For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രായമുള്ള നായകൻമാർക്കൊപ്പം മകളുടെ അഭിനയം; ശ്രീദേവി അന്ന് പറഞ്ഞത്

  |

  നടി ശ്രീദേവിക്ക് പകരം ശ്രീദേവി മാത്രമേ ഉള്ളൂ എന്നാണ് ഇപ്പോഴും സിനിമാ ലോകം പറയുന്നത്. കരിയറിൽ നടി നേടിയെടുത്ത ഖ്യാതികൾ പിന്നീടൊരു നടിക്കും അതുപോലെ ആവർത്തിക്കാൻ പറ്റിയിട്ടില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. 90 കളിൽ പല പുരുഷ താരങ്ങളേക്കാൾ കൂടുതൽ പ്രതിഫലം, താരമൂല്യം, ബോക്സ് ഓഫീസ് വിജയം തുടങ്ങിയവ അവകാശപ്പെടാനുണ്ടായിരുന്ന ശ്രീദേവിക്ക് ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന ഖ്യാതിയും സ്വന്തമാക്കാനായി.

  ഇന്നും നിരവധി ഹിറ്റ് നായികമാർ ഉണ്ടെങ്കിലും ഇവരൊക്കെയും തെന്നിന്ത്യൻ നടി, ബോളിവുഡ് നടി എന്നീ രണ്ട് ലേബലുകളിലാണ് അറിയപ്പെടുന്നത്. എന്നാൽ ശ്രീദേവി തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ വിജയം വരിച്ച താരമാണ്. നടിയുടെ ഈ ഖ്യാതി മറ്റൊരു നടിക്കും ഇതുവരെ ലഭിച്ചിട്ടില്ല.

  ശ്രീദേവിയുടെ രണ്ട് പെൺമക്കളായ ജാൻവി കപൂറും ഖുശി കപൂറും ഇന്ന് ബോളിവുഡ് നടിമാരാണ്. ഖുശി കപൂറിന്റെ ആദ്യ സിനിമ റിലീസിന് ഒരുങ്ങുന്നതേ ഉള്ളൂ. ജാൻവി കപൂർ ഇതിനകം ബോളിവുഡിലെ മുൻനിര യുവ നായികയായി മാറിക്കഴിഞ്ഞു. ​ഗുഡ് ലക്ക് ജെറി എന്ന് നടിയുടെ ഏറ്റവും പുതിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്.

  Also Read: ശ്രീദേവി വന്നതോടെ പണം പോവുന്ന വഴിയില്ല, ബോണി കപൂറിനോട് ദേഷ്യപ്പെട്ട സഹോദരൻ അനിൽ കപൂർ

  മുമ്പൊരിക്കൽ മകളുടെ സിനിമാ പ്രവേശനത്തെ പറ്റി ശ്രീദേവി സംസാരിച്ചിരുന്നു. സിനിമകളിൽ പ്രായമുള്ള നായകൻമാരുടെ ഒപ്പം മകൾ നായികയായി അഭിനയിക്കുന്നതിൽ പ്രശ്നമുണ്ടോ എന്ന ചോദ്യവും ശ്രീദേവിക്ക് നേരെ വന്നു. നടി വളരെ ലാഘവത്തോടെ ഈ ചോദ്യത്തിന് മറുപടി നൽകി. അതിൽ കുഴപ്പമില്ലെന്നാണ് ശ്രീദേവി പറഞ്ഞത്.

  നായകൻമാർ ഇപ്പോഴും കാണാൻ നല്ലതാണ്. ആളുകൾ അവരെ സ്വീകരിക്കുന്നു. അവർക്കത് ​ഗുണകരമാവുന്നുണ്ട്. അത് മാറ്റണമെന്ന് പറയാൻ ഞാനാരാണെന്നും ശ്രീദേവി അന്ന് ചോദിച്ചു. നടൻ നാ​ഗേശ്വര റാവുവിനൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഞാൻ അദ്ദേഹത്തിന്റെ മകനൊപ്പവും അഭിനയിച്ചു. അതേപോലെ ജാൻവിക്കും ഈ സൂപ്പർ സ്റ്റാറുകൾക്കും സംഭവിച്ചാലെന്താണ് കുഴപ്പമെന്നും ശ്രീദേവി അന്ന് ചോദിച്ചു.

  Also Read: ഒന്നും രണ്ടുമല്ല, 17 തവണ ജാക്കി അനിലിന്റെ കരണത്തടിച്ചു; ചോദിച്ചു വാങ്ങിയ തല്ലിന് പിന്നില്‍!

  മക്കൾ സിനിമയിലേക്ക് വരുന്നതിനോട് ശ്രീദേവിക്ക് വലിയ താൽപര്യം ഉണ്ടായിരുന്നില്ല. നടി തന്നെ അക്കാലത്ത് ഇത് തുറന്ന് പറയുകയും ചെയ്തിരുന്നു. മക്കൾ വിവാഹം കഴിച്ച് സ്വസ്ഥമായി ജീവിക്കുന്നത് കാണാനായിരുന്നു തനിക്ക് താൽപര്യം എന്നും എന്നാൽ മകൾക്ക് സിനിമാ ആ​ഗ്രഹമുള്ളത് തിരിച്ചറിഞ്ഞപ്പോൾ അതിനെ പിന്തുണയ്ക്കുകയായിരുന്നെന്നും ശ്രീദേവി പറഞ്ഞിരുന്നു.

  Also Read: ജയറാം ഒരുപാട് പേരെ പറ്റിച്ചിട്ടുണ്ട്, അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്!

  2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിൽ ബന്ധുവിന്റെ വിവാഹത്തിന് എത്തിയതായിരുന്നു താരം. നടി താമസിച്ച ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം. മരണം സംബന്ധിച്ച് ഇന്നും ദുരൂഹതകളുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ നടിയുടെ കുടുംബം ഈ വാദം തള്ളുകയാണുണ്ടായത്.

  നിർമാതാവ് ബോണി കപൂറാണ് ശ്രീദേവിയുടെ ഭർത്താവ്. മം എന്ന സിനിമയാണ് ശ്രീദേവി അവസാനമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ശ്രീദേവിക്ക് ലഭിച്ചിരുന്നു. നടിയുടെ മരണ ശേഷമായിരുന്നു അവാർഡ് പ്രഖ്യാപനം നടന്നത്.

  Read more about: sridevi
  English summary
  Here's What Once Sridevi Opens Up About Her Daughter Pairing With Older Actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X