'അപരിചിതരോട് സംസാരിക്കാറില്ല, ഹോട്ടലിൽ താമസിച്ചാലും എല്ലാ കാര്യങ്ങളും ഐശ്വര്യ ചെയ്യും'; അഭിഷേക് ബച്ചൻ

ബോളിവുഡ് താരം അഭിഷേക് ബച്ചൻ തന്റെ വിചിത്രമായ ഒരു സ്വഭാവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഹോട്ടലിൽ താമസിക്കുമ്പോൾ തനിക്കായി ഭക്ഷണം ഓർഡർ ചെയ്യാൻ പോലും മടിയുള്ള ആളാണ് താനെന്നാണ് അഭിഷേക് ബച്ചൻ പറയുന്നത്.

അപരിചിതരോട് സംസാരിക്കുന്ന് തനിക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നും അതിനാൽ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്നതിനേക്കാൾ പട്ടിണി കിടക്കാമെന്ന് തീരുമാനിച്ച അവസരങ്ങൾ ഉണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തി. ഇത്തരം പ്രശ്നമുണ്ടെന്ന് പറഞ്ഞപ്പോൾ തനിക്ക് വേണ്ടി ഭക്ഷണം ഓർഡർ ചെയ്യാൻ റൂം സർവീസിലേക്ക് വിളിച്ചത് തന്റെ ഭാര്യ ഐശ്വര്യ റായിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

 ഐശ്വര്യയുടെ  സ്വഭാവം

അപരിചിതരുമായി ഇടപെടുമ്പോൾ ചില സാഹചര്യങ്ങളിൽ തനിക്ക് ലജ്ജയും അസ്വസ്ഥതയും അനുഭവപ്പെടുമെന്നും അഭിഷേക് വിശദീകരിച്ചു. റൂം സർവീസ് വിളിക്കാൻ കഴിയാത്തതിന് പുറമെ പ്രമോഷണൽ പരിപാടികൾക്കിടയിൽ ആരും വഴികാട്ടാതെ ഹോട്ടൽ ലോബിയിൽ ഇറങ്ങി ചെല്ലാനും മടിയാണെന്നും അഭിഷേക് പറയുന്നു. താൻ ഒരിക്കലും കംഫേർട്ടില്ലാത്ത ഒരു സെറ്റിൽ പോയിട്ടില്ലെന്നും അഭിഷേക് പറഞ്ഞു. ഒരു നടനെന്ന നിലയിൽ പോസിറ്റീവ് അന്തരീക്ഷമില്ലാതെ ശരിയായി അഭിനയിക്കാൻ കഴിയില്ലെന്നും താരം പറയുന്നു.

വിചിത്ര സ്വഭാവം

'എനിക്ക് ചില വിചിത്ര സ്വഭാവങ്ങളുണ്ട്. ഞാൻ വെളിയിലാണെങ്കിൽ വൈകുന്നേരം ഭാര്യ എന്നെ വിളിച്ച് നിങ്ങളുടെ ദിവസം എങ്ങനെയുണ്ട്? എന്ന് ചോദിക്കും. പിന്നെ ഭക്ഷണം കഴിച്ചോ എന്ന് തിരിക്കും റൂം സർവീസിൽ വിളിക്കാൻ മടിയുള്ള വ്യക്തിയാണ് ഞാനെന്ന് അറിയാവുന്നതിനാൽ അവലൾ തന്നെ മുൻകൈ എടുത്ത് ഭക്ഷണം ഓർഡർ ചെയ്യും. അല്ലെങ്കിൽ ഞാൻ പട്ടിണി കിടക്കുമെന്ന് അവൾക്കറിയാം. എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്ന നല്ലൊരു വ്യക്തിയായത് കൊണ്ടാണ് ഐശ്വര്യ അടിപൊളിയാണെന്ന് പറയുന്നത്' അഭിഷേക് പറഞ്ഞു.

സിനിമ

യാമി ഗൗതം, നിമ്രത് കൗർ എന്നിവർക്കൊപ്പം അഭിഷേകും അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ ദസ്വി റിലീസിന് തയ്യാറെടുക്കുകയാണ്. നെറ്റ്ഫ്ലിക്സ് ഇന്ത്യയിലും ജിയോ സിനിമയിലും സിനിമ സ്ട്രീം ചെയ്യാൻ തുടങ്ങി. ജയിലിൽ കിടക്കുന്ന രാഷ്ട്രീയക്കാരനായ ഗംഗാ റാം ചൗധരിയുടെ വേഷത്തിലാണ് അഭിഷേക് അഭിനയിക്കുന്നത്. യാമി ജയിലിലെ ജയിലറുടെ വേഷം ചെയ്യുന്നു. നിമ്രത് ഗംഗാ റാമിന്റെ ഭാര്യ ബിംലാ ദേവിയെ അവതരിപ്പിക്കുന്നു.

Read more about: abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X