ജൂണിലെ കറണ്ട് ബില്ല് കണ്ട് ഞെട്ടി താരങ്ങൾ, താപ്സിയുടെ അടച്ചിട്ട ഫ്ലാറ്റിലെ ബിൽ 36,000 രൂപ
കറണ്ട് ബില്ല് കണ്ട് ഷോക്കടിച്ചത് കേരളീയർക്ക് മാത്രമല്ല മുംബൈയിലും വൈദ്യുത ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് താരങ്ങൾ. സമൂഹമാധ്യമങ്ങളിലൂടെ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുമുണ്ട്.. സാധരണ ലഭിക്കുന്നതിനെക്കാലും ഇരട്ടിയിൽ അധികം ബില്ലാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. ബോളിവുഡ് താരം താപ്സി പന്നു,വീർ ദാസ്, ദാസ്, രേണുക ഷഹാനെ,അലി ഫസൽ, ഡിനോ മോറിയ, പുൽകിത് സാമ്രാട്ട് , ഹുമ ഖുറേഷി എന്നിവർ വൈദ്യുത ബില്ലിൽ ആശങ്ക പ്രകടിപ്പിച്ച രംഗത്തെത്തിയിട്ടുണ്ട്.

അദാനി ഇലക്ട്രിസിറ്റി കമ്പനിയുടെ ഉപയോക്താവായ താപ്സി ബിൽ സഹിതമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി അടഞ്ഞ് കിടക്കുന്ന വീട്ടിൽ സാധരണ ഉപയോഗിക്കുന്നതിന്റെ മൂന്ന് ഇരട്ടി ബില്ലാണ് വന്നിരിക്കുന്നതെന്ന് താരം കുറിച്ചു. ഇത്തരത്തിൽ ഞെട്ടിക്കുന്ന ബില്ലു വരാൻ എന്ത് ഉപകരണമാണ് ലോക്ക്ഡൗണിൽ പുതിയതായി വാങ്ങിയിരിക്കുന്നതെന്ന് തനിയ്ക്ക് അറിയില്ലെന്നും താപ്സി പറയുന്നു.
ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വൈദ്യുതി ബില്ലും താപ്സി പങ്കുവച്ചിട്ടുണ്ട്. ഏപ്രിലിൽ 4390 ആയിരുന്നു ബില്ല്, മെയിൽ 3850. ജൂണിൽ അത് 36,000 രൂപയും. ഇത്രയും ബില്ല് വന്ന അപ്പാർട്ട്മെന്റിൽ ആരും താമസമില്ല. ആഴ്ചതോറും വൃത്തിയാക്കാൻ മാത്രമാണ് അവിടെ പോകാറുള്ളത്. തങ്ങളറിയാതെ മറ്റാരെങ്കിലും ആ ഫ്ലാറ്റ് ഉപയോഗിക്കുന്നുണ്ടോ എന്നാണ് ഇപ്പോൾ തന്റെ സംശയമെന്നും താപ്സി കുറിച്ചു.
തപ്സിയെ കൂടാതെ കൊമേജിയൻ വീർ ദാസും രൂക്ഷവിമർശനവുമായി എത്തിയിട്ടുണ്ട്. . സാധരണ ഗതിയിൽ കൊടുക്കുന്നതിന്റെ മൂന്ന് ഇരട്ടി ബില്ലാണ് ഇപ്പോൾ വന്നിരിക്കുന്നത്.2020 ലെ ഷോകളിലേയ്ക്കുള്ള ടിക്കറ്റ് ചാർജ് മുഴുവൻ വാങ്ങിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. വൈദ്യുതി കോമഡിയല്ലെന്നും താരം പറയുന്നുണ്ട്.
Recommended Video
താപ്സിയ്ക്ക് സമാനമായി രേണുകയും വൈദ്യുതി ബില്ല് പങ്കുവെച്ചിട്ടുണ്ട്. ഇതിന് സമാനമായി രേണുക ഷാനെയും വൈദ്യുതി ബില്ലിന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. മേയില്‍ 5,510 രൂപയുടെ ബില്ലും മേയ്-ജൂണ്‍ മാസങ്ങള്‍ക്കായി 29,700 രൂപയുടെ ബില്ലുമാണ് ലഭിച്ചതെന്ന് രേണുക പറഞ്ഞു. നേരത്തെ തുഷാര്‍ ഗാന്ധിയും ബിൽ ഉയര്‍ന്നതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 3500 രൂപ മാത്രം ബില്ല് വന്നിരുന്ന സ്ഥാനത്ത് ഇത്തവണ 13,580 രൂപയുടെ ബില്ലാണ് ലഭിച്ചതെന്ന് തുഷാര്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മാസം 6,000 രൂപ നൽകിയതായും ജൂൺ മാസത്തിൽ അദാനി ഇലക്ട്രിസിറ്റി 50,000 രൂപ ഈടാക്കിയതായുംഹുമ ഖുറേഷിയും പറയുന്നു


Click it and Unblock the Notifications











