പൂക്കൾ മാത്രമല്ല മുളളുകളുമുണ്ടാകും,സൂക്ഷിച്ചില്ലെങ്കിൽ ജീവിതം തകരും! സോനത്തിന് മുന്നറിയിപ്പ്
ദമ്പതിമാരെ കാത്തിരിക്കുന്നത് ശുഭ ഭാവിയാണെന്നാണ് ജോത്സ്യന്റെ പ്രവചനം.
ഇന്ത്യൻ സിനിമ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ബിഗ് ഇന്ത്യൻ വെഡിങായിരുന്നു സോനം കപൂറിന്റെയും യുവ വ്യാവസായി ആനന്ദ് അഹൂജയുടേയും. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടുണ്ട് ഈ നവ ദമ്പതിമാരാണ് വാർത്തകളിൽ തിളങ്ങി നിൽക്കുന്നത്. ഗംഭീരമായ വിവാഹ ആഘോഷത്തിനു പിന്നാലെ ദമ്പതിമാരുടെ ഭാവി പ്രവചനവുമായി ജോത്സ്യൻ സന്ദീപ് കൊച്ചാറിൻ. ദമ്പതിമാരെ കാത്തിരിക്കുന്നത് ശുഭ ഭാവിയാണെന്നാണ് ജോത്സ്യന്റെ പ്രവചനം.

ഇരുവർക്കും തങ്ങളുടെ കർമ്മ മേഖലയിൽ തിളങ്ങാൻ സാധിക്കുമത്രേ. കൂടാതെ ഇവർ മുഖേനെ ഇരു കുടുംബങ്ങളിലും സന്തോഷം വ്യാപിക്കുമെന്നും ജോത്സ്യൻ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം ദമ്പതിമാർക്ക് ഒരു മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. ജീവിതത്തിൽ സന്തോഷം മാത്രമായിരിക്കില്ല കടന്നു പോകുന്ന വഴികളിൽ പൂക്കൾ മാത്രമല്ല മുളളുകളും ഉണ്ടാകുമെന്നും ജോത്സ്യൻ വ്യക്തമാക്കിയിട്ടുണ്ട്.
പെട്ടെന്ന് കോപം വരുന്ന സ്വഭാവക്കാരാണ് സോനവും ആനന്ദും. ഇത് ജീവിതത്തിൽ പല പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ തന്നെ ചെറിയ പ്രശ്നങ്ങൾ പക്വതയോടെയും സമാധാനപരമായും കൈകാര്യം ചെയ്യാൻ ശ്രമിക്കണം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സോനം ഒരു ബിസിനസുകാരനെയാകും വിവാഹം കഴിക്കുകയെന്ന് വളരെ മുൻപേ തന്നെ സന്ദീപ് കൊച്ചാർ പ്രവചിച്ചിരുന്നു


Click it and Unblock the Notifications