മരുമകളുടെ ബിക്കിനി ഫോട്ടോയ്ക്ക് അമ്മായിയപ്പന്റെ ലൈക്ക്; കത്രീന കൈഫിന്റെ പുതിയ ഫോട്ടോ വൈറലാവുന്നു
ഏറെ കാലത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ഡിസംബറിലാണ് ബോളിവുഡ് സുന്ദരി കത്രീന കൈഫും നടന്‍ വിക്കി കൗശലും വിവാഹിതരാവുന്നത്. ഇരുകുടുംബങ്ങളുടെയും അനുഗ്രഹത്തോടെ വലിയ ആഘോഷമായിട്ടാണ് താരവിവാഹം നടന്നത്. പിന്നീടിങ്ങോട്ട് ഭര്‍ത്താവിന്റെ കൂടെയുള്ള ജീവിതം ആഘോഷമാക്കുകയാണ് കത്രീന. പല ആഘോഷ ദിവസങ്ങളിലും കുടുംബത്തോടൊപ്പം ചിലവഴിച്ചതിന് പുറമേ ഹണിമൂണ്‍ യാത്രകളിലാണ് താരദമ്പതിമാര്‍.
കടലിന് നടുവില്‍ ഭര്‍ത്താവിന്റെ കൂടെ ബോട്ടിലിരിക്കുന്ന ക്യൂട്ട് ചിത്രങ്ങളാണ് കത്രീന ആദ്യം പങ്കുവെച്ചത്. ഏറ്റവുമൊടുവില്‍ നീന്തലിന് വേണ്ടി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് നിലത്തിരിക്കുന്ന മനോഹരമായ ഫോട്ടോസും സോഷ്യല്‍ മീഡിയ പേജിലൂടെ കത്രീന പങ്കുവെച്ചു. എന്നാല്‍ ഇതിന് താഴെ നൂറ് കണക്കിന് വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്. പലരും കമന്റുകളിലൂടെ നടിയ്‌ക്കെതിരെ സംസാരിച്ചു. എന്നാല്‍ മരുമകളുടെ ഫോട്ടോ ഇഷ്ടപ്പെട്ട വിക്കിയുടെ പിതാവും കത്രീനയുടെ അമ്മായിയച്ഛനുമായ ശ്യാം കൗശലും രംഗത്ത് വന്നിരിക്കുകയാണ്.

ബീച്ചിലൂടെ ധരിക്കാറുള്ള കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ചില ചിത്രങ്ങളായിരുന്നു ഇന്‍സ്റ്റാഗ്രാം പേജിലൂടെ കത്രീന പങ്കുവെച്ചത്. കറുപ്പ് നിറമുള്ള തൊപ്പിയും തലയിലുണ്ടായിരുന്നു. താരങ്ങള്‍ക്ക് ആശംസ അറിയിച്ചും സ്‌നേഹം പങ്കുവെച്ചവരുടെയും കൂട്ടത്തിലാണ് വിക്കിയുടെ പിതാവും ഉള്‍പ്പെട്ടിരിക്കുന്നത്. മരുമകളുടെ ചിത്രങ്ങള്‍ക്ക് അദ്ദേഹം ലൈക്ക് അടിക്കുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്.

എന്തായാലും കത്രീനയുടെ പേരില്‍ ഉയര്‍ന്ന് വരുന്ന വിമര്‍ശനങ്ങളൊന്നും താരകുടുംബത്തെ തെല്ലും ബാധിക്കില്ലെന്ന കാര്യം ഇതിലൂടെ വ്യക്തമാവുകയാണ്. നിലവില്‍ സിനിമാ ചിത്രീകരണങ്ങളില്‍ നിന്നും മാറി ചെറിയൊരു ഹണിമൂണ്‍ യാത്രയിലാണ് വിക്കി കൗശലും കത്രീന കൈഫും. അവധി ആഘോഷത്തിന്റെ ഫോട്ടോസ് പുറത്ത് വരുന്നതിനുള്ളില്‍ തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. എന്തായാലും താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിക്കുകയാണ് ആരാധകര്‍.

ഇനി ടൈഗര്‍ 3 എന്ന സിനിമയാണ് കത്രീനയുടേതായി വരാനിരിക്കുന്നത്. സല്‍മാന്‍ ഖാന്‍, ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ നായകന്മാരായി അഭിനയിക്കുന്ന ചിത്രം വൈകാതെ എത്തും. ഇഷാന്‍ ഖട്ടര്‍, സിദ്ധാന്ത് ചതൂര്‍വേദി എന്നിരുടെ കൂടെ അഭിനയിക്കുന്ന മറ്റൊരു സിനിമ കൂടെ അഭിനയിക്കുന്ന സിനിമയും വരികയാണ്. ഗോവിന്ദ നാം മേരാ, താക്കത്, സാം ബഹദൂര്‍, സാറ അലി ഖാന്റെ കൂടെ അഭിനയിക്കുന്ന ഇനിയും പേരിടാത്ത ഒരു സിനിമയും ചേര്‍ത്ത് കൈ നിറയെ സിനിമകളുമായി തിരക്കിലാണ് വിക്കി കൗശലും. ഇതിനിടയിലാണ് ഫാമിലിയ്ക്ക് വേണ്ടി കുറച്ച് സമയം മാറ്റി വെക്കുന്നത്.
Recommended Video

2021 ഡിസംബര്‍ ഒന്‍പതിനാണ് വിക്കി കൗശലും കത്രീന കൈഫും തമ്മില്‍ വിവാഹിതരാവുന്നത്. അതിനും ഏറെ മുന്‍പേ പ്രണയത്തിലായിരുന്ന താരങ്ങള്‍ അക്കാര്യം വളരെ രഹസ്യമായി തന്നെ സൂക്ഷിച്ചു. ഏറെ കാലം നീണ്ട് പോയ പ്രണയത്തിനൊടുവില്‍ ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടത്തിയത്. പ്രണയകഥ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നെങ്കിലും വിവാഹത്തോട് അനുബന്ധിച്ചാണ് താരങ്ങള്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.


Click it and Unblock the Notifications











