For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി അമീഷ പട്ടേലുമായി പ്രണയത്തിലായിരുന്നോ? പരസ്യമായി ഷാരൂഖ് ഖാനെ പരിഹസിച്ച് സണ്ണി ഡിയോള്‍

  |

  ബോളിവുഡിലെ പ്രമുഖനായ നടനാണ് സണ്ണി ഡിയോള്‍. മാധ്യമങ്ങളുമായി സംസാരിക്കവേ സഹതാരങ്ങളുടെ പേരിനൊപ്പം വരുന്ന ഗോസിപ്പുകളെ കുറിച്ച് നടന്‍ പ്രതികരിക്കാറുണ്ട്. പിന്നീട് നടക്കുന്ന കാര്യങ്ങള്‍ അത്ര സുഖകരമായിട്ടായിരിക്കില്ല. ഇടയ്ക്ക് ചില വിവാദ പരാമര്‍ശം നടത്തിയും സണ്ണി വാര്‍ത്തകളില്‍ ഇടേ നേടിയിരുന്നു. എന്നാല്‍ നടി അമീഷ പട്ടേലുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

  'ഗദര്‍' എന്ന സിനിമയില്‍ അമീഷ പട്ടേലും സണ്ണി ഡിയോളും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ ചിത്രം ബോക്‌സോഫീസില്‍ വലിയ വിജയമായി. ഇതോടെ അക്കാലത്തെ മികച്ച താരജോഡികളായി ഇരുവരും ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. സിനിമയിലെ കെമിസ്ട്രി വിജയിച്ചതോടെ താരങ്ങളുടെ അടുപ്പത്തെ കുറിച്ചും ചര്‍ച്ചകളായി. ഒരിക്കല്‍ അമീഷയെ പറ്റിയുള്ള കഥ കേട്ട സണ്ണി പ്രതികരിച്ചത് ആരാധകരെ പോലും അമ്പരിപ്പിക്കുന്ന വിധമാണ്. വിശദമായി വായിക്കാം..

  സണ്ണിയെയും തന്നെയും ചേര്‍ത്ത് പറയുന്നതിന് പകരണം ഒരു മതിലിനെയും എന്നെയും പറ്റി പറയുന്നതാവും നല്ലതെന്ന് ഒരിക്കല്‍ നടി പറഞ്ഞിരുന്നു. ഇത് ശരിയാണെന്ന് സണ്ണിയും സ്ഥീരികരിച്ചു. 'എന്നാല്‍ എന്നെയും അമീഷയെയും ബന്ധിപ്പിക്കുന്നത് വാള്‍സ് ഐസ്‌ക്രീമുമായി ബന്ധിപ്പിക്കുന്നതിന് തുല്യമാണെന്നാണ്' സണ്ണിയുടെ മറുപടി.

  'സത്യസന്ധമായി പറഞ്ഞാല്‍ അമീഷ നല്ലൊരു പെണ്‍കുട്ടിയാണ്. വളരെ കഴിവുള്ളവളാണ് അവള്‍. ഞങ്ങള്‍ നന്നായി ഇണങ്ങി. പക്ഷേ ഇതിന് മാത്രം തീയും പുകയും വരാന്‍ വേണ്ടിയുള്ള യാതൊരു ബന്ധവും ഞങ്ങള്‍ക്കിടയില്‍ ഇല്ല'.

  Also Read: ഭര്‍ത്താവ് തിരിച്ച് വന്നതാണെന്ന് തോന്നി പോയ നിമിഷം; ചിരുവിന്റെ ശബ്ദം കേട്ടതോടെ മേഘ്‌ന രാജ് പറഞ്ഞത്

  നടി അമീഷയെ കുറിച്ച് മാത്രമല്ല നടന്‍ ഷാരൂഖ് ഖാനെ കുറിച്ചും പരോക്ഷമായി വിമര്‍ശിക്കാന്‍ സണ്ണി ശ്രമിച്ചിരുന്നു. കുടുംബത്തില്‍ നടക്കുന്ന വിവാഹങ്ങളിലോ സ്വകാര്യ ചടങ്ങുകളിലോ ഡാന്‍സ് കളിക്കാന്‍ വന്‍തുക പ്രതിഫലമായി ഷാരൂഖ് ഖാന്‍ വാങ്ങിയിരുന്നു. ഇതിനെയാണ് സണ്ണി കളിയാക്കിയത്. 'ഡാന്‍സിന് വേണ്ടി നടക്കുന്നവരാണ് കല്യാണങ്ങള്‍ക്കും മറ്റും ഡാന്‍സ് ചെയ്യേണ്ടത്. അല്ലാതെ താരങ്ങളല്ല. താരങ്ങള്‍ അവരുടെ മാന്യത കാത്തുസൂക്ഷിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

  Also Read: ഈ വിവരക്കേട് ക്രൂരത, ഒരമ്മയും മകളോട് ചെയ്യരുതാത്തത്; ശ്രിയ ശരണിനെതിരെ ആരാധകരോഷം!

  സുഹൃത്തുക്കളുടെ കല്യാണത്തിന് ഡാന്‍സ് കളിക്കാം. എന്നാല്‍ പണം വാങ്ങി ഡാന്‍സ് കളിക്കുന്നത് വളരെ ചീപ്പായിട്ടുള്ള കാര്യമാണ്. മാര്‍ക്കറ്റില്‍ നിന്നും പണം കടം വാങ്ങുന്നതിനെക്കാളും നല്ലത് വേശ്യാവൃത്തിയല്ലേന്ന് നിങ്ങളെന്നോട് ചോദിക്കുമായിരിക്കും. ഇത്തരത്തിലുള്ള യുക്തിയോട് ഞാന്‍ യോജിക്കുന്നില്ല' എന്നുമാണ് കിംഗ് ഖാനെതിരെ സണ്ണി ഡിയോള്‍ സംസാരിച്ചത്.

  Also Read: ' സിനിമയിൽ നിരവധി ഇന്റിമേറ്റ് സീനുകൾ, സൽമാനോട് പറയാൻ ഭയപ്പെട്ടു'; തുറന്ന് പറഞ്ഞ് സറീൻ ഖാൻ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ദര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് സണ്ണി ഡിയോളും ഷാരൂഖ് ഖാനും തമ്മിലുള്ള ശത്രുത തുടങ്ങുന്നത്. ആ ചിത്രത്തില്‍ തന്നെക്കാളും നല്ല കഥാപാത്രം ഷാരൂഖിനാണ് യാഷ് ചോപ്ര നല്‍കിയതെന്ന് സണ്ണി വിശ്വസിച്ചു. ആ സിനിമയ്ക്ക് ശേഷം ഷാരൂഖ് ഖാനില്‍ നിന്നും മാറി നില്‍ക്കാമന്ന് താന്‍ തീരുമാനിച്ചതായി ഒരിക്കല്‍ സണ്ണി തുറന്ന് പറഞ്ഞിരുന്നു. അങ്ങനെ പതിനാറ് വര്‍ഷക്കാലം സണ്ണിയും ഷാരൂഖ് ഖാനും തമ്മില്‍ സംസാരിക്കാതെ നടന്നു.

  Read more about: sunny deol
  English summary
  Here's What Sunny Deol Reacted When Rumours Of Him With Ameesha Patel Rise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X