For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സല്‍മാന്‍ ഖാന്‍ സൂപ്പര്‍സ്റ്റാറായാല്‍ ഇന്‍ഡസ്ട്രി വിടുമെന്ന് പറഞ്ഞ സംവിധായകന്‍, ഒടുവില്‍ സംഭവിച്ചത്

  |

  മൂന്ന് പതിറ്റാണ്ടിലധികമായി ബോളിവുഡില്‍ മുന്നേറുന്ന സൂപ്പര്‍താരമാണ് സല്‍മാന്‍ ഖാന്‍. ഇപ്പോഴും ഹിന്ദി സിനിമാ ലോകത്ത് താരമൂല്യം കൂടിയ നടന്മാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുകയാണ് സല്‍മാന്‍. വര്‍ഷത്തില്‍ ഒരു ചിത്രം മാത്രമാണ് ചെയ്യാറുളളതെങ്കിലും അതിനായി വലിയ ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. കോടികളാണ് ഒരു ചിത്രത്തിന് പ്രതിഫലമായി സല്‍മാന്‍ ഖാന്‍ വാങ്ങാറുളളത്. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളുമായിട്ടാണ് സല്‍മാന്‍ എത്താറുളളത്. നടന്‍ ഒരു സിനിമയ്ക്ക് ഒകെ പറയുമ്പോള്‍ തന്നെ കോടികളുടെ ബിസിനസാണ് ആരംഭിക്കുന്നത്.

  രുഹാനി ശര്‍മ്മയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതാ, കാണാം

  പ്രണയ ചിത്രങ്ങളിലൂടെ തുടങ്ങിയ സല്‍മാന്‍ ഖാന്‍ പിന്നീട് മാസ് ആക്ഷന്‍ ഹീറോ റോളുകളിലേക്ക് മാറി. 1988ല്‍ ജെകെ ബിഹാരി സംവിധാനം ചെയ്ത ബിവി ഹോ തോ ഐസി എന്ന ചിത്രത്തിലൂടെയാണ് സല്‍മാന്റെ അരങ്ങേറ്റം. തുടര്‍ന്ന് ബോളിവുഡിലെ മുന്‍നിര നായകനടന്മാരില്‍ ഒരാളായി മാറുകയായിരുന്നു സല്‍മാന്‍ ഖാന്‍.

  ഫാറൂഖ് ഷെയ്ക്കും രേഖയുമാണ് സല്‍മാന്റെ ആദ്യ ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തിയത്. സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. അതേസമയം സല്‍മാന്‍ ഖാന്റെ അരങ്ങേറ്റ ചിത്രം പുറത്തിറങ്ങി ഇന്നേക്ക് 33 വര്‍ഷം തികയുകയാണ്. ഈ ദിവസം സിനിമയെ കുറിച്ചുളള ഒരു അറിയാകഥ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കുറെ പേര്‍ സല്‍മാന്റെ ആദ്യ ചിത്രം കണ്ടിട്ടുണ്ടെങ്കിലും എങ്ങനെയാണ് നടന്‍ സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടത് എന്ന് മിക്കവര്‍ക്കും അറിയാത്ത കാര്യമാണ്. ദസ് കാ ദം എന്ന പരിപാടിയുടെ സമയത്ത് ഇതേകുറിച്ച് സല്‍മാന്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

  ഞാന്‍ എന്റെ ആദ്യ സിനിമയെ കുറിച്ചുളള ഒരു കഥ പറയാം എന്ന് പറഞ്ഞാണ് സല്‍മാന്‍ ഖാന്‍ തുടങ്ങിയത്. ആ സിനിമ പുറത്തിറങ്ങുന്നതിന് രണ്ട്-മൂന്ന് വര്‍ഷം മുന്‍പാണ് താന്‍ ഫിലിം മേക്കര്‍ ബിഹാരി സാഹബിനെ കാണുന്നത് എന്ന് താരം പറയുന്നു. അന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു; എന്തുക്കൊണ്ടാണ് സാര്‍ നിങ്ങള്‍ എന്നെ ഈ സിനിമയ്ക്കായി തിരഞ്ഞെടുത്തത് എന്ന്. മറുപടിയായി നിരവധി താരങ്ങളെ ഈ വേഷത്തിനായി സമീപിച്ചെങ്കിലും അവരെല്ലാം നിരസിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

  അതിനാല്‍ ഏത് ഇഡിയറ്റ് ഇനി ഈ പ്രോജക്ടിലേക്ക് അടുത്തതായി വരുന്നോ അവനെ ഞാനന്റെ സിനിമയില്‍ എടുക്കുമെന്ന് തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ആ സമയത്ത് താന്‍ ഇന്‍ഡസ്ട്രിയിലേക്ക് അതിവേഗ എന്‍ട്രി നടത്തുമെന്ന് വിചാരിച്ചിരുന്നതായി സല്‍മാന്‍ ഖാന്‍ പറഞ്ഞു. അതേസമയം ബീവി ഹോ തോ ഐസിയുടെ നിര്‍മ്മാതാവായിരുന്ന സുരേഷ് ഭഗതിന് സല്‍മാന്‍ ഖാനില്‍ അന്ന് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു.

  സല്‍മാനെ കണ്ട് നടന്റെ വ്യക്തിത്വത്തില്‍ എന്തോ ഒരു പ്രത്യേകത ഉണ്ടെന്ന് തോന്നിയത് ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് പറഞ്ഞത്. അന്ന് സംവിധായകന്‍ ജെകെ ബിഹാരി സല്‍മാന്‍ ഖാനെ കുറിച്ച് പറഞ്ഞ വാക്കുകളും നിര്‍മ്മാതാവ് വെളിപ്പെടുത്തി. സല്‍മാന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയാല്‍ താന്‍ ഇന്‍ഡസ്ട്രി വിടുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. പിന്നീട് സല്‍മാന്‍ സൂപ്പര്‍ താരമായപ്പോള്‍ ജെകെ ബിഹാരി പറഞ്ഞ വാക്ക് പാലിച്ചു. അദ്ദേഹം ഇന്‍ഡസ്ട്രി വിട്ടു, നിര്‍മ്മാതാവ് ഓര്‍ത്തെടുത്തു.

  ഉര്‍വ്വശി ചേച്ചി ചെയ്യേണ്ട റോളായിരുന്നു, കോമഡി ചെയ്യാന്‍ എറ്റവും പ്രോല്‍സാഹിപ്പിച്ചത് കല്‍പ്പന ചേച്ചി

  രാധേ ആണ് സല്‍മാന്‍ ഖാന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പ്രഭുദേവ സംവിധാനം ചെയ്ത സിനിമ വലിയ പരാജയമായി മാറി. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും ബോളിവുഡില്‍ സജീവമാണ് സല്‍മാന്‍ ഖാന്‍. കൂടാതെ അവതാരകനായും വര്‍ഷങ്ങളായി സല്‍മാന്‍ ഇന്‍ഡസ്ട്രിയില്‍ തിളങ്ങിനില്‍ക്കുന്നു. സല്‍മാന്റെ പിതാവ് സലിം ഖാനും സഹോദരങ്ങളായ സൊഹൈല്‍ ഖാന്‍. അര്‍ബാസ് ഖാന്‍ തുടങ്ങിയവരും ഇന്‍ഡസ്ട്രിയില്‍ തിളങ്ങിയവരാണ്.

  വിവാഹജീവിതത്തില്‍ അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് അവള്‍ മറച്ചുവെച്ചത്, കല്‍പ്പനയെ കുറിച്ച് അമ്മയും ശ്രീമയിയും

  1989ല്‍ ഇറങ്ങിയ മേംനെ പ്യാര്‍ കിയ എന്ന സിനിമയാണ് കരിയറിന്‌റ തുടക്കത്തില്‍ നടന് വഴിത്തിരിവായത്. ഈ സിനിമയിലൂടെ മികച്ച പുതുമുഖ നടനുളള ഫിലിം ഫെയര്‍ പുരസ്‌കാരം സല്‍മാന് ലഭിച്ചു. സാജന്‍, ഹം ആപ്‌കെ ഹെ കോന്‍, ബീവി നമ്പര്‍ 1 തുടങ്ങിയവയും നടന്റെതായി തുടക്കകാലത്ത് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. 1998ല്‍ കുച്ച് കുച്ച് ഹോതാ ഹെയിലെ പ്രകടനത്തിലൂടെ മികച്ച സഹനടനുളള ഫിലിം ഫെയര്‍ പുരസ്‌കാരവും സല്‍മാന്‍ ഖാന് ലഭിച്ചു. ഹം ദില്‍ ദെ ചുകെ സനം, 'തേരെ നാം', നോ എന്‍ട്രി പാര്‍ട്ണര്‍ തുടങ്ങിയവയും നടന്‌റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.

  നിരവധി പ്രണയ ചിത്രങ്ങള്‍ സല്‍മാന്‍ ഖാന്‌റെ കരിയറില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ബോളിവുഡിലെ മുന്‍നിര നായികമാരെല്ലാം സല്‍മാന്‌റെ സിനിമകളില്‍ അഭിനയിച്ചു. വിജയ ചിത്രങ്ങളിലൂടെ നടന്റെ താരമൂല്യം കൂടിയിരുന്നു. ഷാരൂഖ് ഖാനൊപ്പവും ബോളിവുഡില്‍ നിരവധി സിനിമകളില്‍ എത്തിയിട്ടുണ്ട് സല്‍മാന്‍. സിനിമകള്‍ക്കൊപ്പം തന്നെ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഷാരൂഖ് ഖാന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സീറോയില്‍ അതിഥി വേഷത്തില്‍ സല്‍മാന്‍ എത്തിയിരുന്നു.

  മാസ് മസാല ചിത്രങ്ങളാണ് സല്‍മാന്‍ ഇപ്പോള്‍ തന്‌റെ കരിയറില്‍ കൂടുതലായും ചെയ്യുന്നത്. ആന്‌റിം ദ ഫൈനല്‍ ട്രൂത്ത് ആണ് സൂപ്പര്‍ താരത്തിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരു മറാത്തി ചിത്രത്തിന്‌റെ റീമേക്കാണ്. ആയുഷ് ശര്‍മ്മ, പ്രഗ്യ ജെയ്‌സ്വാള്‍, ജിഷു സെന്‍ഗുപ്ത, നികിതിന്‍ ധീര്‍, വരുണ്‍ ധവാന്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നു. സല്‍മാന്‍ ഖാന്‍ തന്നെയാണ് പുതിയ സിനിമയും നിര്‍മ്മിക്കുന്നത്.

  English summary
  Here's How Salman Khan Roped In For His First Movie And The Sad Story Of Director Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X