India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇല്യാനയുമായുള്ള ലിപ് ലോക്കിനെ കുറിച്ച് ചോദിച്ചു , ദേഷ്യം വന്ന രൺബീർ സംവിധായകന് ഉമ്മ നൽകി

  |

  സിനിമ കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന പേരാണ് നടൻ രൺബീർ കപൂറിന്റേത്. ബോളിവുഡിലാണ് അദ്ദേഹം സജീവമെങ്കിലും തെന്നിന്ത്യയിൽ നടന് കൈനിറയെ ആരാധകരുണ്ട്. രൺബീറിന്റെ ചിത്രങ്ങൾ സൗത്തിലും ചർച്ചയാവാറുണ്ട്. ഭാഷാവ്യത്യാസമില്ലാതെ നല്ല സിനിമകളെ നെഞ്ചിലേറ്റുന്നവരാണ് തെന്നിന്ത്യൻ പ്രേക്ഷകർ.

  Ranbir Kapoor

  രൺബീറിന്റെ സിനിമകൾ പോലെ തന്നെ അദ്ദേഹത്തിന്റെ സ്വകാര്യ വാർത്തകളും സിനിമ കോളങ്ങളിൽ ചർച്ചയാവാറുണ്ട്. നടന്റെ പ്രണയവും ബ്രേക്കപ്പ് കഥകളുമെല്ലാം ഇന്നും ബോളിവുഡ് കോളങ്ങളിൽ വൈറലാണ് . പ്രേക്ഷകരെ ഞെട്ടിപ്പിച്ച ബ്രേക്കപ്പായിരുന്നു രൺബീറിന്‌റേയും ദീപിക പദുകോണിന്റേയും. വിവാഹം വരെ എത്തിയ ബന്ധമായിരുന്നു ഇവരുടേത്. എന്നാൽ അവസാനം ‌ താരങ്ങൾ വേർപിരിയുകയായിരുന്നു. ദീപികയുമായിട്ടുള്ള വേർ പിരിയലിന് ശേഷം നടി കത്രീനയുമായി പ്രണയത്തിലാവുകയായിരുന്നു. ഈ ബന്ധവും കുറെക്കാലം നീണ്ടു നിന്നിരുന്നു. എന്നാൽ പിന്നീട് വേർപിരിയുകയായിരുന്നു. രൺബീറുമായി വേർപിരിഞ്ഞതിന് ശേഷം ദീപികയും കത്രീനയും വിവാഹിതരാവുകയായിരുന്നു.

  പോസ്റ്റ് ഇടുന്നതിന് മുൻപ് വരെ എല്ലാവരും എവിടെയായിരുന്നു, നേഹ റോസിന്റെ വാക്കുകൾ ചർച്ചയാവുന്നു

  ബോളിവുഡിലെ വൃക്യതിക്കാരനാണെന്നാണ് നടനെ അറിയപ്പെടുന്നത്. ഇപ്പോഴിത സിനിമ കോളങ്ങളിൽ വൈറൽ ആവുന്നത് ഇല്യാന ഡിക്രൂസിനെ ചുംബിച്ചതിനെ കുറിച്ചുള്ള നടന്റെ വാക്കുകളാണ്. ബർഫി എന്ന ചിത്രത്തിൽ ഇല്യാനയുമായുളള ഒരു ലിപ് ലോക്ക് സീനുണ്ട്. ഇതിനെ കുറിച്ച് നടനോട് ചോദച്ചിരുന്നു. ഉടൻ തന്നെ എല്ലാവരുടേയും മുന്നിൽ വച്ച് സംവിധായകൻ അനുരാഗ് ബസുവിനെ ചുംബിക്കുകയായിരുന്നു. നടന്റെ പെട്ടെന്നുള്ള പ്രവൃത്തി എല്ലാവരേയും ഞെട്ടിപ്പിച്ചിരുന്നു.

  ശേഷം രൺബീർ പറഞ്ഞ വാക്കുകൾ കയ്യടി നേടിയിരുന്നു. '' ഒരു നടൻ എന്ന നിലയിൽ തന്റെ ജോലി ചെയ്യണം.നിങ്ങൾ സീനിൽ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾ അത് ചെയ്യണം''. രൺബീറിനോടൊപ്പം പ്രിയങ്ക ചോപ്രയും ഉണ്ടായിരുന്നു. പ്രിയങ്കയും നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂറിനും ചിരിച്ചു കൊണ്ടാണ് ഇത് കേട്ടത്. ഷൂട്ടിംഗ് സമയത്ത് ബോയിസ് ഹോസ്റ്റൽ പോലെയായിരുന്നു. എന്നാൽ മാധ്യമങ്ങൾക്കു മുന്നിൽ അദ്ദേഹം എന്നോട് ഇങ്ങനെയൊരു തമാശ കളിക്കുമെന്ന് താൻ കരുതിയില്ലെന്നായിരുന്നു സംവിധായകന്റെ പ്രതികരണം.

  ആ ഉമ്മയുടെ മോൻ ഇങ്ങനെ അല്ലാതെ വേറെ എന്തെങ്കിലും ആകുമോ, ഉമ്മയുടെ ജീവിതത്തെ കുറിച്ച് കിടിലൻ ഫിറോസ്

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബ്രഹ്മാസ്ത്രയാണ് നടന്റെ ഇനി പുറത്ത് വരാനുള്ള ചിത്രം. ആലിയ ഭട്ടാണ് നായിക. രൺബീറും ആലിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. ബ്രഹ്മാസ്ത്രയുടെ റിലീസിന് ശേഷമാവും ഇവരുടെ വിവാഹം .അയൻ മുഖർജി ഒരുക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, നാഗാർജുന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ പുരാണങ്ങളിലെ സങ്കൽപ്പങ്ങളില്‍ നിന്നും കഥകളില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആധുനിക ലോകത്തിൽ സജ്ജീകരിച്ചിരിക്കുന്ന പുതിയ സിനിമാറ്റിക് പ്രപഞ്ചമാണ് ബ്രഹ്മാസ്ത്രയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്ര സംയോജനം. 2022 സെപ്തംബർ ഒമ്പതിന് ചിത്രം റിലീസ് ചെയ്യും.

  Read more about: ranbir kapoor
  English summary
  Here's How Ranbir Kapoor Reacted When A Question About Ileana D’Cruz Irked The Actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X