ചൂടേറ്റാന്‍ സണ്ണി ലിയോണ്‍ ഷവറിന് കീഴെ!
രാഗിണി എംഎംഎസ് 2നായി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകരില്‍ പലരും. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ ഒരു ചൂടന്‍ സീന്‍ കൂടി കണ്ടതോടെ രാഗിണി എംഎംഎസ് എത്രയും വേഗമെത്തണമെന്ന് ആഗ്രഹിക്കുകയാണ് പലരും. കൂടുതല്‍ ഭയം, കൂടുതല്‍ സെക്‌സ് എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രം ആദ്യം വാര്‍ത്ത സൃഷ്ടിച്ചത് ടീസറിലൂടെയാണ്. പിന്നെ ഇരട്ടി ചൂടുമായി ട്രെയിലറുമെത്തി. ഇപ്പോഴെത്തിയിരിക്കുന്നത് ആരെയും പിടിച്ചിരുത്തുന്ന ചൂടന്‍ രംഗങ്ങള്‍ തന്നെ.
നായിക സണ്ണി ലിയോണിന്റെ ചൂടന്‍ കുളിരംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും സെക്‌സി ആയ സീനുകളെന്നാണ് ഇതിനെ അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്. ഈ രംഗത്തിന്റെ മേക്കിങ് സീനുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ രംഗങ്ങള്‍ ചിത്രീകരിച്ചതിനെക്കുറിച്ച് സണ്ണി ലിയോണ്‍ തന്റെ അനുഭവം പങ്കുവെയ്ക്കുന്നുമുണ്ട് വീഡിയോയില്‍.

ഒരു മിനിറ്റും അന്‍പത്തിയാറ് സെക്കന്റും ദൈര്‍ഘ്യമുള്ള ഈ വീഡിയോ നേരത്തേ വന്ന ടീസറിനെയും ട്രെയിലറിനെയും കടത്തിവെട്ടാന്‍ പോന്നതാണ്. ആദ്യ രണ്ടു ചിത്രങ്ങളിലും കാര്യമായി നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയ സണ്ണി ഈ ചിത്രത്തിലൂടെ എന്തെങ്കിലുമൊക്കെ നടത്തുമെന്നുതന്നെ തോന്നിപ്പോകും വീഡിയോ കാണുമ്പോള്‍. ബോളിവുഡിലെ മികച്ച നിര്‍മ്മാതാക്കളിലൊരാളായ എക്താ കപൂറാണ് രാഗണി എംഎംഎസ്2 ഒരുക്കുന്നത്.


Click it and Unblock the Notifications











