ഒരു സിനിമയ്ക്ക് കോടികള്‍ പ്രതിഫലം വാങ്ങുന്ന നടിമാര്‍; കങ്കണ മുതല്‍ ദീപിക വരെയുള്ള ബോളിവുഡ് സുന്ദരിമാരുണ്ട്

സിനിമകളുടെ ബജറ്റ് നൂറ് കോടിയും ഇരുന്നൂറ് കോടിയുമൊക്കെയായി മാറിയതോടെ താരങ്ങളും പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ നൂറ് കോടി വരെ പ്രതിഫലം വാങ്ങിക്കുന്ന നടന്മാര്‍ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുപോലെ തന്നെ കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന നടിമാരും നിരവധിയാണ്. കങ്കണ റാണവത് മുതല്‍ നടി ദീപിക പദുക്കോണും ആലിയ ഭട്ടും വരെയുള്ള സുന്ദരിമാരുമൊക്കെ വാങ്ങിക്കുന്ന പ്രതിഫല തുകയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

 ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കങ്കണയാണ്

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കങ്കണ റാണവത് ആണ്. ബോളിവുഡിലും തെന്നിന്ത്യയിലുമൊക്കെ അഭിനയിച്ച് കൊണ്ടിരിക്കുന്ന കങ്കണ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഇരുപത്തിയേഴ് കോടിയോളം തുക വാങ്ങിക്കുന്നുണ്ടെന്നാണ് അറിയുന്നത്. തമിഴില്‍ ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ 'തലൈവി' എന്ന ചിത്രമാണ് അടുത്തിടെ നടിയുടേതായി റിലീസ് ചെയ്തത്. ഇനി 'ധക്കഡ് ആന്‍ഡ് തേജസ്' എന്ന സിനിമയാണ് വരാനിരിക്കുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ എയര്‍ഫോര്‍സ് പൈലറ്റ് ആയിട്ടാണ് കങ്കണ അഭിനയിക്കുന്നത്.

26 കോടി വാങ്ങി നടി ദീപിക പദുക്കോൺ

കങ്കണ കഴിഞ്ഞാല്‍ തൊട്ട് പിന്നില്‍ നടി ദീപിക പദുക്കോണ്‍ ആണ്. പത്ത്, പതിനഞ്ച് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തിനുള്ളില്‍ ബോളിവുഡിലെ മുന്‍നിര നായികയായി മാറാന്‍ ദീപികയ്ക്ക് സാധിച്ചിരുന്നു. ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗിനൊപ്പം പ്രതിഫലം വാങ്ങിക്കാന്‍ നടിയ്ക്ക് സാധിക്കാറുണ്ടായിരുന്നു. ഗ്രെഗറിയാം എന്ന ചിത്രമാണ് അടുത്തിടെ ദീപികയുടേതായി റിലീസ് ചെയ്ത സിനിമ. ഇനി ഷാരുഖ് ഖാന്റെ കൂടെ എത്തുന്ന പത്താന്‍ എന്ന സിനിമയാണ് നടിയുടേതായി വരാനിരിക്കുന്നത്.

ഇരുപത് കോടിയ്ക്ക് മുകളിൽ പ്രതിഫലമെത്തിച്ച് ആലിയ

അതിശയിപ്പിക്കുന്ന സിനിമാ ജീവിതമാണ് നടി ആലിയ ഭട്ടിന്റേത്. സൗന്ദര്യവും സ്വാധീനവും കൊണ്ട് അഭിനയത്തിലെത്തി എന്ന് പരക്കെ ആക്ഷേപങ്ങള്‍ നേരിടേണ്ടി വന്ന താരപുത്രിയാണ് ആലിയ. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ അഭിനയിച്ച് തുടങ്ങിയ ആലിയ ഇപ്പോള്‍ ബോൡവുഡിലെ തിരക്കുള്ള നടിയാണ്. ഒരു സിനിമയ്ക്ക് വേണ്ടി ഇരുപത്തി രണ്ട് കോടിയോളമാണ് നടി വാങ്ങിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത 'ഗംഗുഭായി കതിവാടി' എന്ന ചിത്രത്തിലൂടെ വീണ്ടും ആലിയയുടെ താരമൂല്യം വര്‍ധിച്ചിരിക്കുകയാണ്.

രണ്ട് പ്രസവത്തിന് ശേഷവും കോളികൾ വാങ്ങുന്ന നടിയായി കരീന

മറ്റ് നടിമാരെക്കാളും പ്രശംസകള്‍ അര്‍ഹിക്കുന്ന നടിയാണ് കരീന കപൂര്‍. കഴിഞ്ഞ വര്‍ഷം രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം കൊടുത്ത നടി അതിവേഗം സിനിമയിലേക്ക് തിരിച്ച് വന്നിരുന്നു. രണ്ട് തവണ പ്രസവിച്ചതാണെന്ന് പോലും തോന്നിക്കാത്ത വിധത്തില്‍ കിടിലന്‍ മേക്കോവറിലാണ് കരീന എത്തിയത്. ശരീര സൗന്ദര്യം സൂക്ഷിക്കുന്ന കാര്യത്തിലും നടിയെ മാതൃകയാക്കാവുന്നതാണ്. ഇപ്പോഴും ഒരു സിനിമയ്ക്ക് വേണ്ടി ഇരുപത് കോടിയാണ് കരീന വാങ്ങിക്കുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
വിവാഹശേഷവും സജീവമായി കത്രീന കൈഫ്

കഴിഞ്ഞ വര്‍ഷം നടന്‍ വിക്കി കൗശലുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ തിരക്കുള്ള ജീവിതത്തിലേക്ക് പോയിരിക്കുകയാണ് കത്രീന കൈഫ്. കുറച്ച് കാലം മുന്‍പ് കത്രീനയുടെ സിനിമകള്‍ പരാജയപ്പെട്ട് തുടങ്ങിയിരുന്നു. എന്നാല്‍ വീണ്ടും തിരിച്ച് വരവ് നടത്തിയ നടി ഇപ്പോള്‍ ഉയര്‍ന്ന തുക തന്നെ പ്രതിഫലമായി വാങ്ങിക്കുന്നുണ്ടെന്നാണ് അറിയുന്നത്. പതിനഞ്ച് മുതല്‍ ഇരുപത് കോടി വരെയാണ് കത്രീനയുടെ തുക.

Read more about: deepika padukone alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X