'എന്തൊരു അഹങ്കാരമാണ്, ഒരിക്കലെങ്കിലും ചിരിച്ച് കാണാൻ പറ്റുമോ?'; ജയാ ബച്ചനെ വിമർശിച്ച് സോഷ്യൽമീഡിയ!

നടിയും ബി​ഗ് ബിയുടെ പ്രിയതമയുമായ ജയാ ബച്ചനെ കുറിച്ച് പറയാൻ മുഖവുരയുടെ ആവശ്യമില്ല. എഴുപത്തിമൂന്ന് പിന്നിട്ട് നിൽക്കുന്ന ജയയുടെ വിശേഷങ്ങളും വീഡിയോകളും പകർത്താൻ അന്നും ഇന്നും പാപ്പരാസികൾക്ക് ഇഷ്ടമാണ്. ബച്ചൻ കുടുംബത്തിലെ മറ്റുള്ള അം​ഗങ്ങൾക്കുള്ളപ്പോലെ തന്നെ ആരാധകരുള്ള നടിയാണ് ജയാ ബച്ചൻ. ജയാ ബച്ചൻ പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരിയാണെന്ന് അവരെ അറിയുന്നവർക്കെല്ലാം അറിയുന്ന കാര്യമാണ്.

Jaya Bachchan,  Jaya Bachchan angry,  Jaya Bachchan video,  Jaya Bachchan news, ജയ ബച്ചൻ, ജയ ബച്ചൻ ദേഷ്യപ്പെട്ടു, ജയ ബച്ചൻ വീഡിയോ, ജയ ബച്ചൻ വാർത്ത

പൊതു ഇടങ്ങളിൽ വെച്ച് പലരോടും അവർ നിയന്ത്രണം വിട്ട് ദേഷ്യപ്പെട്ടിട്ടുമുണ്ട്. ജയയുടെ ദേഷ്യത്തിന് കൊച്ചുകുട്ടികൾ വരെ ഇരയായിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് മുംബൈയിലെ ഒരു ക്ഷേത്രത്തിലെ വിനായക ചതുർഥി ആഘോഷത്തിനിടെ ജയ ബച്ചൻ കാറിലേക്ക് കയറാനിരിക്കുമ്പോൾ ജയയെയും ചേർത്ത് സെൽഫിയെടുക്കാൻ ഒരു പയ്യൻ ശ്രമിച്ചിരുന്നു. സെൽഫിയെടുക്കുന്നത് കണ്ട് നിയന്ത്രണം വിട്ട ജയ തിരിഞ്ഞ് നിന്ന് പയ്യനെ ശകാരിച്ചു. 'ഒരിക്കലും ഇങ്ങനെ ചെയ്യരുത്... വിഡ്ഢി' എന്നായിരുന്നു ജയയുടെ പ്രതികരണം. ഇതിൻെറ വീഡിയോയും വലിയ തോതിൽ വൈറാലായിരുന്നു.

ഹേമാമാലിനിയുടെ മകൾ ഇഷാ ഡിയോളിന്റെ ബേബി ഷവറിനിടെ പൂജ ശ്രദ്ധിക്കാതെ സെൽഫിയെടുക്കാൻ വന്ന പൂജാരിക്കും ജയയുടെ വക കണക്കിന് ചീത്ത കിട്ടുകയും സംഭവം വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോൾ ജയയുടെ ദേഷ്യം പ്രകടമാകുന്ന പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. മകൾ ശ്വേത ബച്ചന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു ജയാ ബച്ചൻ. കാറിൽ വെള്ള വസ്ത്രം ധരിച്ച് എത്തിയ ജയയുടെ ചിത്രങ്ങൾ പകർത്താൻ പാപ്പരാസികൾ മത്സരിച്ചു. ആദ്യമൊന്നും കാമറയ്ക്ക് മുഖം കൊടുക്കാതിരുന്ന ജയ പിന്നീട് പാപ്പരാസികളോട് ദേഷ്യത്തോടെ ചോദിച്ചത് നിങ്ങൾക്ക് എന്താണ് എന്നാണ്.

സംഭവം വൈറലായതോടെ ആരാധകരുടെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. 'ജയ ബച്ചന് ദേഷ്യപ്പെടാൻ മാത്രമെ അറിയുകയുള്ളോ?, ഇവർക്ക് എന്തിനാണ് ഇത്ര ആറ്റിറ്റ്യൂഡ്, മുഖം സുന്ദരമാണെങ്കിലും സ്വഭാവം മോശമാണ്, ബച്ചൻ എങ്ങനെയാണ് ഇവർക്കൊപ്പം ജീവിക്കുന്നത് എന്നോർക്കുമ്പോൾ ഭയം തോന്നുന്നു' തുടങ്ങിയ കമന്റുകളാണ് ജയയെ പരിഹസിച്ച് വീഡിയോയ്ക്ക് താഴെ വരുന്നത്.

Read more about: jaya bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X