For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായിയ്ക്കും എനിക്കും തടി കൂടി; പ്രസവശേഷം കളിയാക്കാന്‍ വന്നവരോട് രവീണ ടണ്ടന്‍ പറഞ്ഞത്

  |

  കെജിഎഫ് 2 വില്‍ ശക്തമായ കഥാപാത്രം ചെയ്ത് തിളങ്ങി നില്‍ക്കുകയാണ് നടി രവീണ ടണ്ടന്‍. ഇന്ത്യയുടെ പ്രധാനമന്ത്രി റമിക സെന്‍ എന്ന കഥപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സിനിമ റിലീസായതോടെ വലിയ പ്രേക്ഷക പ്രശംസയാണ് രവീണയെ തേടി എത്തുന്നത്. ഏറ്റവും പുതിയതായി സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രവീണ അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

  എന്നാല്‍ പ്രസവത്തിന് ശേഷം തടി കൂടിയതിന്റെ പേരില്‍ തനിക്കും ഐശ്വര്യ റായിയ്ക്കും കേള്‍ക്കേണ്ടി വന്നതിനെ കുറിച്ച് രവീണ പറയുകയാണിപ്പോള്‍. താനും ഐശ്വര്യ റായിയും തടിച്ചികളായെന്ന് പലരും പറഞ്ഞപ്പോള്‍ അതിന് വേണ്ടി താനൊരു നിലപാട് എടുത്തിരുന്നതായിട്ടും രവീണ വ്യക്തമാക്കുന്നു. മുൻപും ചില വിമർശനാത്മകമായ പ്രസ്താവനകൾ നടത്തി വാർത്തകളിൽ ഇടംനേടാറുള്ള നടിയാണ് രവീണ ടണ്ടൻ. അതിനാൽ ബോഡി ഷെയിമിങ്ങനെ കുറിച്ചുള്ള നടിയുടെ പരാമർശം ശ്രദ്ധേയമായിരിക്കുകയാണ്.

  നടിയുടെ വാക്കുകളിങ്ങനെ..

  'ഞാന്‍ മകനെ പ്രസവിച്ചതിന് ശേഷം വളരെയധികം തടി കൂടിയൊരു കാലം ഉണ്ടായിരുന്നു. ഞാനിന്നും അത് ഓര്‍ക്കുന്നുണ്ട്. പ്രസവത്തിന് ശേഷം ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങി. ഇതിനിടെ ഒരു പത്രസമ്മേളനത്തിലും പങ്കെടുത്തു. അന്ന് എന്റെ തടിയെ കുറിച്ചാണ് ചിലര്‍ സംസാരിച്ചത്. എന്നെ മാത്രമല്ല ഐശ്വര്യ റായിയെ കുറിച്ചും അവര്‍ പറഞ്ഞു.

  രവീണ ജി നിങ്ങള്‍ക്ക് ഇത്രയധികം തടി വെച്ചോ? എങ്കിലും നിങ്ങള്‍ ഇപ്പോഴും റിയാലിറ്റി ഷോ കളും മറ്റും ചെയ്യുന്നത് വലിയ കാര്യമാണെന്ന് ഒരാള്‍ പറഞ്ഞു. എന്നാല്‍ എന്റെ തടി വേണമെങ്കില്‍ കുറയും. പക്ഷേ നീ എങ്ങനെ നിന്റെ മുഖം മാറ്റും എന്ന് ഞാന്‍ തിരിച്ച് ചോദിച്ചതായും നടി വ്യക്തമാക്കുന്നു.

  ഊപ്പാട് വരുത്തിയിട്ടേ വിടൂ, കോണകം കെട്ടി ഓടും; റോബിന്റെ വായില്‍ നിന്നും വരുന്നതിനെ എതിർത്ത് ആരാധകർ

  2011 ല്‍ ഐശ്വര്യ റായിയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ടുള്ള ട്വീറ്റുമായി രവീണ എത്തിയിരുന്നു. 'എല്ലാവരുടെയും ശരീരത്തിന്റെ രീതികള്‍ വ്യത്യസ്തമാണ്, അവള്‍ക്ക് കുറച്ച് കൂടുതല്‍ സമയമെടുക്കും എങ്കില്‍ കുഴപ്പമില്ല. അത് അവളുടെ കാര്യമാണ്, അവളുടെ കുട്ടിയോട് കാണിക്കേണ്ട ആദ്യ കടമകളിലൊന്നാണ്. മാധ്യമങ്ങള്‍ക്ക് പുറമേ ഐശ്വര്യ റായി അവള്‍ക്കും അവളുടെ കുഞ്ഞിനും വേണ്ടി എന്തൊക്കെ എപ്പോള്‍ ചെയ്യണമെന്ന് തീരുമാനിക്കുന്നത് ആരാണെന്നും' രവീണ ചോദിച്ചിരുന്നു.

  Also Read : മുകേഷിനോടുള്ള വാശിയിലാണ് ആ ചിത്രത്തില്‍ ജഗദീഷിനെ നായകനാക്കുന്നത്; പിന്നെ നടന്നത് ചരിത്രമെന്ന് കലൂര്‍ ഡെന്നീസ്

  പഠിച്ച് കൊണ്ടിരിക്കുന്ന കാലത്താണ് രവീണ ടണ്ടന്‍ അഭിനയത്തിലേക്ക് എത്തുന്നത്. 1995 ല്‍ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് സിംഗിള്‍ മദറായി കഴിയുകയായിരുന്നു നടി. പിന്നീട് അനില്‍ തണ്ടാനി എന്നയാളെ വിവാഹം കഴിച്ച് അതില്‍ രണ്ട് മക്കള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ ഭര്‍ത്താവിനും നാല് മക്കളുടെയും കൂടെ സന്തുഷ്ടയായി കഴിയുകയാണ് നടി.

  നിമിഷയെ ഉപയോഗിച്ച് ജാസ്മിനെ തകർക്കും; പിന്നാലെ നിമിഷ, റോബിന്‍, റിയാസ് എന്നിവരെയും, വിനയ് മാസ്റ്റര്‍ ഗെയിമറാണ്

  English summary
  Here's How KGF 2 Fame Raveena Tandon Shut Down A Journo Who Fat Shammed The Actress For Weight
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X