന്‍ഭര്‍ത്താവിനൊപ്പമല്ല, മുന്‍കാമുകനൊപ്പമാണ് വന്നത്. പിന്നീട് സഹതാരങ്ങളുടെ കൂടെയുമൊക്കെ ഈ ഷോ യില്‍ വന്ന നിങ്ങളെ ഞാന്‍ കണ്ടിട്ടുണ്ടെന്നും' കരണ്‍ പറയുന്നു.

ഇത്തവണയും കരണിന്റെ ഷോ യില്‍ വച്ച് നിരവധി വെളിപ്പെടുത്തലുകളാണ് കരീന നടത്തിയിരിക്കുന്നത്. ഭര്‍ത്താവിനെ കുറിച്ചും അദ്ദേഹത്തിന്റെ ആദ്യ കുടുംബത്തെ കുറിച്ചും മക്കളെ പറ്റിയുമൊക്കെ കരീന സംസാരിച്ചിരുന്നു. എന്നാല്‍ മുന്‍കാമുകനായ ഷാഹിദിനെ പറ്റി വല്ലോം പറയുമോന്ന് അറിയാനാണ് ഭൂരിഭാഗം ആരാധകരും കാത്തിരുന്നത്.


Click it and Unblock the Notifications











