അവസാനം വരെയും ഒന്നാമതായിരുന്ന ഐശ്വര്യ സുഷ്മിതയ്ക്ക് മുന്നിൽ മുട്ടുമടക്കി; കാരണം ഇതാണ്
ഐശ്വര്യ റായ് അതിസുന്ദരിയും ആകർഷകയുമായ ഒരു സ്ത്രീയാണെന്നതിൽ സംശയമില്ല, അവരുടെ മിസ്സ് വേൾഡ് വിജയം അതിന്റെ തെളിവാണ്. എന്നിരുന്നാലും, നടിയും മോഡലുമായ അവർക്ക് 1994 ലെ ഫെമിന മിസ്സ് ഇന്ത്യ കിരീടം അവർക്ക് നഷ്ടമായി. ഐശ്വര്യ ഇതിനകം ഒരു സൂപ്പർ മോഡലായിരുന്നതിനാൽ, ആ കിരീടം നേടുമെന്ന് മിക്കവാറും എല്ലാവർക്കും ഉറപ്പായിരുന്നു. എന്നിരുന്നാലും, കിരീടം നേടിയത് സുഷ്മിത സെൻ ആയിരുന്നു. ഐശ്വര്യ മത്സരത്തിൽ നിന്ന് പുറത്താകാൻ കാരണമായ വേദിയിലെ അപ്രതീക്ഷിതമായ സംഭവത്തെക്കുറിച്ച് പലർക്കും അറിയില്ല.
അതിന് മുൻപേ പ്രശസ്തമായ അനവധി പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുകയും, മോഡലായി പേരെടുക്കുകയും ചെയ്ത ഇരുവർ താരം സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ അവരാണ് വിജയിയെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു.എല്ലാ ജഡ്ജിമാരെയും ഐശ്വര്യ റായ് ഏറ്റവും നല്ല രീതിയിൽ ഇമ്പ്രെസ്സ് ചെയ്തിരുന്നുവെങ്കിലും, മിസ് ഇന്ത്യ പട്ടം ഐശ്വര്യയ്ക്ക് നഷ്ടമായി. ആരും പ്രതീക്ഷിക്കാതെ സുഷ്മിത സെൻ എന്ന ബംഗാളി സുന്ദരി മിസ് ഇന്ത്യ പട്ടം നേടി. അടുത്തിടെ, പരസ്യ ഗുരു പ്രഹ്ലാദ് കക്കർ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ഇതിന് പിന്നിലെ കാരണം വിശദീകരിച്ചു.

"അതൊരു കടുത്ത മത്സരമായിരുന്നു. രണ്ടുപേരും അതിശയിപ്പിക്കുന്നതായിരുന്നു. പക്ഷേ ഐശ്വര്യ പരാജയപ്പെട്ടു. ഏറ്റവും അവസാനം ഉണ്ടായിരുന്ന ഒരു ചോദ്യോത്തര റൗണ്ട് ആയിരുന്നു അതിന് കാരണം. അവർക്ക് തീരുമാനമെടുക്കാൻ കഴിയാത്തതിനാൽ അത് ഒരു അധിക റൗണ്ടായിരുന്നു. ഐശ്വര്യയേക്കാൾ ആത്മവിശ്വാസവും സംയമനവും നിറഞ്ഞതായിരുന്നു സുഷ്മിതയുടെ ഉത്തരം, അവസാന റൗണ്ടിൽ അവൾ വിജയിച്ചു. അത് അവരുടെ വ്യക്തിത്വം പുറത്തേക്ക് പ്രതിഫലിച്ചതിന്റെ ഫലമായിരുന്നു," അദ്ദേഹം ഓർത്തെടുത്തു.

1994-ലെ മിസ്സ് ഇന്ത്യ മത്സരത്തിനുശേഷം, ഐശ്വര്യ റായിയോട് മത്സരബുദ്ധി തോന്നിയിട്ടുണ്ടോ എന്ന് സുഷ്മിത സെന്നിനോട് നിരന്തരം ചോദിക്കാറുണ്ട്. എന്നിരുന്നാലും, രണ്ട് സുന്ദരികളും പരസ്പരം വളരെ പ്രൊഫഷണലും സൗഹാർദ്ദപരവുമായ ബന്ധം പുലർത്തിയിട്ടുണ്ട്. അവർ ഒരിക്കലും പരസ്പരം മോശമായി ഒന്നും പറഞ്ഞിട്ടില്ല. 2005ൽ, കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ സുസ്മിത സെൻ പ്രത്യക്ഷപ്പെട്ടു. അപ്പോൾ, പരിപാടിയുടെ അവതാരകനും, പ്രശസ്ത ബോളിവുഡ് സംവിധായകനുമായ കരൺ ജോഹർ ഇതേ പറ്റി താരത്തോട് ചോദിച്ചിരുന്നു.
ഐശ്വര്യ റായിയെ മറികടന്ന് കിരീടം നേടാൻ അർഹയായത് എന്ത് കൊണ്ടാണെന്ന് നിങ്ങൾ കരുതുന്നത് കരൺ ജോഹർ ചോദിച്ചു. അപ്പോൾ, "ഐശ്വര്യയുടെ പ്രകടനവുമായി ഞാൻ എന്നെ താരതമ്യം ചെയ്യുന്നില്ല. വേദിയിൽ അവർ അങ്ങേയറ്റം അതിശയിപ്പിച്ചുവെന്നാണ് ഞാൻ കരുതുന്നത്," എന്നാണ് പ്രശസ്ത താരം പറഞ്ഞത്. "ഞാൻ രണ്ട് കാര്യങ്ങളിൽ വിശ്വസിക്കുന്നു: ഒന്ന്, ആ രാത്രിയിൽ, ഞാൻ എന്റെ ബെസ്റ്റ് ഫോമിൽ ആയിരുന്നു. അതുകൊണ്ടാണ് ഞാൻ വിജയിക്കാൻ അർഹയായത്. അല്ലാതെ, മറ്റാരെക്കാളും ഞാൻ മികച്ചവൾ ആയതുകൊണ്ടല്ല. ഞാൻ എന്റെ ബെസ്റ്റ് പുറത്തെടുത്തത് കൊണ്ട് മാത്രമാണ് അത്," എന്നാണ് മേം ഹൂം നാ താരം പറഞ്ഞത്.
എന്തായാലും, ആ വർഷം ഐശ്വര്യ റായ് ലോക സുന്ദരി പട്ടം നേടി, ഇന്ത്യയിൽ വച്ച് നടന്ന മത്സരത്തിന്റെ ക്ഷീണത്തിന് മധുരമായി പ്രതികാരം ചെയ്തു. സുഷ്മിത സെൻ ആവട്ടെ, ആ വർഷത്തെ വിശ്വസുന്ദരി പട്ടം നേടി ലോകമെമ്പാടും ആരാധകരെയും ഉണ്ടാക്കി. എന്നാൽ പിന്നീട് ബോളിവുഡ് നായികമാരായി അഭിനയ ജീവിതം തുടങ്ങിയപ്പോൾ, അതിൽ സുഷ്മിതയെക്കാൾ തിളങ്ങിയത് ഐശ്വര്യയാണെന്ന് പറയേണ്ടി വരും.


Click it and Unblock the Notifications











