»   » മേക്കപ്പില്ലാതെയും താന്‍ സുന്ദരിയാണ്! സുസ്മിത സെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു!!!

മേക്കപ്പില്ലാതെയും താന്‍ സുന്ദരിയാണ്! സുസ്മിത സെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു!!!

Posted By: Teresa John
Subscribe to Filmibeat Malayalam

സൗന്ദര്യത്തിന് പ്രധാന്യം കൊടുക്കുന്നവര്‍ക്ക് ഒഴിച്ചു കൂട്ടാന്‍ കഴിയാത്ത കാര്യമാണ് മേക്കപ്പ്. നടിമാരുടെ കാര്യം പറയുകയാണെങ്കില്‍ മേക്കപ്പില്ലാതെ ഒരു കാര്യവും നടക്കുകയില്ല. എന്നാല്‍ മേക്കപ്പില്ലാതെ സുന്ദരിയായിരിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് നടി സുസ്മിത സെന്‍. ഇന്‍സ്റ്റാഗ്രാമിലുടെ നടി പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഫേസ്ബുക്കിലുടെ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നാദിര്‍ഷ!

ദിവസവും മൂന്ന് സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിടും രാം ഗോപാല്‍ വര്‍മ്മയുടെ സെക്‌സ് സങ്കല്‍പ്പം !!

മേക്കപ്പില്ലാതെയും താന്‍ സുന്ദരിയാണെന്ന് തെളിയിച്ചു കൊണ്ടാണ് നടി ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ നടി ദുബായിയില്‍ അവധി ആഘോഷിക്കുന്ന തിരക്കുകളിലാണ്. അവിടെ നിന്നുമാണ് പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

 susmitha

ചിത്രത്തിനൊപ്പം നല്ലൊരു നീന്തലും അതിനൊപ്പം ഡാന്‍സ്, വര്‍ക്ക് ഔട്ട് എല്ലാം നന്നായി നടക്കുന്നുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് നടി ചിത്രം പോസ്റ്റ് ചെയ്തതിരിക്കുന്നത്. ഞാന്‍ ആരാണെന്നറിഞ്ഞു കൊണ്ടാണ് നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നതെന്നും നടി പറയുന്നു. മാത്രമല്ല എല്ലാവരെയും താന്‍ സ്‌നേഹിക്കുന്നുണ്ടെന്നും ദുബായിലെ അവധി ആഘോഷങ്ങള്‍ കഴിഞ്ഞു കാണമെന്നും സുസ്മിത പറയുന്നു.

English summary
Here's why Sushmita Sen is glowing in this no-makeup click

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam