സുശാന്തിന് പിന്നാലെ സമീര്‍ ശര്‍മ്മയും! ടെലിവിഷന്‍ താരം തൂങ്ങിമരിച്ച നിലയില്‍

By Prashant V R

ഹിന്ദി ടെലിവിഷന്‍ താരം സമീര്‍ ശര്‍മ്മയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നടന്റെ മുംബെെ അപ്പാര്‍ട്ട്‌മെന്റിന്റെ സീലിംഗില്‍ മൃതദേഹം തൂങ്ങിക്കിടക്കുന്നതായി രാത്രി ഡ്യൂട്ടി സമയത്ത് വാച്ച്മാനാണ് കണ്ടത്. ലോഡ് വെസ്റ്റിലെ അഹിന്‍സ മാര്‍ഗിലുളള നേഹ സിഎച്ച്എസ് കെട്ടിടത്തിലാണ് 44കാരനായ താരം താമസിച്ചിരുന്നത്. അതേസമയം മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുളളതായി പോലീസ് അറിയിച്ചു. സമീറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും അപകട മരണത്തിന് കേസെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

sameer-sharma

Recommended Video

sushant singh rajput's last video | FilmiBeat Malayalam

സമീറിന്റെ വീട്ടില്‍ ആത്മഹത്യ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. രാത്രി സമയത്ത് മൃതദേഹം കണ്ട വാച്ച്മാന്‍ ഉടനെ തന്നെ ബില്‍ഡിംഗ് സൂപ്പര്‍ വൈസറെ വിവരം അറിയിക്കുകയായിരുന്നു. ഇയാളാണ് നടന്റെ മരണ വിവരം പോലീസിനെ അറിയിച്ചത്. നിലവില്‍ യെ റിഷ്ദ ഹെ പ്യാര്‍ കാ എന്ന പരമ്പരയില്‍ അഭിനയിച്ചുവരികയായിരുന്നു താരം. പരമ്പരയില്‍ അച്ഛന്‍ വേഷമായിരുന്നു നടന്. കഹാനി ഖര്‍ ഖര്‍ കീ, ക്യൂ കീ സാസ് ബീ, കബി ബഹു ദീ എന്നീ സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങളില്‍ സമീര്‍ ശര്‍മ്മ അഭിനയിച്ചിരുന്നു.

സീരിയലുകള്‍ക്ക് പുറമെ ഇംതിയാസ് അലി സംവിധാനം ചെയ്ത തമാശ എന്ന ചിത്രത്തില്‍ ഒരു ചെറിയ റോളിലും നടന്‍ അഭിനയിച്ചിരുന്നു. രണ്‍ബീര്‍ കപൂറും ദീപികാ പദുകോണുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ഹിന്ദിയില്‍ യേ റിഷ്‌തേ പ്യാര്‍ കി സീരിയലിന് പുറമെ കഹാനി ഘര്‍ ഘര്‍ കി, ക്യൂകി സാസ് ഭി കഭി ബഹു തി, ജ്യോതി, ഇസ് പ്യാര്‍ കോ ക്യാ നാം ദൂ എന്നീ പ്രമുഖ നാടകങ്ങളിലും സമീര്‍ ശര്‍മ്മ അഭിനയിച്ചിരുന്നു.

അടുത്തിടെയായിരുന്നു മുംബൈയിലെ ഈ അപ്പാര്‍ട്ട്‌മെന്റ് നടന്‍ വാടകക്ക് എടുത്തത്. ഫെബ്രുവരിയിലാണ് സമീര്‍ ശര്‍മ്മ ഇവിടെ താമസം തുടങ്ങിയത്. സുശാന്ത് സിംഗ് രജ്പുത്തിന് പിന്നാലെയാണ് പ്രേക്ഷകരുടെ ഇഷ്ടതാരമായ സമീറും ഇപ്പോള്‍ വിടവാങ്ങിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനായിരുന്നു സുശാന്തിനെ മുംബൈയിലെ ഫ്‌ളാറ്റിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ അപ്രതീക്ഷിത വിയോഗം പ്രേക്ഷകരില്‍ ഒന്നടങ്കം ഞെട്ടലുണ്ടാക്കിയിരുന്നു. സുശാന്തും ടെലിവിഷന്‍ രംഗത്തുനിന്ന് വളര്‍ന്നുവന്ന ആളാണ്. ടെലിവിഷന്‍ സീരിയലുകളിലും റിയാലിറ്റി ഷോകളിലുമെല്ലാം തിളങ്ങിയ ശേഷമായിരുന്നു സുശാന്ത് സിനിമയിലേക്ക് എത്തിയത്.

Read more about: actor serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X