വിവാഹം കഴിഞ്ഞതോട് കൂടി അര്‍ദ്ധ രാത്രിയില്‍ ഉറക്കമെഴുന്നേല്‍ക്കും; ഭര്‍ത്താവിനെ പരിചരിച്ചതിനെ കുറിച്ച് പ്രിയങ്ക

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ ജോണ്‍സും കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഭര്‍ത്താവിന്റെ പേര് മാറ്റിയതിനെ പിന്നാലെ പ്രിയങ്ക നിക്ക് ജോണ്‍സുമായി വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കേട്ടതില്‍ ഒന്നും സത്യമല്ലെന്ന് വ്യക്തമാക്കി കൊണ്ട് നടി രംഗത്ത് വരികയും ചെയ്തു.

ഇതിന് പിന്നാലെയാണ് പ്രിയങ്കയും നിക്കും ഒരു പെണ്‍കുഞ്ഞിനെ മാതാപിതാക്കളായി എന്ന വിവരം പുറത്തു വരുന്നത്. വാടക ഗര്‍ഭപാത്രത്തില്‍ കൂടിയാണ് താരങ്ങള്‍ കുഞ്ഞിന് ജന്മം കൊടുത്തത. ഇക്കാര്യം ഔദ്യോഗികമായി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നാലെ പ്രിയങ്കക്കെതിരെ നിരവധി വിമര്‍ശനങ്ങളും കളിയാക്കലുകളും ഒക്കെ ഉയര്‍ന്നു വന്നിരുന്നു ഇപ്പോഴിതാ വിവാഹശേഷമുള്ള താരങ്ങളുടെ ജീവിതത്തെ സംബന്ധിച്ചുള്ള ചില കഥകളാണ് പ്രചരിക്കുന്നത്.

പ്രണയത്തിലായി ഉടനെ തന്നെ വിവാഹിതരായ താരങ്ങൾ

2018 ലാണ് ഒരു ചലച്ചിത്രമേളയില്‍ വച്ച് താരങ്ങള്‍ കണ്ടുമുട്ടുന്നതും ഇഷ്ടത്തില്‍ ആവുന്നതും. മാസങ്ങള്‍ നീണ്ട ബന്ധത്തിന് ഒടുവില്‍ വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. അതേ വര്‍ഷം ഡിസംബറില്‍ തന്നെ നിക്ക് ജോണ്‍സും പ്രിയങ്ക ചോപ്രയും വിവാഹിതരാവുകയും ചെയ്തു. ഇന്ത്യയില്‍ നിന്നും പരമ്പരാഗതമായ രീതിയില്‍ ആയിരുന്നു താര വിവാഹം നടന്നത്. ശേഷം ഭര്‍ത്താവിനൊപ്പം പ്രിയങ്ക വിദേശത്തേക്ക് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.

വിവാഹം കഴിഞ്ഞത് മുതൽ രാത്രി ഉണരേണ്ട അവസ്ഥയായി

നിക്കുമായി വിവാഹം കഴിഞ്ഞ് ആദ്യ കുറച്ചു മാസങ്ങള്‍ പ്രിയങ്ക അര്‍ദ്ധരാത്രിയില്‍ എഴുന്നേല്‍ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു എന്നാണ് നടി തന്നെ പറയുന്നത്. അതിന്റെ കാരണങ്ങളെ കുറിച്ചാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ചെറുപ്പക്കാരന്‍ ആണെങ്കിലും നിക്ക് ജോണ്‍സിന് ചില ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഭാര്യ എന്ന നിലയില്‍ ഭര്‍ത്താവിന് പിന്തുണ നല്‍കുന്നതിന് വേണ്ടിയായിരുന്നു പല രാത്രികളിലും നടിയുടെ ഉറക്കം കളഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രയങ്ക ചോപ്രയുടെ ഭർത്താവിനെ ബാധിച്ച അസുഖമിതാണ്

പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞന്‍ കൂടിയായ നിക്ക് ജോണ്‍സിന് 13 വയസ്സു മുതല്‍ ഒരു ടൈപ്പ് പ്രമേഹരോഗം ഉണ്ടായിരുന്നു. പലപ്പോഴും ഷുഗര്‍ ലെവല്‍ താഴ്ന്ന് പോവാറുണ്ട്. വിവാഹ ശേഷം ഭര്‍ത്താവിനെ പരിശോധിക്കാനും പരിചരിക്കാനും വേണ്ടിയാണ് പ്രിയങ്ക അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്നോണ്ട് ഇരുന്നത്. നിക്ക് ഉറങ്ങിയതിന് ശേഷം അദ്ദേഹത്തിന്റെ ഷുഗര്‍ ലെവല്‍ താഴ്ന്നത് പലപ്പോഴും താന്‍ അറിഞ്ഞിരുന്നത് ആയിട്ടാണ് നടി പറയുന്നത്.

മാതൃകാപരമായി താരങ്ങൾ ജീവിക്കുകയാണ്

എങ്കിലും ഏറ്റവും നല്ല ജീവിതമാണ് നിക്ക് ജീവിക്കുന്നതെന്നു കൂടി നടി വിശദീകരിച്ചിരുന്നു. അസുഖം ഉണ്ടെങ്കിലും ഒരു കാര്യവും മാറ്റി നിര്‍ത്തുകയോ പിന്നോട് മാറി നില്‍ക്കുകയോ അദ്ദേഹം ചെയ്യാറില്ല. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുകയും യാത്രകള്‍ നടത്താനുമൊക്കെ അതീവ താല്‍പര്യം നിക്ക് കാണിക്കാറുണ്ട്. അവിശ്വസനീയമായ ജീവിതമാണ് അദ്ദേഹം മുന്നോട്ടു കൊണ്ടു പോകുന്നതെന്നാണ് പ്രിയങ്കയ്ക്ക് പറയാനുള്ളത്. ഇപ്പോള്‍ മകള്‍ കൂടി ജനിച്ചതോടെ താരങ്ങള്‍ സന്തുഷ്ട ദാമ്പത്യവുമായി മുന്നോട്ട് പോവുകയാണ്. പ്രിയങ്കയെക്കാളും നിക്കിന് പ്രായം കുറവുള്ളത് വിവാഹസമയത്ത് ഏറെ ചര്‍ച്ചയാക്കപ്പെട്ടിരുന്നു.

Recommended Video

നവ്യ വിളിച്ചു ആകെ ചടപ്പായിപ്പോയി..വീട്ടിൽ ഒരു വിലയും ഇല്ല..DHYAN REVEALS | Filmibeat Malayalam
വേർപിരിയുമെന്ന് കരുതിയവർക്കുള്ള തിരിച്ചടിയാണ്

ഇരുവരും വൈകാതെ വേര്‍പിരിഞ്ഞേക്കും എന്നാണ് പലരും പ്രവചിച്ചത്. അടുത്തിടെ ഗോസിപ്പുകള്‍ വന്നപ്പോഴും അത് ശരിവെച്ച് കൊണ്ടാണ് പലരുമെത്തിയത്. ബോളിവുഡിനൊപ്പം ഹോളിവുഡിലും സജീവമായി അഭിനയിച്ച് കൊണ്ടാണ് ലോകസുന്ദരി ആരാധകരെ പ്രീതിപ്പെടുത്തുന്നത്. 'ദി സ്‌കൈ ഈസ് പിങ്ക്' എന്ന സിനിമയാണ് പ്രിയങ്കയുടേതായി വരാനിരിക്കുന്നത്. ഫര്‍ഹാന്‍ അക്തര്‍, രോഹിത് ഷറഫ്, സൈറ വസീം എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X