'ആദ്യ വിവാഹത്തിലുണ്ടായ മുറിവുകൾ ഉണങ്ങി തുടങ്ങി...'; നടി കരിഷ്മ കപൂർ വീണ്ടും വിവാഹിതയാകുന്നു?, താരം പറഞ്ഞത്!

വളരെ നാളുകളായി ബോളിവുഡ് സുന്ദരി കരിഷ്മ കപൂറിന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് ​ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ നടി ഇതുവരെയും സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് മൗനം വെടിഞ്ഞ് സംസാരിച്ചിരിക്കുകയാണ് കരിഷ്മ.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ ഒരു ആസ്ക് മി എനിതിങ് എന്ന സെഷനിലൂടെ നടി അടുത്തിടെ ആരാധകരുമായും സംവദിച്ചിരുന്നു. തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതവുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങൾക്കും നടി ഉത്തരം നൽകിയിരുന്നു.

തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം, നിറം മുതൽ ബോളിവുഡിലെ പ്രിയപ്പെട്ട നടൻ ആരാണെന്ന് വരെ നടി വെളിപ്പെടുത്തി. അക്കൂട്ടത്തിലാണ് രണ്ടാം വിവാഹം ഉണ്ടോയെന്ന ചോദ്യത്തോട് താരം പ്രതികരിച്ചത്. തന്റെ ബന്ധുവും നടനുമായ നടൻ രൺബീർ കപൂറിന്റെ വിവാഹ ചടങ്ങിനിടെ വധു ആലിയ ഭട്ടിന്റെ വളകളിൽ നിന്നും അടർ‌ന്ന് വീണ കലീറ ലഭിച്ചത് കരിഷ്മയ്ക്കായിരുന്നു. കലീറയും ഉയർത്തിപ്പിടിച്ച് പൊട്ടിച്ചിരിക്കുന്ന കരിഷ്മയുടെ ചിത്രം വൈറലായിരുന്നു.

Karisma Kapoor

പഞ്ചാബി വിവാഹത്തോടനുബന്ധിച്ചുളള ഒരു ചടങ്ങാണ് കലീറ. ഈ വിശ്വാസപ്രകാരം വധുവിന്റെ കൈയില്‍ അണിഞ്ഞിരിക്കുന്ന കലീറ ആര്‍ക്കാണോ ലഭിക്കുന്നത് അവരുടെ വിവാഹമായിരിക്കും അടുത്തത് എന്നാണ്. നവവധു തന്റെ അവിവാഹിതരായ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അടുത്ത് പോയി വളകള്‍ കിലുക്കും.

ആലിയയുടെ കലീറ അത്തരത്തിൽ ലഭിച്ചത് കരിഷ്മയ്ക്കായിരുന്നു. അതുകൊണ്ട് തന്നെയാണ് ചിത്രം വൈറലായ ശേഷം കരിഷ്മയുടെ രണ്ടാം വിവാഹം വീണ്ടും ചർച്ചയായത്. രണ്ടാം വിവാഹത്തിന് നടി തയ്യാറെടുപ്പുകൾ നടത്തിയതുകൊണ്ടാവാം കലീറ ലഭിച്ചപ്പോൾ വളരെ അധികം സന്തോഷവതിയായി കാണപ്പെട്ടതെന്നും ആരാധകർ കുറിച്ചിരുന്നു.

ചിത്രം താരം പങ്കുവെച്ചപ്പോൾ കലീറ കിട്ടിയെ കരിഷ്മയെ പ്രശംസിച്ച് അടുത്ത സുഹൃത്തുക്കളും അഭിനന്ദനവുമായി എത്തിയിരുന്നു. നിങ്ങൾ വീണ്ടും വിവാഹം കഴിക്കുമോ? എന്നായിരുന്നു ആരാധകരിൽ ഒരാൾ നടിയോട് ചോദിച്ചത്. അതിന് കരിഷ്മ ഡിപെൻ‌ഡ്സ് എന്നാണ് മറുപടി നൽകിയത്. വിവാഹം ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട് അതിൽ നിന്നും മനസിലാക്കാം.

നാൽപ്പത്തിയൊമ്പതുകാരിയായ കരിഷ്മയുടെ വിവാ​ഹ ജീവിതം വളരെ അധികം ക്രൂരതകൾ നിറഞ്ഞ ഒന്നായിരുന്നു. ഭർത്താവിൽ നിന്നും അദ്ദേഹത്തിന്റെ വീട്ടുകാരിൽ നിന്നും താൻ അനുഭവിച്ച ദുരിതങ്ങൾ കരിഷ്മ വെളിപ്പെടുത്തിയപ്പോൾ എല്ലാവരും ആശ്ചര്യപ്പെട്ടിരുന്നു.

Karisma Kapoor

ഒരു സത്രീയും അനുഭവിക്കാൻ പാടില്ലാത്ത അത്രത്തോളം ദുരിതം കരിഷ്മ അനുഭവിച്ചിരുന്നു. ബോളിവുഡിൽ ടോപ്പ് നായികയായി നിൽക്കുമ്പോഴാണ് 2003ൽ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്. ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തു. പ്രതീക്ഷിച്ചൊരു ദാമ്പത്യ ജീവിതം കരിഷ്മയ്ക്ക് ലഭിച്ചിരുന്നില്ല.

2016ൽ ഇരുവരും വിവാഹമോചിതരായി. സഞ്ജയും അമ്മ റാണിയും സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിച്ചുവെന്നും കരിഷ്മ ആരോപിച്ചിരുന്നു. സഞ്ജയുടെ ജീവിത രീതി ശരിയല്ലെന്നും മറ്റ് സ്ത്രീകളുമായി സഞ്ജയ്ക്ക് ബന്ധമുണ്ടെന്നും മകന്റെ ഏത് ബന്ധത്തിനും അമ്മ പിന്തുണയ്ക്കാറുണ്ടെന്നും ഒരു ഘട്ടത്തില്‍ കരീഷ്മ തുറന്ന് പറഞ്ഞു.

സഞ്ജയ് കപൂർ തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും ഹണിമൂൺ സമയത്ത് സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ ഭർത്താവ് നിർബന്ധിച്ചുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണത്തിനും ആഡംബരത്തിനും വേണ്ടിയാണ് ഈ ആരോപണങ്ങള്‍ എന്നാണ് അന്ന് സഞ്ജയ് ഇതിനെതിരെ തിരിച്ചടിച്ചത്. കരിഷ്മയുമായുള്ള ബന്ധം വേർപ്പെടുത്തിയ സഞ്ജയ് പിന്നീട് പ്രിയ സച്ച്ദേവിനെ വിവാ​ഹം ചെയ്തു. സഞ്ജയിൽ തനിക്ക് പിറന്ന മക്കളെ കരിഷ്മയാണ് ഇപ്പോൾ സംരക്ഷിക്കുന്നത്.

Read more about: karishma kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X