ഷാരൂഖിന്റെ റയീസിന് ഒരു മലയാളി ബന്ധമുണ്ട്

രാഹുല്‍ ദൊലാകിയ സംവിധാനം ചെയ്യുന്ന റയീസ് എന്ന ചിത്രത്തില്‍ ഷാരൂഖ് ആണ് നായകനാകുന്നത്. ഒരു അധോലോക നായകന്റെ വേഷമാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒരു വര്‍ഷം മുമ്പ് തന്നെ പ്രചരിച്ചിരുന്നതാണ്.

റിദേഷ് സിദ്ദ് വാണിയും സംഘവും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനുമായ കെ യു മോഹനന്‍ ആണ്. 2006 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ഡോണിന് ശേഷം ഷാരൂഖാനും കെ യു മോഹനനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റയീസ്. ഡോണ്‍ എന്ന ചിത്രത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് തന്നെ അതിന്റെ ക്യാമറ വര്‍ക്കായിരുന്നു.

shahrukhkhan

എക്സ്സല്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന റയീസിന്റെ കഥ പറയുന്നത് 1980 കളിലെ ഗുജറാത്തിന്റെ പശ്ചാത്തലത്തിലാണ്. മഹീറ ഖാനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഷാരൂഖിന്റെയും ഫര്‍ഹാന്‍ അക്തറിന്റയും കൂട്ടുകെട്ടില്‍ വീണ്ടുമൊരു ഡോണ്‍ ചിത്രം എന്ന വിശേഷണത്തോടെയായിരുന്നു റയീസിന്റെ പ്രോജക്ട് ആരംഭിച്ചത്.

രാഹുല്‍ ദൊലയിക, ഹരിത് മേത്ത, ആഷിഷ് വാഷി എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന റയിസ് പ്രദര്‍ശനത്തിനെത്തുന്നത് അടുത്ത വര്‍ഷം ജൂലൈയിലാണ്. നവാസുധീന്‍ സിദ്ദിഖ്, അബ്ദുള്‍ അഹദ് ആസിഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X