പ്രണയത്തിന് ട്വിസ്റ്റ് കൊടുത്ത നടി; ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുമായിട്ടുള്ള പ്രണയം സോഫിയ അവസാനിപ്പിച്ചതിങ
ഇന്ത്യയിലെ അറിയപ്പെടുന്ന പാട്ടുകാരിയും ടെലിവിഷന്‍ താരവുമാണ് സോഫിയ ഹയാത്ത്. ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മ്മയും വീരാട് കോലിയുമായിട്ടുള്ള സോഫിയയുടെ സൗഹൃദവും പ്രണയവുമൊക്കെ വലിയ ചര്‍ച്ചകളായിട്ടുണ്ട്. ഇപ്പോഴിതാ രോഹിത്തുമായി വേര്‍പിരിയാനുണ്ടായ കാരണം വീരാട് ആയിരുന്നു എന്ന് പറഞ്ഞ പ്രസ്താവന ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്.
'2012 ലാണ് രോഹിത് ശര്‍മ്മയും സോഫിയ ഹയാത്തും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വാര്‍ത്തകള്‍ ശക്തമായി. പ്രണയ വാര്‍ത്ത വന്നതിനൊപ്പം തന്നെ ഇരുവരും വേര്‍പിരിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായി.

വൈകാതെ ഞങ്ങള്‍ വേര്‍പിരിഞ്ഞെന്ന് വെളിപ്പെടുത്തി സോഫിയ തന്നെ രംഗത്ത് വന്നിരുന്നു. ഈ വാര്‍ത്ത ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. രോഹിത്തുമായി വേര്‍പിരിയാന്‍ കാരണം മറ്റൊരു ക്രിക്കറ്റ് താരമായ വീരാട് കോലിയുമായി സോഫിയ അടുത്തതോടെയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. വീരാട് കോലി പിച്ചിന് അകത്തും പുറത്തും നല്ല കളിക്കാരന്‍ ആയതിനാല്‍ ഞാന്‍ രോഹിത്തിനെ നിരസിച്ചു' എന്നാണ് സോഫിയ ട്വിറ്ററില്‍ കുറിച്ചത്.
മുംബൈ പോലീസിന് മഴക്കോട്ട് നൽകി നടി ജാക്വലീൻ ഫെർണാണ്ടസ്
സോഫിയയുമായിട്ടുള്ള ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് രോഹിത് ശര്‍മ റിതിക സജ്‌ദേയെ കണ്ടുമുട്ടുന്നത്. ഇരുവരും പ്രൊഫഷണല്‍ മേഖലയിലൂടെയാണ് കണ്ട് മുട്ടിയതെങ്കിലും പിന്നീട് നല്ല സുഹൃത്തുക്കളായി. താമസിക്കാതെ പ്രണയത്തിലാവുകയും ചെയ്തു. 2015 ഡിംസബറില്‍ രോഹിത്തും റിതികയും തമ്മില്‍ വിവാഹിതരായി.
Recommended Video
വീരാട് കോലി അക്കാലത്ത് നടി അനുഷ്‌ക ശര്‍മ്മയുമായി പ്രണയത്തിലായി. ഇരുവരും 2017 ല്‍ വിവാഹിതരാവുകയും ചെയ്തു. സോഫിയ പിന്നീട് ഭക്തിമാര്‍ഗത്തിലേക്ക് തിരിയുകയായിരുന്നു. ആത്മീയത സ്വീകരിച്ച് താനൊരു കന്യാസ്ത്രീയായി മാറിയതായി 2016 ല്‍ സോഫിയ പ്രഖ്യാപിച്ചു. ഗിയ സോഫിയ മദര്‍ എന്ന പേരും സ്വീകരിച്ചു.


Click it and Unblock the Notifications











