»   » ഐശ്വര്യയുടെ വാശി തന്നെ ജയിച്ചു, മാധവനെ പുറത്താക്കി യുവ നടനുമായി റൊമാന്‍സ് !!

ഐശ്വര്യയുടെ വാശി തന്നെ ജയിച്ചു, മാധവനെ പുറത്താക്കി യുവ നടനുമായി റൊമാന്‍സ് !!

By: Rohini
Subscribe to Filmibeat Malayalam

അതുല്‍ മഞ്ച്‌റേക്കര്‍ സംവിധാനം ചെയ്യുന്ന ഫണ്ണി ഖാന്‍ എന്ന ചിത്രത്തില്‍ ഐശ്വര്യ റായിയും ആര്‍ മാധവനും അനില്‍ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു എന്നാണ് തുടക്കം മുതല്‍ വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തില്‍ നിന്നും മാധവന്‍ പുറത്തായി എന്ന്.

ഐശ്വര്യ റായിക്ക് ആര്‍ മാധവനോട് കട്ടക്കലിപ്പ്, മാഡിക്കൊപ്പം റൊമാന്‍സ് ചെയ്യില്ല എന്ന് ആഷ് !!

മാധവനും ഐശ്വര്യ റായിയുമായിരുന്നു ചിത്രത്തിലെ പെയര്‍ ജോഡികളായി തീരുമാനിച്ചത്. തുടക്കം മുതലേ ഐശ്വര്യയ്ക്ക് മാധവനൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നു. ഐശ്വര്യയുടെ വാശി കാരണമാണോ മാധവന്‍ ചിത്രത്തില്‍ നിന്നും മാധവന്‍ പുറത്തായത്??

ഐശ്വര്യയ്ക്ക് ഇഷ്ടമായില്ല

ഐശ്വര്യ റായിയുടെ പെയര്‍ ആയിട്ടാണ് മാധവന്‍ ചിത്രത്തില്‍ എത്താനിരുന്നത്. എന്നാല്‍ മാധവനൊപ്പം ജോഡി ചേര്‍ന്നഭിനയിക്കാന്‍ ഐശ്വര്യയ്ക്ക് തീരെ താത്പര്യമില്ലായിരുന്നു.

ആഷിന് താത്പര്യം

മാധവനെ കാസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഐശ്വര്യയും ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും തമ്മില്‍ ഒരു ചര്‍ച്ച നടത്തിയിരുന്നു. ഐശ്വര്യ റായിയുടെ പെയറായി മാധവനെ കൂടാതെ യുവതാരം രാജ്കുമാര്‍ റാവുവിന്റെ പേരുമുണ്ടായിരുന്നു. രാജ്കുമാര്‍ റാവുവിനൊപ്പം അഭിനയിക്കാനായിരുന്നു ആഷിന് താത്പര്യം

മാധവനെ തീരുമാനിച്ചു

എന്നാല്‍ അഭിനയ പരിചയം കൂടുതല്‍ മാധവനാണെന്നും, ഈ കഥാപാത്രത്തിന് എന്ത് കൊണ്ടും യോജിക്കുന്നത് മാധവന്‍ തന്നെയാണെന്നും നിര്‍മാതാവ് ഓംപ്രകാശ് മെഹ്റ കടുപ്പിച്ചു പറഞ്ഞു. മാധവനെ തന്നെ തീരുമാനിച്ചു. അല്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രം മാധവന്‍ തന്നെ ചെയ്താല്‍ മതി എന്നായിരുന്നു സംവിധായകന്റെയും തീരുമാനം.

മാധവന്‍ പിന്മാറി

എന്നാല്‍ സംവിധായകന്റെയും നിര്‍മാതാവിന്റെയും നിര്‍ബന്ധത്തിന് വഴങ്ങാന്‍ മാധവന്‍ തയ്യാറായില്ല. ചിത്രത്തില്‍ നിന്ന് മാധവന്‍ പിന്മാറി. ആഷിനൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് മാധവനും മറുപടി കൊടുക്കകുകയായിരുന്നു എന്നാണ് പ്രചരിച്ച വാര്‍ത്തകള്‍.

ഡേറ്റില്ലാത്തതാണ് പ്രശ്‌നം

എന്നാല്‍ തനിക്ക് ഡേറ്റ് പ്രശ്‌നമായതിനാലാണ് ചിത്രത്തില്‍ നിന്നും പിന്മാറിയത് എന്ന് മാധവന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നു. തിരക്കഥ തനിക്ക് ഇഷ്ടമായി എന്നും എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം ഉള്ളതിനാലാണ് ചിത്രത്തില്‍ നിന്നും പിന്മാറുന്നത് എന്നും മാധവന്‍ അറിയിച്ചു.

പകരം രാജ്കുമാര്‍ തന്നെ

എന്തായാലും ആഷിന്റെ ആഗ്രഹം പോലെ തന്നെ മാധവന്‍ ചിത്രത്തില്‍ നിന്ന് പുറത്താകുകയും പകരക്കാരനായി രാജ്കുമാര്‍ റാവു തന്നെ എത്തുകയും ചെയ്തു. ഐശ്വര്യയെക്കാള്‍ ഒരുപാട് പ്രായക്കുറവുള്ള രാജ്കുമാറുമായുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കാണാനിരിക്കുകയാണ് ആരാധകര്‍.

English summary
Here's Why R Madhavan Opts Out Of Fanney Khan!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam