കങ്കണ സ്വന്തം അമ്മയോട് മിണ്ടാതിരിക്കുന്നതന്തിന്?
ബോളിവുഡിനെ അടക്കി വാഴുന്ന താര സുന്ദരി, അതില്‍ കങ്കണയുടെ പേര് പറഞ്ഞാല്‍ തെറ്റില്ല. കങ്കണ എന്ന ബോളിവുഡ് സുന്ദരിയ്ക്ക് ഇത്രയുമധികം ആരാധകരെ സ്വന്തമാക്കാന്‍ കഴിഞ്ഞത് താരത്തിന്റെ സിനിമയോടുള്ള അര്‍പ്പണവും, തുറന്ന മനസുമാണ്. എന്നാല്‍ കങ്കണയുടെ ആരാധകര്‍ക്ക് കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നത് തന്നെയാണ് കങ്കണയെ കുറിച്ചുള്ള ഈ വാര്‍ത്ത. തുടര്‍ന്ന് കാണുക

സിനിമയ്ക്ക് വേണ്ടി കങ്കണ അമ്മയോട് മാസങ്ങളോളം മിണ്ടിയില്ല
പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് കങ്കണ. സിനിമയ്ക്ക് ഡേറ്റ് കൊടുത്ത് കഴിഞ്ഞാല്‍ മുഴുവന്‍ ദിവസങ്ങളും സിനിമയ്ക്ക് പുറകെ നടക്കുന്ന ആളാണ് കങ്കണ. വീട്ടില്‍ ഒന്ന് ഇരുന്ന് സമാധാനത്തോടെ അമ്മയോട് സംസാരിക്കാന്‍ പോലും കങ്കണയ്ക്ക് നേരമില്ല. കങ്കണയുടെ പുതിയ ചിത്രമായ കട്ടി ബട്ടി എന്ന ചിത്രത്തിന്റെ തിരക്കിലാണ് കങ്കണ അമ്മയോട് മാസങ്ങളോളം മിണ്ടാതിരുന്നുവത്രേ.എന്നാല്‍ അമ്മയ്ക്ക് തന്റെ തിരക്കും കാര്യങ്ങളും അറിയാവുന്നതുക്കൊണ്ട് പരാതി ഒന്നുമില്ലെന്നും കങ്കണ പറയുന്നു.

സിനിമയ്ക്ക് വേണ്ടി കങ്കണ അമ്മയോട് മാസങ്ങളോളം മിണ്ടിയില്ല
നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് കട്ടിബട്ടി. ഇമ്രാന്‍ ഖാനാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്. ഇരുവരുടെയും പ്രണയവും ജീവിതത്തിലുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളുമാണ് കട്ടിബട്ടിയുടെ പ്രമേയം.

സിനിമയ്ക്ക് വേണ്ടി കങ്കണ അമ്മയോട് മാസങ്ങളോളം മിണ്ടിയില്ല
ബോളിവുഡ് സുന്ദരികളായ ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് തുടങ്ങിയ താര സുന്ദരികളേക്കാള്‍ മുന്നിലാണ് കങ്കണയുട ബോളിവുഡിലെ പ്രതിഫലം. കട്ടിബട്ടി എന്ന ചിത്രത്തിന് വേണ്ടിയും വരാനിരിക്കുന്ന ചിത്രത്തിന് വേണ്ടിയും കങ്കണ 11 കോടിയാണ് കൈപ്പറ്റിയിരിക്കുന്നത്.

സിനിമയ്ക്ക് വേണ്ടി കങ്കണ അമ്മയോട് മാസങ്ങളോളം മിണ്ടിയില്ല
വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങളാണ് കങ്കണയുടേതായി ഇറങ്ങുന്നുള്ളു. എങ്കിലും അഭിനയമികവ് കൊണ്ടും, മികച്ച ചിത്രങ്ങളിലൂടെ എത്തുന്നത് കൊണ്ടും കങ്കണ എന്നും ബോളിവുഡ് സിനിമയില്‍ കങ്കണ എന്നും വേറിട്ട് നില്‍ക്കുന്നു.


Click it and Unblock the Notifications











