മകളുടെ പാവാടയും ഇട്ട് വന്നേക്കുവാണോ? ഷാഹിദ് കപൂറിന്റെ ഭാര്യയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ബോളിവുഡ് താരം ഷാഹിദ് കപൂറിനെയും ഭാര്യ മിറ രജ്പുതിനെയും കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റാറുണ്ട്. ഇരുവരുടെയും പ്രണയവും വിവാഹവും മാത്രമല്ല കുഞ്ഞുങ്ങള്‍ ജനിച്ചതിനെ കുറിച്ചുമൊക്കെയുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ സജീവമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മിറയുടെ ചില ഫോട്ടോസാണ് വൈറലാവുന്നത്.

ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ച് വന്ന് കാറിലേക്ക് കയറുന്ന താരപത്‌നിയുടെ വീഡിയോയും ഫോട്ടോസുമായിരുന്നു ചില പാപ്പരാസികള്‍ എടുത്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തതിന് പിന്നാലെ വിമര്‍ശനങ്ങളുമായി ചിലരെത്തി. മിറയുടെ വസ്ത്രധാരണത്തെ കുറിച്ചായിരുന്നു കൂടുതലും അഭിപ്രായങ്ങള്‍.

 mira-rajput

ബ്രൗണ്‍ നിറത്തിലുള്ള ടോപും അതിന് ചേരുന്ന മിനി സ്‌കേര്‍ട്ടുമായിരുന്നു മിറ ധരിച്ചത്. മിറയുടെ വസ്ത്രം വളരെ മനോഹരമാണെന്നും വളരെ സിംപിളുമാണെന്ന് കൂടുതല്‍ പേര്‍ പറയുമ്പോള്‍ അതിന്റെ ഇറക്കം കുറവാണെന്നാണ് മറ്റ് ചിലരുടെ കണ്ടുപിടുത്തം. മകളുടെ പാവാടയാണോ അമ്മ ധരിച്ച് കൊണ്ട് വന്നിരിക്കുന്നതെന്ന് ചോദിക്കുന്നവരും കൂട്ടത്തിലുണ്ട്. ഇത്തരത്തിലൊരു സ്‌കേര്‍ട്ട് ധരിക്കുമ്പോള്‍ മിറ എന്ത് കൊണ്ടാണ് അതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത ആളായി പോയത്. തുടങ്ങി വിമര്‍ശകരുടെ കൂട്ടമാണ് താരപത്‌നിയ്ക്ക് നേരെ എത്തുന്നത്.

ഷോപ്പിങ്ങിന് ഇറങ്ങിയതാണോ,നടി കൃതി സനോനിൻ്റെ പുത്തൻ ഫോട്ടോസ് കാണാം

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

ഭര്‍ത്താവ് പ്രമുഖ നടനാണെന്ന ഗമയില്‍ ജീവിക്കാത്ത അപൂര്‍വ്വം താരപത്‌നിമാരില്‍ ഒരാളാണ് മിറ രജ്പുത്. ബിഗ് സ്‌ക്രീനില്‍ അഭിനയിക്കാന്‍ എത്താത്ത മിറ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സെലിബ്രിറ്റിയായി മാറിയത്. 2.5 മില്യണ്‍ ആളുകളാണ് താരത്തെ ഫോളോ ചെയ്യുന്നത്. മാതൃത്വത്തെ കുറിച്ചും മക്കളെ കുറിച്ചും അവരുടെ പരിപാലനത്തെ കുറിച്ചുമൊക്കെയുള്ള വീഡീയോസുമായിട്ടാണ് മിറ പലപ്പോഴും എത്താറുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X