ദര്‍ശന്‍ കുമാര്‍ സ്ത്രീകളുടെ പേടി സ്വപ്‌നമോ?
ദര്‍ശന്‍ കുമാര്‍ നിങ്ങള്‍ക്കോര്‍മ്മയുണ്ടോ? മേരികോമില്‍ പ്രിയങ്കാ ചോപ്രയുടെ ഭര്‍ത്താവായി അഭിനയിച്ച് ചെറുപ്പക്കാരനെ പ്രേക്ഷകര്‍ മറന്നു കാണാനിടയില്ല. ആദ്യ ചിത്രത്തില്‍ മേരി കോമിന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തിയ ദര്‍ശന്‍ കുമാര്‍ അനുഷ്‌ക ശര്‍മ നിര്‍മിക്കുന്ന എന്‍എച്ച് 10 എന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ വേഷമാണ് കൈകാര്യം ചെയ്യുന്നത്.
എന്‍എച്ച് 10 ക്രൂരനായ വില്ലന്‍ വേഷമാണ് ദര്‍ശന്‍ കുമാര്‍ അവതരിപ്പിക്കുന്നത്. പുതിയ വേഷത്തെ കുറിച്ച് ദര്‍ശന്‍ പറയുന്നത് ഇങ്ങനെ, 'മേരി കോമില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ വേഷമാണ് എന്‍എച്ച് 10 ലേത്. മേരികോമിലെ മാതൃകാ ഭര്‍ത്താവിനെ സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെട്ടെങ്കില്‍ പുതിയ ചിത്രത്തില്‍ അവരുടെ പേടി സ്വപ്‌നമായിരിക്കും ഞാന്‍.'

വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ദര്‍ശന്‍ കുമാര്‍ പറയുന്നു. മേരി കോമിലെ അഭിനയത്തിലൂടെ തന്നെ തേടിയെത്തിയ അഭിനന്ദന പ്രവാഹമാണ് ഏറ്റവും വലിയ ബഹുമതിയായി കാണുന്നതെന്നും ദര്‍ശന്‍ കുമാര്‍ പറയുന്നു.
ചിത്രത്തിലെ അഭിനയിത്തിന് മികച്ച പുതുമുഖ നടനുള്ള അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമുണ്ടെന്നും എന്നാല്‍ നസീറുദ്ദീന്‍ ഷായെ പോലെ മികച്ച നടന്മാര്‍ തന്റെ പ്രകടനത്തെ അഭിനന്ദിച്ചതാണ് ഏറ്റവും വലിയ പുരസ്‌കാരമായി കരുതുന്നത്. ദര്‍ശന്‍ കുമാര്‍ പറഞ്ഞു.


Click it and Unblock the Notifications