പ്രേക്ഷകർക്ക് മുന്നിൽ പൊട്ടിക്കരയാൻ അവതാരക ആവശ്യപ്പെട്ടു, എന്നാൽ രവീണ തയ്യാറായില്ല, കാരണം ഇതുകൊണ്ട്

ബോളിവുഡ് പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് രവീണ ടണ്ടന്‍. 1991 ൽ പുറത്ത് ഇറങ്ങിയ പത്ഥൻ കെ ഫൂൽ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ എത്തുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിന് പുതുമുഖ നടിയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. തൊണ്ണൂറുകളിൽ ബോളിവുഡിൽ സജീവമായിരുന്നു രവീണ ഇപ്പോഴും പ്രേക്ഷകരുടെ ഇടയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമാകാറുണ്ട്.

അനില്‍ തഡനിയാണ് രവീണയുടെ ജീവിത പങ്കാളി. 2004 ൽ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. റാഷ, രൺബീർ എന്നിവരാണ് മക്കൾ. ഇവരെ കൂടാതെ ഛായ, പൂജ എന്നിങ്ങനെ രണ്ട് മക്കൾ കൂടിയുണ്ട് രവീണയ്ക്ക്. 1995ൽ ഇവരെ താരം ദത്തെടുക്കുകയായിരുന്നു. ഇതിൽ ഛായയുടെ വിവാഹം 2020ൽ കഴിഞ്ഞു. ഒരു കുഞ്ഞുമുണ്ട്.

 രവീണ ടണ്ടന്‍

ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാവുന്നത് രവീണയുടെ ഒരു പഴയ അഭിമുഖമാണ്. ഒക്ടോബർ 26 ന് നടിയുടെ പിറന്നാളാണ്. ഇതിന്റെ പശ്ചാത്താലത്തിലാണ് താരത്തിന്റെ പഴയ ഒരു അഭിമുഖം വൈറലാവുന്നത്. ഒരു പഴയ അഭിമുഖത്തിൽ നടി തന്ഡറെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ കുറിച്ചും ഉയർച്ച താഴ്ചകളെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരുന്നു . വളരെ ഹൃദയസ്പർശിയായ അഭിമുഖമായിരുന്നു അത്. എന്നാൽ വർഷങ്ങൾക്ക് ശേഷം ആ അഭിമുഖത്തിന്റെ ഷൂട്ടിങ്ങിനെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു.

കരയില്ല

വളരെ വൈകാരികമായി സംസാരിച്ച തന്നോട് അവതാരക ഇമോഷൻ എക്സ്പ്രസ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് രവീണ പറയുന്നത്. അതിന്റെ കാരണമാണ് വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തുന്നത്.' തന്റെ ഇമേഷൻ മറ്റുള്ളവർക്ക് മുന്നിൽ പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്ന് തനിക്ക് തോന്നിയിരുന്നു. താൻ എന്തിനാണ് മറ്റുള്ളവർക്ക് മുന്നിൽ കരയുന്നത്. എന്റെ ദുർബലത എന്തിനാണ് മറ്റുള്ളവരുടെ മുന്നിൽ കാണിക്കുന്നത്. അത് പൊതുദൃശ്യമാക്കേണ്ട കാര്യമെന്താണെന്നും താരം ചോദിക്കുന്നുണ്ട്. കൂടാതെ താനൊരു സ്ട്രോങ്ങ് വനിതയാണെന്നും മറ്റുള്ളവർക്ക് മുന്നിൽ കരയാതെ പിടിച്ചു നിൽക്കാനുള്ള ശേഷി തനിക്കുണ്ടെന്നും 2011 ൽ നടി നൽകിയ അഭിമുഖത്തിൽ പറയുന്നു''.

കുടുംബം

എന്നാൽ തനിക്ക് കരയണമെങ്കിൽ തന്റെ കുടുംബത്തിന് മുന്നിൽ കരയാമെന്നും നടി പറയുന്നുണ്ട്. കാരണം തന്നെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത് കുടുംബമാണ്. ഞാൻ എപ്പോഴൊക്കെ ഇമോഷണലി തകർന്നു പോകുന്നുവോ അപ്പോഴൊക്കെ എന്റെ കുടുംബത്തിന്റെ പരിധിക്കുള്ളിൽ ആയിരിക്കും. എല്ലായിപ്പോഴും എന്റെ മാതാപിതാക്കൾ എനിക്കൊപ്പം നിന്നു. എന്റെ മോശം സമയത്ത് അവർ എന്റെ കൈകൾ പിടിച്ച് തന്റെ കൂടെ നിന്നുവെന്നും താരം അഭിമുഖത്തിൽ പറയുന്നു.

21ാം വയസ്സിൽ അമ്മയായി

21ാം വയസ്സിലാണ് രവീണ ഛായയേയും പൂജയേയും ദത്ത് എടുക്കുന്നത്. മൂത്തമകൾ ഛായയുട‍െ 11ാം വയസിലാണ് നടി അമ്മയാവുന്നത്. തങ്ങൾ തമ്മിൽ 11 വയസ്സിന്റെ വ്യത്യാസം മാത്രമേയുള്ളൂവെന്നും നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ നടി പറഞ്ഞിരുന്നു. കൂടാതെ അമ്മ- മകൾ ബന്ധത്തിന് അപ്പുറം തങ്ങൾ സുഹൃത്തുക്കളെ പോലെയാണെന്നു നടി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. 2016 ജനുവരി 25 ന് ആയിരുന്നു ഛയയുടേയും ഷോൺ മെൻഡെസയുടേയും വിവാഹം നടക്കുന്നത്. മകളുടെ വിവാഹദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് നടി പങ്കുവെച്ചിരുന്നു. മകളുടെ വിവാഹ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ വാക്കുകൾ. "ചില നിമിഷങ്ങൾ എന്നത്തേക്കുമായി മനോഹരമായി മനസ്സിൽ പതിഞ്ഞിരിക്കുന്നവയാണ്,. എന്റെ ഛായുവിനായി ഇത്രയും മനോഹരമായൊരു വെഡ്ഡിംഗ് ഗൗൺ ഒരുക്കിയ നിങ്ങൾക്ക് നന്ദി. അതിൽ നിങ്ങളുടെ അനുഗ്രഹവും സ്നേഹവും ഉണ്ടായിരുന്നു," എന്നാണ് രവീണ കുറിച്ചത്.

Recommended Video

ബാബുരാജിനൊപ്പം വാണി വിശ്വനാഥ് സിനിമയിലേക്ക്..കണ്ടോ ദൃശ്യങ്ങൾ| Filmibeat Malayalam
മുത്തശ്ശി

2020 ൽ ആയിരുന്ന മകൾക്ക് ഒരു കുഞ്ഞ് ജനിച്ചത്. മുത്തശ്ശിയായ സന്തോഷം നടി പങ്കുവെച്ചിരുന്നു. രുദ്ര എന്നാണ് കുഞ്ഞിന്റെ പേര്. രുദ്രയുടെ മാമോദീസയുടെ ചിത്രങ്ങൾ രവീണയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 'ഈ ദിനങ്ങൾ അൽപം പ്രത്യേകതയുള്ളതാണ്. കുടുംബത്തിന്റെ തുടർച്ചയായ എന്റെ കുഞ്ഞു രുദ്രയുടെ മാമോദീസയാണ്. എപ്പോഴും സന്തോഷം മാത്രം. ദൈവം അനുഗ്രഹിക്കട്ടെ.' രവീണ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

More from Filmibeat

Read more about: raveena tandon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X