ഐശ്വര്യയുടെ മകളുടെ കാലിന് എന്താണ് കുഴപ്പം; ഇടത്തേ കാലിന് എന്തോ പ്രശ്‌നമുണ്ടെന്ന് വിമര്‍ശകര്‍, വീഡിയോ വൈറൽ

ബോളിവുഡിലെ ഏറ്റവും പ്രശസ്തിയില്‍ നില്‍ക്കുന്ന താരകുടുംബമാണ് അഭിഷേക് ബച്ചന്റേത്. അഭിഷേകിനെ പോലെ അദ്ദേഹത്തിന്റെ ഭാര്യയും ലോകസുന്ദരിയുമായ ഐശ്വര്യ റായിയും തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ വളരെ സ്വകാര്യമായി വെക്കുന്നതാണ് പതിവ്. എന്നാല്‍ ഇരുവരുടെയും ബന്ധത്തിലേക്ക് കടന്ന് വന്ന് ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നതാണ് പാപ്പരാസികളുടെ സ്ഥിരം പരിപാടി. ലോക്ഡൗണ്‍ നാളുകളിലെല്ലാം താരദമ്പതിമാരെ ചുറ്റി പറ്റിയുള്ള വാര്‍ത്തകള്‍ പ്രചരിച്ച് കൊണ്ടേ ഇരിക്കുകയായിരുന്നു.

ഏറ്റവുമൊടുവില്‍ ഐശ്വര്യ റായിയുടെ പിറന്നാളും മകള്‍ ആരാധ്യ ബച്ചന്റെ ജന്മദിനവും വിപുലമായി തന്നെ ആഘോഷിച്ചിരിക്കുകയാണ്. മാലിദ്വീപില്‍ നിന്നുമായിരുന്നു ആഘോഷം. ആരാധ്യ ബച്ചന്റെ പത്താം ജന്മദിനം ആയത് കൊണ്ട് തന്നെ ഇത്തവണത്തെ ആഘോഷം ഗംഭീരമാക്കാനായിരുന്നു താരകുടുംബം തീരുമാനിച്ചത്. ആഘോഷങ്ങള്‍ക്കെല്ലാം ശേഷം കുടുംബം ഒന്നിച്ച് വിമാനത്താവളത്തില്‍ എത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

പത്താം ജന്മദിനം ആഘോഷിച്ച് ആരാധ്യ

10 വര്‍ഷം മുന്‍പാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്ക് ജന്മം കൊടുക്കുന്നത്. രണ്ടാമതൊരു കുഞ്ഞിനെ കുറിച്ച് ദമ്പതികള്‍ ചിന്തിക്കുന്നില്ലെന്നാണ് അറിയുന്നത്. അതേ സമയം മകളുടെ കാര്യങ്ങളെല്ലാം തന്നെ സ്വകാര്യമായിരിക്കാന്‍ കുടുംബം ശ്രദ്ധിക്കാറുമുണ്ട്. സിനിമകളുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടികള്‍ക്കും ഇവന്റുകള്‍ക്കും ഒഴികെ ബാക്കി എല്ലാ പരിപാടികളിലും അഭിഷേകിനും ഐശ്വര്യയ്ക്കുമൊപ്പം മകളും ഉണ്ടാവും. കൂടുതലായും ആരാധ്യയുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറംലോകം കണ്ടിട്ടുള്ളത്.

താരപുത്രിയുടെ കാലിന് പ്രശ്നമുണ്ടോ

ഓരോ തവണയും വിദേശ യാത്രയ്ക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴുമെല്ലാം താരകുടുംബം എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ തന്നെ ക്യാമറ കണ്ണുകള്‍ പിന്നാലെ കൂടാറുണ്ട്. അപ്പോഴൊക്കെ മകളുടെ കൈയില്‍ പിടിച്ച് ഒരു അമ്മയുടെ സംരക്ഷണം ഐശ്വര്യ ചെയ്യാറുമുണ്ട്. എന്നാല്‍ മകള്‍ തട്ടി വീഴാതിരിക്കാന്‍ ആണോ ഐശ്വര്യ ചേര്‍ത്ത് പിടിച്ചിരിക്കുന്നതെന്ന് ചോദിച്ചുള്ള ട്രോളുകള്‍ സ്ഥിരമായി വരാറുണ്ട്. ഇത്തവണ മാലിദ്വീപില്‍ നിന്നും തിരിച്ച് പോകുന്ന വീഡിയോ കണ്ടതോടെ ആരാധ്യയുടെ കാലിന് എന്തോ പ്രശ്‌നം ഉള്ളതായിട്ടാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

 ഐശ്വര്യയുടെ കൈയില്‍ പിടിച്ചാണ് മകള്‍ നടക്കുന്നത്

ഐശ്വര്യയുടെ കൈയില്‍ പിടിച്ചാണ് മകള്‍ നടന്ന് വരുന്നത്. എന്നാല്‍ കാലുകള്‍ മുന്നോട്ട് വെക്കുമ്പോള്‍ നടക്കുന്നതിന് എന്തോ പ്രശ്‌നമുള്ളതായിട്ടാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇതോടെ നൂറ് കണക്കിനുള്ള സംശയങ്ങള്‍ക്ക് കാരണമായി. താരപുത്രിയുടെ ഇടത്തേ കാലിന് എന്തോ പ്രശ്‌നമുണ്ടെന്നും ഇത്രയും കാലം ഐശ്വര്യ അത് ഒളിപ്പിച്ച് വെച്ചതാണെന്നുമാണ് പ്രധാന ആരോപണം. ചെറിയ പ്രായത്തിലും ആരാധ്യയുടെ കാലുകള്‍ കാണാത്ത വിധത്തിലുള്ള വസ്ത്രങ്ങളാണ് ധരിപ്പിച്ചിരുന്നത്. അതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഇങ്ങനൊരു നിഗമനത്തിലേക്ക് എത്താമെന്നാണ് ചിലര്‍ പറയുന്നത്.

അമ്മയെ ചാരി നടന്നത് കൊണ്ടാണ്

എന്നാല്‍ ക്യാമറ കണ്ണുകളില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയും അമ്മയെ ചാരി നടന്നത് കൊണ്ടുമാണ് വീഡിയോയില്‍ അങ്ങനെ തോന്നിയതെന്നാണ് ചിലര്‍ പറയുന്നത്. ഒറ്റ നോട്ടത്തില്‍ പ്രശ്‌നം ഉള്ളതായി തോന്നുമെങ്കിലും അങ്ങനൊരു കുഴപ്പം ഇല്ലെന്നാണ് ചില ആരാധകര്‍ പറയുന്നത്. കൈയിലൊരു ബാഗ് കൂടി ഉള്ളതിനാല്‍ അതിന്റെ ഭാരവും കാലിലേക്ക് കൊടുത്തിട്ടുണ്ടാവും. ഇനിയിപ്പോള്‍ അങ്ങനെ എന്തെങ്കിലും പ്രശ്‌നം കുഞ്ഞിന്റെ കാലിന് ഉണ്ടെങ്കില്‍ തന്നെ അത് ശരിയാക്കി എടുക്കാനുള്ള പണം അവരുടെ കൈയില്‍ ഉണ്ടല്ലോ എന്ന് തുടങ്ങി അനേകം കമന്റുകളാണ് വരുന്നത്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X