'നിങ്ങളുടെ പരിപാടികൾക്ക് എന്നേയും ക്ഷണിച്ചിട്ടില്ലല്ലോ...', പരാതിപ്പെട്ട കരൺ ജോഹറിന്റെ വായടപ്പിച്ച് പ്രിയങ്ക!

ഇന്ത്യൻ സിനിമയുടെ അഭിമാനമായി ഹോളിവുഡിൽ തിളങ്ങുന്ന താര സുന്ദരിയാണ് പ്രിയങ്ക ചോപ്ര. ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിട്ടുണ്ട്. വിജയ് നായകനായി അഭിനയിച്ച തമിഴൻ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക അഭിനയ ജീവിതം ആരംഭിക്കുന്നത്. ലോകസുന്ദരി പട്ടം നേടിയ അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം അനിൽ ശർമ്മ സം‌വിധാനം ചെയത ദി ഹീറോ: ലവ് സ്റ്റോറി ഓഫ് എ സ്പൈ ആണ്. ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുകയുണ്ടായി.

Priyanka Chopra, Priyanka Chopra news, Priyanka Chopra Karan Johar, കരൺ ജോഹർ പ്രിയങ്ക ചോപ്ര, കരൺ ജോഹർ വാർത്തകൾ, പ്രിയങ്ക ചോപ്ര വാർത്തകൾ, പ്രിയങ്ക ചോപ്ര

ഐത്രാശ്, മുജ്സെ ശാദി കരോഗെ, ക്രിഷ്, ഡോൺ-ദി ചേസ് ബിഗെൻസ് എഗൈൻ എന്നീ ചിത്രങ്ങൾ പ്രിയങ്ക ചോപ്രയുടെ വിജയചിത്രങ്ങളിൽ ചിലതാണ്. 2001ൽ ആരംഭിച്ച പ്രിയങ്ക ചോപ്രയുടെ അഭിനയ ജീവിതം ഇപ്പോൾ ഹോളിവുഡ് വരെ എത്തിനിൽക്കുകയാണ്. 2018ൽ ആണ് പ്രിയങ്ക ചോപ്ര പോപ് ​ഗായകൻ നിക്ക് ജൊനാസിനെ വിവാഹം ചെയ്തത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു പ്രിയങ്ക-നിക്ക് വിവാഹം നടന്നത്. അടുത്തിടെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്ന് ഭർത്താവിന്റെ പേര് പ്രിയങ്ക നീക്കം ചെയ്തത് വലിയ വാർത്തയായിരുന്നു.

പ്രിയങ്ക ഭർത്താവിന്റെ പേര് നീക്കിയതോടെ ഇരുവരും വിവാഹമോചിതരാകാൻ പോകുന്നുവെന്ന തരത്തിലാണ് പിന്നീട് വാർത്തകൾ പ്രചരിച്ചത്. നടി സാമന്ത റൂത്ത് പ്രഭു വിവാഹ മോചനം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ആദ്യം ചെയ്തത് ഭർത്താവിന്റെ കുടുംബപേരായ അക്കിനേനി പേരിൽ നിന്നും നീക്കുകയായിരുന്നു. ഇതേ രീതി തന്നെയായിരിക്കും പ്രിയങ്കയും അനു​ഗമിക്കുന്നത് എന്ന് പാപ്പരാസികൾ പറഞ്ഞ് പരത്തിയതോടെയാണ് പ്രിയങ്ക ചോപ്ര വിവാഹ മോചിതയാകാൻ പോകുന്നുവെന്ന വാർത്ത് കാട്ടുതീ പോലെ പടർന്നത്. ​ഗോസിപ്പിന്റെ തുടക്കകാലത്ത് പ്രിയങ്ക പ്രതികരിച്ചിരുന്നില്ലെങ്കിലും പിന്നീട് പ്രിയങ്ക സത്യമെന്താണെന്ന് വെളിപ്പെടുത്തി എത്തിയിരുന്നു.

എല്ലാ സോഷ്യൽമീഡിയ അക്കൗണ്ടുകളിലും പേര് ഒരുപോലെ ആക്കുന്നതിന് വേണ്ടിയാണ് പേര് നീക്കം ചെയ്തത് എന്നാണ് പ്രിയങ്ക പിന്നീട് പറഞ്ഞത്. അടുത്തിടെ ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ ചാറ്റ് ഷോയായ കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയത് പ്രിയങ്ക ചോപ്രയായിരുന്നു. മറ്റുള്ള സെലിബ്രിറ്റികളോടെന്ന പോലെ കുടുക്ക് ചോദ്യങ്ങൾ പ്രിയങ്കയ്ക്ക് നേരെയും കരൺ തൊടുത്ത് വിട്ടു. കളിയാക്കാൻ ശ്രമിച്ച കരണിന്റെ വായടിപ്പിച്ചുള്ള മറുപടിയാണ് പ്രിയങ്ക തിരിച്ച് നൽകിയത്. 'എന്താണ് വിവാഹത്തിന് തന്നെ ക്ഷണിക്കാതിരുന്നത്?' എന്നാണ് കരൺ പ്രിയങ്കയോട് ചോദിച്ചത്. ഉടൻ തന്നെ കുറിക്ക് കൊള്ളുന്ന മറുപടി പ്രിയങ്ക നൽകി. 'നിങ്ങൾ നിങ്ങളുടെ പരിപാടിക്ക് ഒന്നും എന്നെ ക്ഷണിക്കാറില്ലല്ലോ....! അങ്ങനെ ക്ഷണിക്കാതിരുന്നതും നന്നായി...' എന്നാണ് പ്രിയങ്ക കരണിനോട് പറഞ്ഞത്. പ്രിയങ്കയുടെ മറുപടി കേട്ട് ഒപ്പം അതിഥിയായി എത്തിയ നടി കരീന കപൂർ വരെ കൈയ്യടിച്ചു.

Priyanka Chopra, Priyanka Chopra news, Priyanka Chopra Karan Johar, കരൺ ജോഹർ പ്രിയങ്ക ചോപ്ര, കരൺ ജോഹർ വാർത്തകൾ, പ്രിയങ്ക ചോപ്ര വാർത്തകൾ, പ്രിയങ്ക ചോപ്ര

പ്രിയങ്കയുടെ മറുപടി കരണിന് ഷോക്കായിരുന്നു. എന്നിരുന്നാലും മറുപടിയായി കരൺ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ഞാൻ നിങ്ങളെ ക്ഷണിക്കാൻ മാത്രം എന്റെ ജീവിതത്തിൽ വലിയ ഒന്നും സംഭവിച്ചിട്ടില്ല. നിങ്ങൾ എന്റെ 40ആം വയസ്സിൽ വന്നിരുന്നു. നിങ്ങൾ എന്റെ 50ആം വയസ്സിലും വരും. എനിക്ക് വിവാഹം കഴിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. അങ്ങനെ ഒന്നുണ്ടായാൽ പ്രിയങ്കയും ഈ പട്ടികയിൽ ഉണ്ടാകും' എന്നായിരുന്നു. കരണും പ്രിയങ്കയും തമ്മിലുള്ള സംഭാഷണം വൈറലായതോടെ കരണിനെ ട്രോളുകയാണ് പ്രിയങ്ക ചോപ്രയുടെ ആരാധകർ.

Read more about: priyanka chopra karan johar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X